......................കാന്താ ഞാനും ......വരാം തൃശ്ശൂർ പൂരം കാണാൻ...
സ്ത്രീ ഹൃദയങ്ങളുടെ പൂരകമ്പം , വിളിച്ചറിയിക്കുന്ന ഈ വരികളിലൂടെ പെൺമനസുകളുടെ അകങ്ങളിലേക്കു , പൂര കാഴ്ചകളിലേക്കു ഞാൻ ഒരു യാത്ര നടത്തി .കൊച്ചി രാജാവായ ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച , ഇരുന്നൂറിലധികം വര്ഷങ്ങളുടെ പഴക്കമുള്ള , കേരളത്തിന്റെ സംസകാരത്തെയും പാരമ്പര്യത്തെയും വിളിച്ചോതുന്ന , തൃശ്ശൂരിന്റെ തിലക കുറിയായ ' തൃശ്ശവപേരൂരിന്റെ ' പൂരം എന്ന മഹോത്സവം,തൃശ്ശൂർകാരുടെ മാത്രമല്ല , കേരളക്കരയുടെ മുഴുവൻേറയും ഇത്തവണ അല്പം ആശങ്കകൾ ഉയർത്തിയെങ്കിലും അതിമനോഹരമായി തന്നെ കൊടിയേറി . കേവലം ഒരു പിണക്കത്തിൽ നിന്നോ അപമാനിചമറ്റക്കിയക്കലിൽ നിന്നോ ഉണ്ടായ ഒന്നാണ് ത്ര്‍ശ്ശൂർ പൂരം എന്ന് കരുതാനാകില്ല. വടക്കും നാഥന്റെ മണ്ണിൽ വ്യക്തമായ കാഴ്ചപ്പാടോടെ തന്നെയാണ് ഇത്തരം ഒരു ചടങ്ങ്ശ ക്തൻ തമ്പുരാൻ ആരംഭിചതെന്ന് കരുതണം. തൃശ്ശൂരിലെ വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഒരു ഘടകം കൂടെ അതിൽ ഉണ്ട്. .
ഓരോ വർഷവും പൂരം വരവാകുമ്പോൾ, വടക്കുംമനാഥന്റെ മണ്ണിൽ ആവേശ തിമർപ്പിൽ പൊരിവെയിലത്തും, ഇറങ്ങി നിന്ന് വാദ്യകലാരംഗത്തെ കുലപതികൾ പങ്കെടുക്കുന്ന നാലുമണിക്കൂർ നീളുന്ന , അതിപ്രസിദ്ധമായ ഇലഞ്ഞി ചുവട്ടിലെ മേളം പൂക്കുന്നതു കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന ആയിരകണക്കിന് പെൺമനസുകൾ ഉണ്ട് .
മേളപ്രമാണി പെരുവനം കുട്ടൻമാരാരുടെയും സംഘത്തിന്റെയും ഒരു കോൽ പോലും പിഴക്കാത്ത അതേ താളത്തിൽ കൈകൾ ഉയർത്തി ആവേശത്തിൽ അലിയുവാൻ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് ഞാനും. പക്ഷെ പത്രമാധ്യമങ്ങലിലെ ചിത്രന്ങളിലും ആകാശത്ത് വിസ്മയത്തിന്റെ ചെപ്പ് തുറക്കുന്ന, കാതടപ്പിക്കുന്ന വെടിക്കെട്ട് കാണാണും കേൾക്കാനും മാത്രമായിരുന്നു ചെറുപ്പം മുതലേ എനിക്കൊക്കെ സാധിചിരുന്നുള്ളൂ. പൂഴിവാരിയിട്ടാൽ താഴാത്ത പുരുഷാരത്തിനെ ഇടയിലേക്ക് സ്ത്രീകൾക്ക് പ്രവേശിക്കുവാൻ പല തടസ്സങ്ങളും ഉണ്ടെന്ന് പറഞ്ഞ് വിലക്കിയ കാലം. വീട്ടിൽ ഇരുന്നു ടെലിവിഷനിൽ വർണ്ണാഭമായ പൂര കാഴ്ചകൾ കണ്ടു മടുത്ത കണ്ണുകൾ , താളം പിടിക്കാൻ കഴിയാതെ അടക്കിയ കൈകാലുകൾ ഇന്ന് ഓർമ്മകളിൽ എവിടെയോ ആണ് .