"ജീവിതം തീർത്ത ഓരോ മുറിപ്പാടുകളും ബാക്കിയാക്കി , ഇന്നലെകളുടെ ഓർമകളെ ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ സഞ്ചരിച്ചു . ഋതുഭേദങ്ങളിൽ സ്വയം ഉരുകി തീരുന്ന എന്റെ ഹൃദ്യമാകുന്ന മഷിക്കുപ്പിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന കഥകൾ , കവിതകൾ , പിന്നെ ചില കുത്തികുറിക്കലുകൾ"
2017 ഒക്‌ടോബർ 18, ബുധനാഴ്‌ച
2017 ഒക്‌ടോബർ 16, തിങ്കളാഴ്‌ച
എന്റെ സ്വന്തം ആര്യ
എന്റെ സ്വന്തം ആര്യ
എനിക്ക് കേട്ടപ്പോൾ ഞെട്ടലൊന്നും തോന്നിയില്ല , അവൾ എങ്ങോട്ടു പോകാൻ ആണ് . പറ അപ്പ , എന്താ കാര്യമെന്ന്
"അത് പിന്നെ , ആ കുട്ടിക് എന്ത് പറ്റി എന്നറിയില്ല , ഹോസ്റ്റലിലെ ജനാലയിൽ നിന്നും തൂങ്ങി മരിക്കുകയായിരുന്നു "
ഹൃദയമിടിപ്പ് എത്ര വേഗത്തിലാണ് ആ നിമിഷം ഉയർന്നതെന്നു എനിക്കിന്നും അനുഭവിക്കാൻ കഴിയും . അത്രയും എന്നെ ദുഃഖത്തിലാഴ്ത്തിയ ഒരു രാത്രി ഉണ്ടായി കാണില്ല . ജീവന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ച കൂട്ടുകാരി . എന്നെക്കാൾ ഒരു വയസിൽ താഴെ ആണെകിലും , ഒരു പത്തു വയസു മുകളിൽ ഉള്ള പോലെയാണ് സംസാരിക്കുക . വാശിക്കാരി അത്രകത്രാക് സ്നേഹവും . എനിക അവളൊരു കൂട്ടായിരുന്നു . ഞങ്ങളുടെ ചിന്തകളും സംഭാഷണങ്ങളും എല്ലാം സമാനമായിരുന്നു . നമ്മൾ പറയില്ലേ "വേവ് ലെങ്ത് ' എന്നൊക്കെ . ആ സംഗതി ഞങ്ങൾക്കിടയിൽ കട്ടക്കിണ്ടായിരുന്നു .
എന്തായാലും ആ ഒരു രണ്ടു മൂന്ന് മാസക്കാലം ഞങ്ങൾ സംസാരിച്ചിട്ടില്ല . എന്തോ സൗന്ദര്യ പിണക്കം അത്ര മാത്രം .അവളെ മുഖപുസ്തകത്തിൽ നിന്നും അന്ന് ഞാൻ ബ്ലോക്ക് ആക്കി . എപ്പോളും വാശിയാണ് . പക്ഷെ പിന്നീട ഒരിക്കലും എന്റെ റിക്വസ്റ്റ് സ്വീകരിക്കാൻ അവളീ ഈ ഭൂമിയിൽ ഉണ്ടാകില്ല എന്ന് ഞാൻ കരുതിയില്ല .അതും സ്വയം ഇല്ലാതാക്കുക .
------------------------------ ---------
അവളുടെ ആ ഡയറി , അത് കിട്ടുവാൻ വേണ്ടി ഞാൻ എവിടെയൊക്കെ തിരഞ്ഞു എന്ന് എനിക്കറിയില്ല
അതിൽ ഉണ്ടായിരിക്കണം , അവൾ ആത്മഹത്യ ചെയ്യാനുള്ള കാരണം ,
അവൾ ഒരു കാരണവുമില്ലാതെ ഇങനെ ചെയ്യില്ല എന്ന് എനിക്ക് തീർച്ചയാണ്
അവളെ പോലൊരു മിടുക്കത്തിയെ ഞാൻ കണ്ടിട്ടുമില്ല . എന്തൊരു തന്റേടമുള്ള പെണ്ണായിരുന്നു .
