ഞാൻ അത്ര വരക്കാരിയൊന്നുമല്ല . പക്ഷെ വരയ്ക്കാൻ ഇഷ്ടമൊക്കെയാണ് . എന്റെ കാര്യം ഇങ്ങനെയാണ് , എനിക്കിഷ്ടമില്ലാത്തതായി ഒന്നുമില്ല . വരയ്ക്കാൻ , നിർത്തം ചെയ്യാൻ , ഐസ് സ്കേറ്റിംഗ് , അങ്ങനെ ഇഷ്ടങ്ങളുടെ പട്ടിക നിരവധിയാണ് . ഭക്ഷണത്തിന്റെ കാര്യമാണെങ്കിൽ പറയുക പോലും വേണ്ട. തിരിച്ചു കടിക്കാത്ത എന്തും കഴിക്കും . അതുകൊണ്ടു ഞാൻ കരുതി എന്റെ ഓരോ ഇഷ്ടങ്ങൾ ഈ ബ്ലോഗിൽ ചിത്രീകരിക്കണം എന്ന് . കാരണം എഴുതി വെക്കുമ്പോൾ എനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല എന്ന തോന്നലാണ് . ഇതിൽ ഉള്ള പല ഹോബീസുകളും ഞാൻ ഇന്ന് ചെയ്യുന്നില്ല . പക്ഷെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ അതിന്റെ പൂർണമായ സ്ഥാനത്തു തന്നെയുണ്ട് . ജീവിതം മുന്നോട്ടു ഓടിക്കൊണ്ടിരിക്കുകയല്ലേ , സാഹചര്യങ്ങളും , അവസ്ഥകളും മാറിയപ്പോൾ ചിലതു കൂടെ കൂടി ചിലതിനെ ഒഴിവാക്കി . അപ്പോൾ കാണാം അല്ലെ മറിയക്കുട്ടിയുടെ ദുരാഗ്രഹങ്ങൾ, ആശകൾ ................................................
എനിക്കൊരു ദിവസം എത്ര ചായ വേണമെങ്കിൽ കുടിക്കാം . അത്രക്കിഷ്ട ആണ് ചായ .
പണ്ടൊക്കെ 'അമ്മ പറയും" ഒരു ചായ കുടിച്ചാൽ 'അമ്മ ഉഷാറാകുമെന്നു . അങ്ങനെ ഞാനും ഉഷാറാകാൻ ചായ കുടിക്കാൻ തുടങ്ങി . ആദ്യമാദ്യം രാവിലത്തെ ഉഷാറാവാൻ , പിന്നെ ഉച്ചക്ക് മയക്കം വരുമ്പോൾ ഉഷാറാവാൻ , പിന്നെ നാലുമണിക് , ഇപ്പോൾ രാത്രി കിടക്കുമ്പോൾ , പിന്നെ വായിക്കുമ്പോൾ,
നടക്കാൻ പോകുമ്പോൾ ...ചായ ചായ ചായ ........
ഓരോ പ്രാന്ത് അല്ലാണ്ടെന്താ പറയാ ? ഇതിനൊക്കെ . വിറ്റാമിൻ ഡി വലിച്ചെടുക്കുന്നതാ . ഇങ്ങനെ പോയി ആ ഇളം വെയിൽ കൊള്ളാൻ എനിക്കൊരു പ്രേത്യക സുഖമാണ്
ജീപ്പില് ഒരു പൊളപ്പൻ യാത്ര പോയി . അതിരാവിലെ എന്റെ ബ്രോ ഇൻ ലോ കൂടെ , മൂന്നാർ ഫാമിലി ടൂർ പോയപ്പോൾ ആണ് യാത്രകളിലെ സുഖം ഞാൻ തിരിച്ചറിഞ്ഞത് . പുലർച്ചെ ഞാനും ചേട്ടനും പിന്നെ ചേച്ചിയുടെ മകനും കൂടെ , കാടു കേറി , മല കേറി അങ്ങനെ അങ്ങനെ
ഒരുപാടു സന്തോഷിച്ച ഒരു ദിവസം . മലയാളി മങ്ക മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയി ജയിച്ചപ്പോൾ .
രണ്ടു മൂന്ന് കൊല്ലം കിടന്നു കഷ്ടപെട്ടതാ . മന്ദം മന്ദം നടന്നു മതിയായി ...എന്തായാലും കിരീടം ഇങ്ങു പോന്നു . അങ്ങനെ വനിതയുടെ , മനോരമയുടെ ആ വലിയ മത്സരത്തിൽ എന്റെ ഭാഗ്യ നമ്പർ ആയ ചെസ്റ് നമ്പറിൽ അരങ്ങു തകർത്തു സമ്മാനങ്ങൾ പെറുക്കി കൂട്ടാൻ ദൈവം അനുഗ്രഹിച്ചു . അതാണ് പറയുന്നത് ശ്രമിക്കുക , നമ്മുടെ ആഗ്രഹങ്ങളും സ്വപ്ങ്ങൾക്കും വേണ്ടി ..