അഴകളവുകളിൽ പേരുകേട്ട കൊമ്പൻമാരുടെ സംഗമം കൂടെയാണ് ത്ര്‍ശ്ശൂർ പൂരം. പലർക്കും ആനകളെ പറ്റി ഭയമുണ്ടെങ്കിലും സ്ത്രീകളിലും ആനക്കമ്പക്കാർ അനവധിയാണ്. തിരുവമ്പാടി ശിവസുന്ദറും, പാമ്പാടിരാജനും തിരുവമ്പാടി ചന്ദ്രശേഖരനും അവരുടെ ഇഷ്ട താരങളും. ഗജ പൗരുഷത്തിന്റെ പ്രതിരൂപമായ പേരാമംഗലം തെചിക്കോട്ടുകാവ് രാമചന്ദ്രൻ ഒരിക്കലെങ്കിലും ത്രിശ്ശൂർ പൂരത്തിൽ തിടമ്പേറ്റി നിൽക്കുന്നത് കാണുവാൻ ആഗ്രഹിക്കുന്നവരിൽ ഞങളുമുണ്ട്
തൃശ്ശൂരിൽ ജനിച്ചു വളർന്നിട്ടും , പലപ്പോഴും നേരിൽ കാണാത്ത പൂരത്തിന്റെ വമ്പു വെറും പറഞ്ഞു നടക്കുന്ന കേമികളിൽ ഒരാളായി മാറുമായിരുന്നു .തൃശ്ശൂരിന്റെ പെൺമനസുകളിക് ഒന്ന് ഇറങ്ങി ചെല്ലണം . അവിടെ കാണാം , പുരുഷന്റെ സ്വകാര്യാ അഹങ്കാരത്തെ , സ്വാതന്ത്രത്തെ സ്ത്രീകളുടെ അടുക്കളയിലെ അടക്കം പറിച്ചിലുകളിലായി അവസാനിക്കുന്നത് . പൂരത്തിന് ഞാനും വരട്ടെ എന്ന് ചോദിക്കുമ്പോൾ , തിരക്കിൽപെട്ട് കുരുങ്ങുമെന്ന ഭീതിയിൽ പെണ്മക്കളെ സുരക്ഷാത്വത്തിന്റെ പേരിൽ വീട്ടിലിരുത്തി മക്നറെ കൈപിടിച്ച് ഇറങ്ങുന്ന അച്ഛനെ കാണുമ്പോൾ , ഓടിയിറങ്ങി പോകണമെന്ന് ആശിച്ചു ഉള്ളിൽ വാശി മുറുകിയ എത്രയെത്ര മനസുകൾ ഉണ്ടായിരുന്നി രിക്കണം .
എന്നാൽ ഇന്ന് പൂരം കാണാനും ,പൂരക്കൊഴുപ്പിൽ തിമിർക്കാനും , താളം പിടിക്കുവാനും സ്ത്രീകളും കുട്ടികളും ഇരമ്പിയെത്തി .. മനസിൽ പൂവിട്ട നിറമുള്ള കാഴ്ചകളേക്കാൾ , അതിവിശേഷമായിരുന്നു പൂര നഗരിയിലെ നേരിട്ടുള്ള കാഴ്ചകൾ. തിക്കിലും തിരക്കിലും ഞെരിഞ്ഞമരുമെന്ന ഭയമില്ലാതെ , പൂര നഗരിയിലൂടെ അത്ഭുദത്തോടെ അലയുന്ന വിദേശ വനിതകളോടൊപ്പം , മലയാളി പെൺകൊടികൾ മഠത്തിൽ വരവിന് ചെറിയ വഴിയുടെ ഇരുവശങ്ങളിലായി നിരന്നു . തെക്കോട്ടിറക്കവും കുടമാറ്റവും കാണുവാൻ മണിക്കൂറുകൾക്ക് മുൻപേ തൃശ്ശൂരിലെ പ്രമുഖ ഹോട്ടലുകളിലെയും , ബിൽഡിങ്ങുകളുടെയും ടെറസിനു മുകളിൽ വെയിലും കാറ്റും വക വെക്കാതെ പൂരച്ചൂടിൽ തിളങ്ങിയ മലയാളി സ്ത്രീകളെ കാണുമ്പോൾ ഉള്ളിൽ ഒരു ആവേശമാണ് .നേർക്കുനേർ നേർ പൂരം കാണുക എന്നത് സ്ത്രീകളുടെയും അവകാശമായി , ആഹ്ലാദമായി മാറിയിരിക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെ. മത്സരബുദ്ധിയോടു കൂടി ഇരുകൂട്ടരും മാറി മാറി കുട നിവർത്തുന്നത് കാണുവാനും, അവരോടൊപ്പം ആർത്തു വിളിച്ച്ചും , കയ്യടിച്ചും സ്ത്രീകളും കുട്ടികളും പൂരം ആഘോഷമാകുന്നു .