എന്ത് വന്നാലും മരണം ഒരു ഓപ്ഷൻ അല്ല എന്ന് എന്നെ പറഞ്ഞു പഠിപ്പിച്ചിരിന്നവൾ .
കോയമ്ബത്തൂരിൽ നിന്നും തൃശൂർ ബസ്സിറങ്ങി . പതിവ് പോലെ അപ്പ കാത്തു നിൽക്കുന്നുണ്ട് . സ്കൂട്ടറിന്റെ ബാഗിൽ കേറി അപ്പയോടു വിശേഷങ്ങളൊക്കെ പറഞ്ഞങ്ങനെ പോകുകയാണ് . അപ്പയുടെ മുഖത്തും ഭാവത്തിലും ഒരു സന്തോഷവുമില്ല . വീടെത്താറായപ്പോൾ എന്നോട് അപ്പ പറഞ്ഞു , നമ്മുടെ ആര്യ പോയി എന്ന് .
എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നി . ഇടക്കെപ്പോഴോ അവളെന്റെ ലാൻഡ്‌ഫോണിലേക്കു വിളിച്ചു . ഞാൻ ഫോൺ എടുത്ത വശം "ഐ ലവ് യു ' ഏന് പറഞ്ഞു കട്ട് ചെയ്തു .
അതാണ് ,ഞാൻ അവസാനമായി അവളുടെ ശബ്ദം കേൾക്കുന്നത് .
അവളുടെ വീട്ടിലേക്കു ഒരുപാടു നാളുകൾക്കു ശേഷം ഞാൻ ചെല്ലുന്നു , പന്തൽ ഇട്ടിട്ടുണ്ട് . ഞങ്ങളുടെ സ്‌കൂളിലെ പഴയ അദ്ധ്യാപകരും വിദ്യാർത്ഥികളും വന്നിട്ടുണ്ട് . എനിക്ക് എന്താ ചെയ്യണ്ടേ , എന്താ പറയണ്ടേ എന്നൊന്നും അറിയില്ല .ന്ജനും അവളും അത്രയും കൂട്ടായിരുന്നു . എല്ലാവരും എന്നെ തന്നെ തുറിച്ചു നോക്കുകയാണ് .പക്ഷെ എന്റെ ചങ്ക് പിടഞ്ഞത് അവളുടെ അമ്മയുടെ മുഖം കണ്ടപ്പോൾ ആണ് .\\എന്നെ കണ്ടതും അവർ ചോദിച്ചു
"മറിയകുട്ടിക് ന്റെ മോളോടുള്ള പിണക്കം മാറില്ലേ , മരിച്ചു കിടക്കുന്ന അവളുടെ മുഖത്തേക്കു നോക്കി ആ 'അമ്മ വീണ്ടും വീണ്ടും വാവിട്ടു കരഞ്ഞു , കണ്ണ് തുറക്കൂ ആര്യ , നിന്റെ മറിയക്കുട്ടി വന്നിട്ടുണ്ട് നിന്നെ കാണാൻ '
എന്റെ തലക്കു ആരോ ചുറ്റിക വെച്ചടിച്ചപോലെയുള്ള ഒരു വേദന ഞാൻ അന്ന് അനുഭവിച്ചു . കൈയും മുട്ടും വിറച്ചു . അവളുടെ അടുത്ത് ചെന്നിരുപ്പോൾ , എനിക്ക് ഒന്നു കെട്ടിപിടിച്ചു കരയണമെന്നുണ്ടു .