- ഒരു ഹാരിപോട്ടർ ആരാധിക
2. കാട മുട്ട കൊതിച്ചി
3. ചായ ചായ ചായേ
എനിക്കൊരു ദിവസം എത്ര ചായ വേണമെങ്കിൽ കുടിക്കാം . അത്രക്കിഷ്ട ആണ് ചായ .
പണ്ടൊക്കെ 'അമ്മ പറയും" ഒരു ചായ കുടിച്ചാൽ 'അമ്മ ഉഷാറാകുമെന്നു . അങ്ങനെ ഞാനും ഉഷാറാകാൻ ചായ കുടിക്കാൻ തുടങ്ങി . ആദ്യമാദ്യം രാവിലത്തെ ഉഷാറാവാൻ , പിന്നെ ഉച്ചക്ക് മയക്കം വരുമ്പോൾ ഉഷാറാവാൻ , പിന്നെ നാലുമണിക് , ഇപ്പോൾ രാത്രി കിടക്കുമ്പോൾ , പിന്നെ വായിക്കുമ്പോൾ,
നടക്കാൻ പോകുമ്പോൾ ...ചായ ചായ ചായ ........
4. സൂര്യപുത്രി
ഓരോ പ്രാന്ത് അല്ലാണ്ടെന്താ പറയാ ? ഇതിനൊക്കെ . വിറ്റാമിൻ ഡി വലിച്ചെടുക്കുന്നതാ . ഇങ്ങനെ പോയി ആ ഇളം വെയിൽ കൊള്ളാൻ എനിക്കൊരു പ്രേത്യക സുഖമാണ്
5. ചിത്ര രചന
6. യാത്രകൾ
ജീപ്പില് ഒരു പൊളപ്പൻ യാത്ര പോയി . അതിരാവിലെ എന്റെ ബ്രോ ഇൻ ലോ കൂടെ , മൂന്നാർ ഫാമിലി ടൂർ പോയപ്പോൾ ആണ് യാത്രകളിലെ സുഖം ഞാൻ തിരിച്ചറിഞ്ഞത് . പുലർച്ചെ ഞാനും ചേട്ടനും പിന്നെ ചേച്ചിയുടെ മകനും കൂടെ , കാടു കേറി , മല കേറി അങ്ങനെ അങ്ങനെ
7. മയിൽപീലി
8. തേൻമിട്ടായി
9. അരിനെല്ലിക്ക:
ഈ പടം കണ്ടാൽ ന്റെ നാവു പുളിക്കും . കഴിച്ചട്ടുണ്ടോ ? അരിനെല്ലിക്ക
10. എന്റെ പുസ്തകലോകം
വായനയുടെ സുഖം , സന്തോഷം , അത് വായിക്കുന്നവന് മാത്രമേ അറിയൂ . അത് കൊണ്ട് ആ സന്തോഷത്തെ പറ്റി ഞാൻ എഴുതുന്നില്ല ...അറിയണമെങ്കിൽ ഒരു പുസ്തകം എടുത്തു അങ്ങോട്ടു വായിക്ക11. കൊലുസു ഇട്ട പെണ്ണ്
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ..........
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ..........
കൊലുസു കുട്ടിത്തം ആണ് എനിക്ക് . അങ്ങനെ ഓടി ചാടി കുട്ടിത്തം മാറാത്ത പെണ്ണായി , നടക്കണം .
കിണുങ്ങി ചിണുങ്ങി അമ്മയുടെ ചക്കര മോളായി ഒരുപാടു കാലം . പക്ഷെ ഈ കാലം , ഭയങ്കരൻ ആണലോ . വലിയ പെണ്ണായിട്ടും അടങ്ങി ഇരിക്കാൻ വലിയ പാടാണ് . അതുകൊണ്ടു വലിയ ഒച്ചപ്പാടിലാത്ത ഒരു കൊലുസിട്ട് തൃപ്തിയടഞ്ഞു . ഇനി ഇനി എന്റെ രാജകുമാരനെ കൊണ്ട് കൊലുസിന്റെ വക്കൊന്നു കടിച്ചുറപ്പ്പിക്കണം .

12. മലയാളീ മങ്ക മറിയക്കുട്ടി
രണ്ടു മൂന്ന് കൊല്ലം കിടന്നു കഷ്ടപെട്ടതാ . മന്ദം മന്ദം നടന്നു മതിയായി ...എന്തായാലും കിരീടം ഇങ്ങു പോന്നു . അങ്ങനെ വനിതയുടെ , മനോരമയുടെ ആ വലിയ മത്സരത്തിൽ എന്റെ ഭാഗ്യ നമ്പർ ആയ ചെസ്റ് നമ്പറിൽ അരങ്ങു തകർത്തു സമ്മാനങ്ങൾ പെറുക്കി കൂട്ടാൻ ദൈവം അനുഗ്രഹിച്ചു . അതാണ് പറയുന്നത് ശ്രമിക്കുക , നമ്മുടെ ആഗ്രഹങ്ങളും സ്വപ്ങ്ങൾക്കും വേണ്ടി ..
14. കവിത
ആദ്യമായി അച്ചടിച്ച് വന്ന കവിത .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