ചുട്ടുപൊള്ളുന്ന നഗരത്തിൽ , വിയർപ്പിലും ചൂടിലും കുളിച്ചു പൂര ലഹരി നുണയാനെത്തിയ വളയിട്ട കയ്യുകൾ പൂരമഹിമയെ ഇരട്ടിച്ചു . പൂരത്തോടനുബന്ധിച്ചു , സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ ഏറ്റവും പ്രചാരമേറിയ പൂര കാഴ്ചകളിൽ ഒന്നാണ് ചമയ പ്രദർശനം .ആലവട്ടവും വെഞ്ചാമരവും ഒരുക്കുന്നതിലും പെൺകരവിരുത് പ്രസിദ്ധം.നിരവധി സ്ത്രീകൾ ഈ രംഗത്ത് പുരുഷന്മാർക്കൊപ്പം പ്രവർത്തിക്കുന്നു എന്നുള്ളത് പ്രശംസാർഹീനമായ കാര്യം തന്നെയാണ്
പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും പ്രദർശന സ്ഥലത്ത് അനുഭവിക്കുന്ന തിരക്ക് അതിന്റെ തെളിവാണ്.
ഇതൊക്കെയാണെങ്കിലും ,പൂരാഘോഷത്തിൽ സ്ത്രീകളുടെ ആഘോഷങ്ങൾക്കു ഇപ്പോഴും ചില പരിമിതികൾ ഉണ്ട് എന്ന സത്യത്തെ മറച്ചു കളയാനാവില്ല .
ആളൊഴിഞ്ഞ ഭാഗത്തു തിരക്കിൽ പെടാതെ മാറി നിന്ന് കുട്ടികകളെ ഒക്കെത്തെടുത്തു നിൽക്കുന്ന അമ്മമാർക്കിടയിലും , സ്ത്രീകൾക്കിടയിലും പെൺമനസുകളിൽ നിന്നും പൂരം ഇറങ്ങി വരുന്ന കാഴ്ചകൾ കാണാം .സന്ധ്യാസൂര്യൻ വർണ്ണകുടകൾക്ക് മുകളിൽ ചെഞ്ചായം തൂവുമ്പോൾ അവരും ആവേശംകൊണ്ട് കുരവയിടുന്നുണ്ട് എന്നാൽ പുരുഷാരത്തിന്റെ ആരവന്ങളിൽ മുന്ങിപ്പോകുന്നു. ആധുനിക യുഗത്തിലും, മുണ്ടു മടക്കി കുത്തി , ഓരോ തുള്ളി വിയർപ്പും മേളക്കൊഴുപ്പിൽ തുളുമ്പുന്ന ആവേശത്തോടെ പൂരം ആഘോഷമാക്കുന്ന പുരുഷജനവലി ഞങ്ങളെ ഇന്നും അസൂയപ്പെടുത്തുന്നു . .ചെവി പൊട്ടുന്ന , ആ അവസാനത്തെ കൂട്ട പൊരിച്ചലിന്റെ ആവേശം, പല നിറങ്ങളിൽ , പല വർണ്ണങ്ങളിൽ , പല വിധങ്ങളിലുള്ള മരുന്ന് പണികളുടെ ഉല്സവം രാത്രിയുടെ ആകാശത്തെ സ്വന്തമാകുമ്പോൾ , നെഞ്ച് വിറക്കുന്ന അടുത്ത് നിന്ന് അത് കണ്ടു ആസ്വദിക്കാൻ ഞങ്ങളിൽ എത്ര സ്ത്രീകൾക്ക് കഴിഞ്ഞിരിക്കും . കാലം മാറിയിട്ടും , സൗകര്യങ്ങളും മറ്റും വർധിച്ചിട്ടും ഒരു നാടിന്റെ ആഘോഷത്തിൽ പൂർണമായി പങ്കു ചേരുവാൻ കഴിയാതെ മാറി നിൽക്കേണ്ടി വരുമ്പോൾ പൂരത്തിന്റെ പൂർണതയിൽ നിന്നും ഒരു അപൂര്ണത ജനിക്കുന്നത് കാണാം .അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് മഠത്തിൽ വരവ് . പഞ്ചവാദ്യത്തിന്റെ ലഹരിയിൽ , തിളച്ചു മറയുന്ന ജനക്കൂട്ടത്തിനിടയിലേക്കു , താളവട്ടവും വാദ്യഘോഷങ്ങളുമായി ഗജവീരന്മാർ കടന്നു വരുമ്പോൾ, സെൽഫി എടുക്കാനും , ചിത്രങ്ങൾ പകർത്താനും ആവേശഭരിതരായി പകൽപ്പൂരത്തിൽ , ചെറിയ പൂരങ്ങൾക്കു മുൻപിൽ തടിച്ചു കൂടിയ പെൺകുട്ടികൾ രംഗം വിട്ടു കാണും . രാവിലത്തെ ഉല്സാഹത്തിമിർപ്പിൽ , വൈകുനേരം വരെ സുരക്ഷതമായി നിൽക്കുന്ന കാര്യത്തിലുള്ള ഭയമാണ് , അവരെ പുറകോട്ട് നയിക്കുന്നത് . തിങ്ങി നിൽക്കുന്ന ജനക്കൂട്ടത്തിനിടയിൽ , ആളുകളെ നിയന്ത്രിക്കുക എന്നുള്ളത് വളരെ ബുധിമുട്ടുള്ള ഒരു കാര്യമാണ് കൊണ്ട് തന്നെ സ്ത്രീജനങ്ങളെ കുടമാറ്റ സമയത്തും , മഠത്തിൽ വരവിനിടയിലും കാണുന്നത് വിരളം.തിക്കിലും തിരക്കിലും പെട് ട് എന്തിനു മാതാപിതാളുടെ കൂടെ വരുന്ന ചെറിയ പെൺകുട്ടികൾക്കു നേരെ പോലും കയ്യേറ്റങ്ങൾ ഉണ്ടാകുന്നു . തടയാൻ പാടുപെടുന്ന പോലീസുകാരും , മാധ്യമ പ്രവർത്തകരും എല്ലാം കൂടെ ചില പൊട്ടിത്തെറിയലുകളും പൂരകാഴ്ചകളിൽ കാണാം .അ ടുക്കളയിൽ നിന്നും , ടെലിവിഷനിൽ നിന്നും പുറത്തേക്കു വരുന്ന സ്ത്രീജനങ്ങൾക്കു പൂരം എന്ന മഹാവിസ്മയം കാണുവാൻ വിദേശിയർക്കു കെട്ടി ഒരുക്കുന്ന പോലെ ഒരു സൗകര്യം ചെയ്തു തന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് . മുപ്പതു ആനകൾ അണിനിരത്തി , ഒരു ദേശത്തെ മുഴുവൻ ജനങ്ങളുടെയും മുന്നിര്ത്തി ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ അവിടെ സ്ത്രീ സുരക്ഷയെയും കുറിച്ച ആലോചിക്കേണ്ടതല്ലേ? കാരണം ഞങ്ങള് കിടയിലും പൂരപ്രേമികൾ ഉണ്ട് . തെക്കോട്ടിറക്കവും ഇലഞ്ഞിത്തറ മേളവും നടക്കുന്നയിടത്തേക്കു കണ്ണെത്തി നോക്കാൻ പോലും കഴിയാതെ മാറി നിൽക്കേണ്ടി വരുന്ന കാഴ്ച ദുഃഖകരമാണ് . ആനയെ കാണുമ്പോൾ പേടിച്ചു വിറക്കുന്ന സ്ത്രീകളുടെ ഇടയിൽ തന്നെ ആനക്കമ്പം ഉള്ള , ആരവങ്ങളരെ പ്രണയിക്കുന്ന , വെടിക്കെട്ടിന്റെ ഒച്ച ഭയക്കാതെ നിൽക്കുന്ന സ്ത്രീകളെ കാണാം . .കുടമാറ്റത്തിന്റെ നിറവിൽ , ഭഗവതിയുടെ തിടമ്പേറ്റി വരുന്ന ശിവസുന്ദറിനെ എന്ന ഗജവീരനെ കണ്ടു ആവേശപുളകിതയാകാൻ വെമ്പൽ കൊള്ളുന്ന മനസുകൾക്കു യാഥാർഥ്യത്തിന്റെ മുഖം ഗജവീരഖ്‌ന്മാരുടെ നെറ്റിപ്പട്ടം പോലെ തിളക്കമുള്ളവയായിരുന്നില്ല .
