മയക്കം വീഴുന്ന കണ്ണുകളിലെല്ലാം
കണ്ണാടികൊണ്ട് നെയ്തെന്നപോലെ സ്വപ്നങ്ങളെ കാണാം
പകലിന്റെ വേഷം കെട്ടിയാടി തിമിർത്ത നിഴലുകൾ
രാത്രിയുടെ ഏകാന്തതയിൽ, നിദ്രയുടെ അടിത്തട്ടിലിൽ
ആ സ്വപ്നങ്ങളെ ചേർത്ത് പിടിച്ചു കൊണ്ട് ഉറങ്ങുകയായി -മറിയക്കുട്ടി
"ജീവിതം തീർത്ത ഓരോ മുറിപ്പാടുകളും ബാക്കിയാക്കി , ഇന്നലെകളുടെ ഓർമകളെ ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ സഞ്ചരിച്ചു . ഋതുഭേദങ്ങളിൽ സ്വയം ഉരുകി തീരുന്ന എന്റെ ഹൃദ്യമാകുന്ന മഷിക്കുപ്പിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന കഥകൾ , കവിതകൾ , പിന്നെ ചില കുത്തികുറിക്കലുകൾ"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