എന്തിനാടീ നീ ഇത് ചെയ്തത് ? നിനക്ക് താങ്ങാൻ കഴിയാത്ത ഒരു പ്രേശ്നമുണ്ടെകിൽ എന്നെ ഒന്ന് വിളിച്ചു പറഞ്ഞൂടേ . ഓടി വാരത്തിലായിരുന്നോ ഞാൻ . നിനക്ക് എന്നെ അത്രക്കെ ഉണ്ടായിരുന്നുള്ളു അല്ലെ . നിനക്കെന്നോടും മറച്ചു വെക്കാനുള്ള പ്രേശ്നനങ്ങൾ ഉണ്ടായിരുന്നു അല്ലെ . മനസ്സിൽ എന്റെ സങ്കടകടൽ , ആർത്തിരുമ്പുകയായിരുന്നു .
എന്റെ നഷ്ടം നീ നോക്കണ്ട.
പക്ഷെ മുറിയിൽ ഒരാൾ തളർന്നു കിടപ്പുണ്ട് . നിന്റെ അച്ഛൻ . ഒന്ന് എഴുനേൽക്കാൻ പോലും ആവാതെ . ഹൃദയം നുറുങ്ങി കരയുന്ന ഒരമ്മയും . ഞാൻ എന്ത് മറുപടി കൊടുക്കാൻ , നിനക്ക് പകരമാവോ ഞാൻ .
നിന്നെ കെട്ടിപ്പിടിക്കാൻ കഴിയാത്തോണ്ടു , ഓരോ തവണയും എന്നെ കെട്ടിപിടിച്ചു , എന്നിലൂടെ നിന്നെ അനുഭവിക്കാൻ ശ്രമിക്കുകയാണ് ആ 'അമ്മ . നിന്റെ രണ്ടു മൂന്ന് കമ്മലുകൾ എന്നെ ഏല്പിച്ചടുണ്ട് . വല്ലപ്പോഴും ഞാനും അതിട്ടു നടക്കും . നിന്നെ അങ്ങനെയെങ്കിലും ഒന്ന് ചേർത്ത് പിടിക്കണം എനിക്ക് . മരിച്ചാലും നീ എന്റെ ഒപ്പം ഉണ്ടെന്നു വിശ്വസിക്കാനേ എനിക്ക് പറ്റൂ . നീ ഇല്ല എന്നുള്ളത് എന്റെ സ്വപ്നമായിരിക്കണേ എന്ന് ചിലപ്പോൾ ഞാൻ ആഗ്രഹിക്കും
പക്ഷെ നെ എന്നെ തോൽപ്പിച്ച് കളഞ്ഞല്ലോടീ .
എന്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നല്ലതു സംഭവിക്കുമ്പോൾ നിന്നെ വിളിച്ചു പറയണമെന്ന് തോന്നും . പക്ഷെ ഒരിക്കലും ഇനി ആ നമ്പറിൽ നിന്റെ ശബ്ദം ഉയരില്ലലോ . നിന്റെ ഫേസ്ബുക് അക്കൗണ്ടിലേക്കു , മെസ്സേജുകൾ അയച്ചു അയച്ചു , എന്നെകിലും നിന്റെ ഒരു മറുപടി കിട്ടുമെന്ന വ്യർത്ഥമായ പ്രതീക്ഷയാണ് കൂട്ടിനു . നീ എവിടേലും ഇരുന്നു വായിക്കുന്നുണ്ടാകും , അറിയുന്നുണ്ടാകാം . എനിക്ക് അറിയില്ല ആര്യ , നീ എനിക്ക് എന്തായിരുന്നു എന്ന് .മനസ്സിൽ എരിഞ്ഞടങ്ങാത്ത വേദനയും പേറി നടക്കാൻ തുടങ്ങിയത് കുറെ ആയി . അക്ഷരച്ചാലിൽ ഒഴുകി വിടുകയാണ് കണ്ണീർകണങ്ങൾ .
ഒരിക്കലും എന്റെ ഓർമകളിൽ നിന്നും നീ മായില്ല .
നിന്നെ ഒരുപാടു സ്നേഹിക്കുന്ന ഒരു സഹോദരി , ഒരു കൂട്ടുകാരി ഇവിടെയുണ്ട് .