ഒരു തരത്തിൽ ശെരിയല്ലേ , വനിതാ റിപ്പോര്ട്ടര്മാര്ക് നേരെ വരെ കയ്യേറ്റം നടക്കുന്ന പൂരത്തിന്റെ ദൃശ്യങ്ങൾ ഇന്നും മറന്നിട്ടില്ല . സംസാകാരികമായി മുന്നിൽ നിൽക്കുന്ന കേരളത്തിൽ തന്നെയാണ് ഇതെല്ലം സംഭവിക്കുന്നത് .ഉശിരുള്ള പെണ്ണുങ്ങൾ വരെ പൂരപ്പറമ്പിൽ ചെന്നുപെട്ട് പാടുപെടുന്ന കാഴ്ചകൾ കാണുമ്പോൾ വിവേചനം എന്ന് അറിയാതെ പറഞ്ഞു പോകേണ്ടി വരുകയാണ് . അല്ല , പൂരത്തിന്റെ വർണബായ കാഴ്ചകളെ കുറിച്ച് പേരാണ് വരുമ്പോൾ , നിറം മങ്ങുന്ന ആരും ശ്രദിക്കാതെ പോകുന്ന ചില ഞങളുടെ മാത്രം സ്വകര്യ ദുഃഖങ്ങൾ കൂടി പറയേണ്ടത് ഇന്നിന്റെ ആവശ്യകതയാണ് .
എങ്കിലും പണ്ടുള്ളതിൽ അപേക്ഷിച്ചു ധാരാളം സ്ത്രീകൾ പൂരം കാണുവാനും ആസ്വദിക്കാനും എത്തുന്നത് തന്നെ ഒരു നല്ല മാറ്റത്തിന്റെ തുടക്കമാണ് ..ആണുങ്ങൾ കയ്യടിക്കിയ പൂരപ്പറമ്പ് , ഇനി ഒരിക്കലും പെണുങ്ങൾക്കു കടന്നു ചെല്ലുവാൻ കഴിയാത്ത ഒരിടമായി പൂരം മാറുകയില്ല.. ഓരോ വർഷവും കടന്നു പോകുംതോറും പൂരം ആസ്വദിക്കാൻ വരുന്നവരുടെ ഇടയിലുള്ള സ്ത്രീ സാന്നിധ്യം വർധിക്കുകയാണ് ചെയ്‌യുന്നത് .കണ്ടും കെട്ടും കൊതിതീരാത്ത പൂരങ്ങളുടെ പൂരമായ ത്രീശൂർ പൂരം നിറ സാക്ഷിയായി കണ്ടു മടങ്ങിയ ആയിരകണക്കിന് സ്ത്രീ ഭക്തജനങ്ങൾ പൂരത്തിന്റെ വിജയവും പ്രൗഡിയുമാണ് ആണ് കാണിക്കുന്നത്. തികഞ്ഞ നേതൃത്വത്തിൽ , അതിഗംഭീരമായി എല്ലാവര്ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പൂരം ആണ് ഞങളുടെ സ്വപ്നം . പൂരത്തെ അറിയുവാനും ആസ്വദികുവാനും സ്ത്രീകൾക്ക് സുരക്ഷിതത്തോടെ അവസരം ഒരുക്കുവാൻ തയ്യാറായാൽ പൂരം ഞങ്ങളുടേത് കൂടെയാണ്!
- മറിയക്കുട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