2017 ഒക്‌ടോബർ 16, തിങ്കളാഴ്‌ച

എന്റെ സ്വന്തം ആര്യ

എന്റെ സ്വന്തം ആര്യ 
---------------------------------------

അവളുടെ ആ ഡയറി , അത് കിട്ടുവാൻ വേണ്ടി ഞാൻ എവിടെയൊക്കെ തിരഞ്ഞു എന്ന് എനിക്കറിയില്ല 
അതിൽ ഉണ്ടായിരിക്കണം , അവൾ ആത്മഹത്യ ചെയ്യാനുള്ള കാരണം ,
അവൾ ഒരു കാരണവുമില്ലാതെ ഇങനെ ചെയ്യില്ല എന്ന് എനിക്ക് തീർച്ചയാണ് 
അവളെ പോലൊരു മിടുക്കത്തിയെ ഞാൻ കണ്ടിട്ടുമില്ല . എന്തൊരു തന്റേടമുള്ള പെണ്ണായിരുന്നു .
എന്ത് വന്നാലും മരണം ഒരു ഓപ്ഷൻ അല്ല എന്ന് എന്നെ പറഞ്ഞു പഠിപ്പിച്ചിരിന്നവൾ .

കോയമ്ബത്തൂരിൽ നിന്നും തൃശൂർ ബസ്സിറങ്ങി . പതിവ് പോലെ അപ്പ കാത്തു നിൽക്കുന്നുണ്ട് . സ്കൂട്ടറിന്റെ ബാഗിൽ കേറി അപ്പയോടു വിശേഷങ്ങളൊക്കെ പറഞ്ഞങ്ങനെ പോകുകയാണ് . അപ്പയുടെ മുഖത്തും ഭാവത്തിലും ഒരു സന്തോഷവുമില്ല . വീടെത്താറായപ്പോൾ എന്നോട് അപ്പ പറഞ്ഞു , നമ്മുടെ ആര്യ പോയി എന്ന് . 

എനിക്ക് കേട്ടപ്പോൾ ഞെട്ടലൊന്നും തോന്നിയില്ല , അവൾ എങ്ങോട്ടു പോകാൻ ആണ് . പറ അപ്പ , എന്താ കാര്യമെന്ന് 

"അത് പിന്നെ , ആ കുട്ടിക് എന്ത് പറ്റി എന്നറിയില്ല , ഹോസ്റ്റലിലെ ജനാലയിൽ നിന്നും തൂങ്ങി മരിക്കുകയായിരുന്നു "
 
ഹൃദയമിടിപ്പ് എത്ര വേഗത്തിലാണ് ആ നിമിഷം ഉയർന്നതെന്നു എനിക്കിന്നും അനുഭവിക്കാൻ കഴിയും . അത്രയും എന്നെ ദുഃഖത്തിലാഴ്ത്തിയ ഒരു രാത്രി ഉണ്ടായി കാണില്ല . ജീവന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ച കൂട്ടുകാരി . എന്നെക്കാൾ ഒരു വയസിൽ താഴെ ആണെകിലും , ഒരു പത്തു വയസു മുകളിൽ ഉള്ള പോലെയാണ് സംസാരിക്കുക . വാശിക്കാരി  അത്രകത്രാക്‌ സ്നേഹവും . എനിക അവളൊരു കൂട്ടായിരുന്നു . ഞങ്ങളുടെ ചിന്തകളും സംഭാഷണങ്ങളും എല്ലാം സമാനമായിരുന്നു . നമ്മൾ പറയില്ലേ "വേവ് ലെങ്ത് ' എന്നൊക്കെ . ആ സംഗതി ഞങ്ങൾക്കിടയിൽ കട്ടക്കിണ്ടായിരുന്നു .

എന്തായാലും ആ ഒരു രണ്ടു മൂന്ന് മാസക്കാലം ഞങ്ങൾ സംസാരിച്ചിട്ടില്ല . എന്തോ സൗന്ദര്യ പിണക്കം അത്ര മാത്രം .അവളെ മുഖപുസ്തകത്തിൽ നിന്നും അന്ന് ഞാൻ ബ്ലോക്ക് ആക്കി . എപ്പോളും വാശിയാണ് . പക്ഷെ പിന്നീട ഒരിക്കലും എന്റെ റിക്വസ്റ്റ് സ്വീകരിക്കാൻ അവളീ ഈ ഭൂമിയിൽ ഉണ്ടാകില്ല എന്ന് ഞാൻ കരുതിയില്ല .അതും സ്വയം ഇല്ലാതാക്കുക .

എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നി . ഇടക്കെപ്പോഴോ അവളെന്റെ ലാൻഡ്‌ഫോണിലേക്കു വിളിച്ചു . ഞാൻ ഫോൺ എടുത്ത വശം "ഐ ലവ് യു ' ഏന് പറഞ്ഞു കട്ട് ചെയ്തു .
അതാണ് ,ഞാൻ അവസാനമായി അവളുടെ ശബ്ദം കേൾക്കുന്നത് .