2017 ഒക്‌ടോബർ 15, ഞായറാഴ്‌ച
മരിക്കുമ്പോൾ മാത്രം വിലയുണ്ടാവുന്ന നികൃഷ്ട ജന്മം അല്ലെ മനുഷ്യർ
റഫീക്ക് അഹമ്മദിന്റെ കവിതയിൽ നിന്ന് തുടങ്ങട്ടെ
"മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ"
അരികിൽ ഇത്തിരി നേരമിരിക്കണേ"
ഈ പാട്ടിന്റെ പ്രേത്യകത എന്താന്നെനു വെച്ചാൽ , ഇത് പാടുമ്പോൾ , കേൾക്കുമ്പോൾ
നമ്മളുടെ ഏറ്റവും പ്രിയപെട്ടവരെ നാം അറിയാതെ ഓർമിച്ചു പോകും .
എന്റെ കൂട്ടുകാരിയുടെ ശവശരീരത്തിനു അരികെയായി ഞാൻ ഇരുന്നത് ഓർത്തു പോകുകയാണ് ( എന്റെ സ്വന്തം ആര്യ എന്ന എഴുത്തിൽ ഞാൻ അവളെ കുറിച്ച് എഴുതിട്ടുണ്ട്)

ശെരിക്കും പറഞ്ഞാൽ , അന്ന് ഞാൻ ആണ് മരവിച്ച വിരലുകളും തണുത്തുറഞ്ഞ ദേഹവുമായി ഇരുന്നത് .
അവൾക്കു ജീവാണുള്ളത് പോലെ തോന്നി , ചീകിയൊതുക്കിയ മുടികെട്ടും , നന്നായി ഷേപ്പ് ചെയ്തു വെച്ച പുരികക്കൊടികളും , പിന്നെ അവളുടെക് കാതുകളിൽ മിന്നി തിളങ്ങുന്ന ആ സെക്കന്റ് സ്ടടും . എന്റെ ആര്യ .
അവൾക്കു ജീവാണുള്ളത് പോലെ തോന്നി , ചീകിയൊതുക്കിയ മുടികെട്ടും , നന്നായി ഷേപ്പ് ചെയ്തു വെച്ച പുരികക്കൊടികളും , പിന്നെ അവളുടെക് കാതുകളിൽ മിന്നി തിളങ്ങുന്ന ആ സെക്കന്റ് സ്ടടും . എന്റെ ആര്യ .
ആര്യക്ക് കുറിച്ച് ഇപ്പോൾ ഇവിടെ പറയാൻ കാരണം ,ഇന്നെനിക്കു മരണത്തിനു എനിക്ക് അവളുടെം മുഖമാണ് . അത് കൊണ്ടാണ് മരണത്തെ കുറിച്ച വായിച്ചാലും കേള്കുമ്പോളും എഴുതുമ്പോൾ അതിൽ ഒരു ആര്യ ഉണ്ടാകും . അതാണ് മരിച്ചവർ നമുക് നൽകുന്ന ഏറ്റവും വലിയ വേദന . അവർ പോകുമ്പോഴും നമ്മുടെ നെഞ്ചിൽ കനൽ ഇങ്ങനെ എരിഞ്ഞു അടങ്ങും . അത് പയ്യെ പയ്യെ നമ്മൾ പോലും അറിയാതെ നമ്മളെ വിഴുങ്ങികളയും .
എന്റെ ഒരു കാര്യം എന്താണെന്നു വെച്ചാൽ എന്റെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് എനിക്ക് പോലും അറിയില്ല . ഞാൻ ചില സമയത്തു ചിന്തിക്കുന്ന കാര്യങ്ങളിൽ എനിക്ക് പോലും ഒരു കണ്ട്രോൾ ഇല്ല . ചില സമയം കരയും , അല്ലെങ്കിൽ സന്തോഷമാണ് . എല്ലാവര്ക്കും അങ്ങനെയൊക്കെയേ തന്നെ ആയിരിക്കണം . പക്ഷെ അവരൊന്നും മരണത്തെ സ്നേഹികുകയില്ലലോ . ഞാൻ സ്നേഹിക്കുന്നു . മരണം എന്ന വിഷയം .
സങ്കടം വരുമ്പോൾ അല്ലാട്ടോ . അല്ലെങ്കിലും , എനിക്ക് എന്തോ നഷ്ടപെട്ടിട്ടുണ്ട് . അത് തീർച്ചയാണ് . ഈ ജന്മം ആയിരിക്കണമെന്നില്ല . മുൻപെങ്ങോ നടന്നിട്ടുള്ളതാകാം . അല്ലെങ്കിൽ പിന്നെ വീണ്ടും വീണ്ടും എന്തിനെന്നെ മരണം പിന്തുടരുന്നു . മരിച്ചു പോയവരുടെ ഓർമ്മകൾ , മരിച്ചു പോയവരുടെ ചിന്തകൾ , അവരുടെ മനസില്ല വിഷമങ്ങൾ കൂടെ എന്നെ അലട്ടുന്നു . എനിക്ക് മാനസികമായി എന്തെങ്കിലും ... അറിയില്ല ...ഉണ്ടായിരിക്കണം അല്ലെങ്കിൽ ഇങ്ങനെയൊന്നും ഒരു സാധാരണ പെൺകുട്ടിയും ചിന്തിക്കില്ല.

"ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ"
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ"
തുറക്കാതെ , ഒരിക്കലും തുറക്കാതെ അടയുന്ന കണ്ണുകളിൽ എത്രയെത്ര മോഹങ്ങൾ ഉണ്ടായിരിക്കണം . ആരോടും പറയാത്ത എത്രയെത്ര രഹസ്യങ്ങൾ ആണ് മണ്ണിട്ടു മൂടുന്നത് , അല്ലെങ്കിൽ നെയ്‌വിറകിൽ കത്തിയമരുന്നത് .
ഒരു പക്ഷെ മരിച്ചു പോയാൽ പറയുവാൻ കഴിയാത്ത കാര്യങ്ങൾ എവിടെയെങ്കിലും കുറിച്ചിടണമല്ലോ .
അതുകൊണ്ടു ഒരു ഓൺലൈൻ ഡയറി എഴുതുവാനും തുടങ്ങി . ഭർത്താവിന്റെ പീഢനങ്ങൾ സഹിച്ചു ഒരു പെൺകുട്ടി കഴിഞ്ഞ ഇടക്ക് ആത്മഹത്യാ ചെയ്തിരുന്നു . അവൾ പുസ്തക രൂപത്തിൽ ഉള്ള ഡയറിയിൽ അവളുടെ ജീവിതം ചിത്രീകരിച്ചപ്പോൾ , അവൾ സഹിച്ച വേദനകളെയും മറ്റും ഞാൻ ഒപ്പിയെടുത്തു . അവളുടെ പേര് എന്റെ ഓൺലൈൻ ഡയറിക്കു നൽകി . അവൾ എഴുതിയത് എല്ലാവരും വായിച്ചപ്പോൾ ഞാൻ എഴുതിയ എന്റെ കഥ ഞാൻ മാത്രം വായിച്ചു . എന്റെ കഥ എനിക്ക് മുന്നേ എഴുതപ്പെട്ടിരിക്കണമല്ലോ . എന്റെ കഥ ലോകത്തിലെ ആദ്യ കഥയും ആകണമെന്നില്ലന്നിരിക്കെ എന്തിനു പരസ്യപ്പെടുത്തണം . കഥ ഗൂഗിളിന്റെ , ശവപ്പറമ്പിൽ , അനേകായിരം മൃതശരീരങ്ങളുടെ അഴുക്കിൽ ഇഴുകി ചേരുവാൻ ഞാൻ വിധി തീർപ്പാക്കി . മരിച്ചവരുടെ പേരിൽ മറിയക്കുട്ടി ഉണ്ടാവില്ല . അവളെന്നെ മരിച്ചിരിന്നു ......