അവളുടെ വീട്ടിലേക്കു ഒരുപാടു നാളുകൾക്കു ശേഷം ഞാൻ ചെല്ലുന്നു , പന്തൽ ഇട്ടിട്ടുണ്ട് . ഞങ്ങളുടെ സ്‌കൂളിലെ പഴയ അദ്ധ്യാപകരും വിദ്യാർത്ഥികളും വന്നിട്ടുണ്ട് . എനിക്ക് എന്താ ചെയ്യണ്ടേ , എന്താ പറയണ്ടേ എന്നൊന്നും അറിയില്ല .ന്ജനും അവളും അത്രയും കൂട്ടായിരുന്നു . എല്ലാവരും എന്നെ തന്നെ തുറിച്ചു നോക്കുകയാണ് .പക്ഷെ എന്റെ ചങ്ക് പിടഞ്ഞത് അവളുടെ അമ്മയുടെ മുഖം കണ്ടപ്പോൾ ആണ് .\\എന്നെ കണ്ടതും അവർ ചോദിച്ചു  
"മറിയകുട്ടിക് ന്റെ മോളോടുള്ള പിണക്കം മാറില്ലേ , മരിച്ചു കിടക്കുന്ന അവളുടെ മുഖത്തേക്കു നോക്കി ആ 'അമ്മ വീണ്ടും വീണ്ടും വാവിട്ടു കരഞ്ഞു , കണ്ണ് തുറക്കൂ ആര്യ , നിന്റെ മറിയക്കുട്ടി വന്നിട്ടുണ്ട്‌ നിന്നെ കാണാൻ '

എന്റെ തലക്കു ആരോ ചുറ്റിക വെച്ചടിച്ചപോലെയുള്ള ഒരു വേദന ഞാൻ അന്ന് അനുഭവിച്ചു . കൈയും മുട്ടും വിറച്ചു . അവളുടെ അടുത്ത് ചെന്നിരുപ്പോൾ , എനിക്ക് ഒന്നു കെട്ടിപിടിച്ചു കരയണമെന്നുണ്ടു .

എന്തിനാടീ നീ ഇത് ചെയ്തത് ? നിനക്ക് താങ്ങാൻ കഴിയാത്ത ഒരു പ്രേശ്നമുണ്ടെകിൽ എന്നെ ഒന്ന് വിളിച്ചു പറഞ്ഞൂടേ . ഓടി വാരത്തിലായിരുന്നോ ഞാൻ . നിനക്ക് എന്നെ അത്രക്കെ ഉണ്ടായിരുന്നുള്ളു അല്ലെ . നിനക്കെന്നോടും മറച്ചു വെക്കാനുള്ള പ്രേശ്നനങ്ങൾ ഉണ്ടായിരുന്നു അല്ലെ . മനസ്സിൽ എന്റെ സങ്കടകടൽ , ആർത്തിരുമ്പുകയായിരുന്നു .
എന്റെ നഷ്ടം നീ നോക്കണ്ട.
പക്ഷെ മുറിയിൽ ഒരാൾ തളർന്നു കിടപ്പുണ്ട് . നിന്റെ അച്ഛൻ . ഒന്ന് എഴുനേൽക്കാൻ പോലും ആവാതെ . ഹൃദയം നുറുങ്ങി കരയുന്ന ഒരമ്മയും . ഞാൻ എന്ത് മറുപടി കൊടുക്കാൻ , നിനക്ക് പകരമാവോ ഞാൻ . 
നിന്നെ കെട്ടിപ്പിടിക്കാൻ കഴിയാത്തോണ്ടു , ഓരോ തവണയും എന്നെ കെട്ടിപിടിച്ചു , എന്നിലൂടെ നിന്നെ അനുഭവിക്കാൻ ശ്രമിക്കുകയാണ് ആ 'അമ്മ . നിന്റെ രണ്ടു മൂന്ന്     കമ്മലുകൾ എന്നെ ഏല്പിച്ചടുണ്ട് . വല്ലപ്പോഴും ഞാനും അതിട്ടു നടക്കും . നിന്നെ അങ്ങനെയെങ്കിലും ഒന്ന് ചേർത്ത് പിടിക്കണം എനിക്ക് . മരിച്ചാലും നീ എന്റെ ഒപ്പം ഉണ്ടെന്നു വിശ്വസിക്കാനേ എനിക്ക് പറ്റൂ . നീ ഇല്ല എന്നുള്ളത് എന്റെ സ്വപ്നമായിരിക്കണേ എന്ന് ചിലപ്പോൾ ഞാൻ ആഗ്രഹിക്കും 
പക്ഷെ നെ എന്നെ തോൽപ്പിച്ച് കളഞ്ഞല്ലോടീ . 

എന്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നല്ലതു സംഭവിക്കുമ്പോൾ നിന്നെ വിളിച്ചു പറയണമെന്ന് തോന്നും . പക്ഷെ ഒരിക്കലും ഇനി ആ നമ്പറിൽ നിന്റെ ശബ്ദം ഉയരില്ലലോ . നിന്റെ ഫേസ്ബുക് അക്കൗണ്ടിലേക്കു , മെസ്സേജുകൾ അയച്ചു അയച്ചു , എന്നെകിലും നിന്റെ ഒരു മറുപടി കിട്ടുമെന്ന വ്യർത്ഥമായ പ്രതീക്ഷയാണ് കൂട്ടിനു . നീ എവിടേലും ഇരുന്നു വായിക്കുന്നുണ്ടാകും , അറിയുന്നുണ്ടാകാം . എനിക്ക് അറിയില്ല ആര്യ , നീ എനിക്ക് എന്തായിരുന്നു എന്ന് .മനസ്സിൽ എരിഞ്ഞടങ്ങാത്ത വേദനയും പേറി നടക്കാൻ തുടങ്ങിയത് കുറെ ആയി . അക്ഷരച്ചാലിൽ ഒഴുകി വിടുകയാണ് കണ്ണീർകണങ്ങൾ .
ഒരിക്കലും എന്റെ ഓർമകളിൽ നിന്നും നീ മായില്ല .

നിന്നെ ഒരുപാടു സ്നേഹിക്കുന്ന ഒരു സഹോദരി , ഒരു കൂട്ടുകാരി ഇവിടെയുണ്ട് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

BLOSSOM - a Christmas Symphony