സ്നേഹത്തെ കുറിച്ച് പഠിച്ചപ്പോൾ , സ്നേഹം തേടി പോയവൾ. അഴുക്കു പിടിച്ചാലോകത്തിന്റെ നടവിലൂടെയുള്ള യാത്രയിൽ , നന്മയുടെ കണികകൾ പെറുക്കിയെടുക്കുന്നതിനിടയിൽ അമർത്തപെട്ടുപോയവളുടെ വിലാപം . ആരും കേള്കാതെയുളള നിലവിളികൾ അവള് മാത്രം കേട്ടു .
വാൽകഷ്ണം : പിന്നെ എന്റെ മരണസമയത്തു എനികാരേം കാണേണ്ട . എന്റെ കുസൃതിക്കു മരുന്ന് എവിടുന്നു കിട്ടും ആവൊ എനിക്കെന്റെ 'അമ്മ മാത്രം മതി . ഒരു പക്ഷെ അമ്മയോടാണ് എനിക്ക് യഥാർത്ഥ പ്രണയം . 'അമ്മ മരിച്ചാൽ എനിക്ക് ജീവിക്കണം ഏന് ആഗ്രഹമില്ല . ഓക്സിജൻ നിലച്ചാൽ പിന്നെ മരിക്കുകയല്ലേ നിവർത്തിയുള്ളു . അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വിഷമിപ്പിക്കാൻ , ഈ ചെറിയ ജീവിതത്തിൽ ഇടയാക്കിയിട്ടുണ്ടെകിൽ , സർവ്വേശ്വരാ മാപ്പ് മാപ്പ് മാപ്പ് !!!
"അമർത്തപ്പെട്ട സ്വപ്ങ്ങളിൽ
ചീന്തപ്പെട്ട ജീവിതത്തിൽ
കഴുകൻ കൊത്തിയ ശവംപോലെ
അഴുകിയവൾ , നീറ്റലായി
ഒഴുകുകയായി..."
ചീന്തപ്പെട്ട ജീവിതത്തിൽ
കഴുകൻ കൊത്തിയ ശവംപോലെ
അഴുകിയവൾ , നീറ്റലായി
ഒഴുകുകയായി..."
ശ്രദ്ധയ്ക്ക് : ആര്യ യഥാർത്ഥ പേരല്ല
2017 ഒക്‌ടോബർ 12, വ്യാഴാഴ്‌ച
കൊച്ചു കൊച്ചു സന്തോഷങ്ങൾ
ഞാൻ അത്ര വരക്കാരിയൊന്നുമല്ല . പക്ഷെ വരയ്ക്കാൻ ഇഷ്ടമൊക്കെയാണ് . എന്റെ കാര്യം ഇങ്ങനെയാണ് , എനിക്കിഷ്ടമില്ലാത്തതായി ഒന്നുമില്ല . വരയ്ക്കാൻ , നിർത്തം ചെയ്യാൻ , ഐസ് സ്കേറ്റിംഗ് , അങ്ങനെ ഇഷ്ടങ്ങളുടെ പട്ടിക നിരവധിയാണ് . ഭക്ഷണത്തിന്റെ കാര്യമാണെങ്കിൽ പറയുക പോലും വേണ്ട. തിരിച്ചു കടിക്കാത്ത എന്തും കഴിക്കും . അതുകൊണ്ടു ഞാൻ കരുതി എന്റെ ഓരോ ഇഷ്ടങ്ങൾ ഈ ബ്ലോഗിൽ ചിത്രീകരിക്കണം എന്ന് . കാരണം എഴുതി വെക്കുമ്പോൾ എനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല എന്ന തോന്നലാണ് . ഇതിൽ ഉള്ള പല ഹോബീസുകളും ഞാൻ ഇന്ന് ചെയ്യുന്നില്ല . പക്ഷെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ അതിന്റെ പൂർണമായ സ്ഥാനത്തു തന്നെയുണ്ട് . ജീവിതം മുന്നോട്ടു ഓടിക്കൊണ്ടിരിക്കുകയല്ലേ , സാഹചര്യങ്ങളും , അവസ്ഥകളും മാറിയപ്പോൾ ചിലതു കൂടെ കൂടി ചിലതിനെ ഒഴിവാക്കി . അപ്പോൾ കാണാം അല്ലെ മറിയക്കുട്ടിയുടെ ദുരാഗ്രഹങ്ങൾ, ആശകൾ ................................................
എനിക്കൊരു ദിവസം എത്ര ചായ വേണമെങ്കിൽ കുടിക്കാം . അത്രക്കിഷ്ട ആണ് ചായ .
പണ്ടൊക്കെ 'അമ്മ പറയും" ഒരു ചായ കുടിച്ചാൽ 'അമ്മ ഉഷാറാകുമെന്നു . അങ്ങനെ ഞാനും ഉഷാറാകാൻ ചായ കുടിക്കാൻ തുടങ്ങി . ആദ്യമാദ്യം രാവിലത്തെ ഉഷാറാവാൻ , പിന്നെ ഉച്ചക്ക് മയക്കം വരുമ്പോൾ ഉഷാറാവാൻ , പിന്നെ നാലുമണിക് , ഇപ്പോൾ രാത്രി കിടക്കുമ്പോൾ , പിന്നെ വായിക്കുമ്പോൾ,
നടക്കാൻ പോകുമ്പോൾ ...ചായ ചായ ചായ ........
ഓരോ പ്രാന്ത് അല്ലാണ്ടെന്താ പറയാ ? ഇതിനൊക്കെ . വിറ്റാമിൻ ഡി വലിച്ചെടുക്കുന്നതാ . ഇങ്ങനെ പോയി ആ ഇളം വെയിൽ കൊള്ളാൻ എനിക്കൊരു പ്രേത്യക സുഖമാണ്
ജീപ്പില് ഒരു പൊളപ്പൻ യാത്ര പോയി . അതിരാവിലെ എന്റെ ബ്രോ ഇൻ ലോ കൂടെ , മൂന്നാർ ഫാമിലി ടൂർ പോയപ്പോൾ ആണ് യാത്രകളിലെ സുഖം ഞാൻ തിരിച്ചറിഞ്ഞത് . പുലർച്ചെ ഞാനും ചേട്ടനും പിന്നെ ചേച്ചിയുടെ മകനും കൂടെ , കാടു കേറി , മല കേറി അങ്ങനെ അങ്ങനെ
ഒരുപാടു സന്തോഷിച്ച ഒരു ദിവസം . മലയാളി മങ്ക മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയി ജയിച്ചപ്പോൾ .
രണ്ടു മൂന്ന് കൊല്ലം കിടന്നു കഷ്ടപെട്ടതാ . മന്ദം മന്ദം നടന്നു മതിയായി ...എന്തായാലും കിരീടം ഇങ്ങു പോന്നു . അങ്ങനെ വനിതയുടെ , മനോരമയുടെ ആ വലിയ മത്സരത്തിൽ എന്റെ ഭാഗ്യ നമ്പർ ആയ ചെസ്റ് നമ്പറിൽ അരങ്ങു തകർത്തു സമ്മാനങ്ങൾ പെറുക്കി കൂട്ടാൻ ദൈവം അനുഗ്രഹിച്ചു . അതാണ് പറയുന്നത് ശ്രമിക്കുക , നമ്മുടെ ആഗ്രഹങ്ങളും സ്വപ്ങ്ങൾക്കും വേണ്ടി ..
- ഒരു ഹാരിപോട്ടർ ആരാധിക
2. കാട മുട്ട കൊതിച്ചി
3. ചായ ചായ ചായേ
എനിക്കൊരു ദിവസം എത്ര ചായ വേണമെങ്കിൽ കുടിക്കാം . അത്രക്കിഷ്ട ആണ് ചായ .
പണ്ടൊക്കെ 'അമ്മ പറയും" ഒരു ചായ കുടിച്ചാൽ 'അമ്മ ഉഷാറാകുമെന്നു . അങ്ങനെ ഞാനും ഉഷാറാകാൻ ചായ കുടിക്കാൻ തുടങ്ങി . ആദ്യമാദ്യം രാവിലത്തെ ഉഷാറാവാൻ , പിന്നെ ഉച്ചക്ക് മയക്കം വരുമ്പോൾ ഉഷാറാവാൻ , പിന്നെ നാലുമണിക് , ഇപ്പോൾ രാത്രി കിടക്കുമ്പോൾ , പിന്നെ വായിക്കുമ്പോൾ,
നടക്കാൻ പോകുമ്പോൾ ...ചായ ചായ ചായ ........
4. സൂര്യപുത്രി
ഓരോ പ്രാന്ത് അല്ലാണ്ടെന്താ പറയാ ? ഇതിനൊക്കെ . വിറ്റാമിൻ ഡി വലിച്ചെടുക്കുന്നതാ . ഇങ്ങനെ പോയി ആ ഇളം വെയിൽ കൊള്ളാൻ എനിക്കൊരു പ്രേത്യക സുഖമാണ്
5. ചിത്ര രചന
6. യാത്രകൾ
ജീപ്പില് ഒരു പൊളപ്പൻ യാത്ര പോയി . അതിരാവിലെ എന്റെ ബ്രോ ഇൻ ലോ കൂടെ , മൂന്നാർ ഫാമിലി ടൂർ പോയപ്പോൾ ആണ് യാത്രകളിലെ സുഖം ഞാൻ തിരിച്ചറിഞ്ഞത് . പുലർച്ചെ ഞാനും ചേട്ടനും പിന്നെ ചേച്ചിയുടെ മകനും കൂടെ , കാടു കേറി , മല കേറി അങ്ങനെ അങ്ങനെ
7. മയിൽപീലി
8. തേൻമിട്ടായി
9. അരിനെല്ലിക്ക:
ഈ പടം കണ്ടാൽ ന്റെ നാവു പുളിക്കും . കഴിച്ചട്ടുണ്ടോ ? അരിനെല്ലിക്ക
10. എന്റെ പുസ്തകലോകം
വായനയുടെ സുഖം , സന്തോഷം , അത് വായിക്കുന്നവന് മാത്രമേ അറിയൂ . അത് കൊണ്ട് ആ സന്തോഷത്തെ പറ്റി ഞാൻ എഴുതുന്നില്ല ...അറിയണമെങ്കിൽ ഒരു പുസ്തകം എടുത്തു അങ്ങോട്ടു വായിക്ക11. കൊലുസു ഇട്ട പെണ്ണ്
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ..........
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ..........
കൊലുസു കുട്ടിത്തം ആണ് എനിക്ക് . അങ്ങനെ ഓടി ചാടി കുട്ടിത്തം മാറാത്ത പെണ്ണായി , നടക്കണം .
കിണുങ്ങി ചിണുങ്ങി അമ്മയുടെ ചക്കര മോളായി ഒരുപാടു കാലം . പക്ഷെ ഈ കാലം , ഭയങ്കരൻ ആണലോ . വലിയ പെണ്ണായിട്ടും അടങ്ങി ഇരിക്കാൻ വലിയ പാടാണ് . അതുകൊണ്ടു വലിയ ഒച്ചപ്പാടിലാത്ത ഒരു കൊലുസിട്ട് തൃപ്തിയടഞ്ഞു . ഇനി ഇനി എന്റെ രാജകുമാരനെ കൊണ്ട് കൊലുസിന്റെ വക്കൊന്നു കടിച്ചുറപ്പ്പിക്കണം .

12. മലയാളീ മങ്ക മറിയക്കുട്ടി
രണ്ടു മൂന്ന് കൊല്ലം കിടന്നു കഷ്ടപെട്ടതാ . മന്ദം മന്ദം നടന്നു മതിയായി ...എന്തായാലും കിരീടം ഇങ്ങു പോന്നു . അങ്ങനെ വനിതയുടെ , മനോരമയുടെ ആ വലിയ മത്സരത്തിൽ എന്റെ ഭാഗ്യ നമ്പർ ആയ ചെസ്റ് നമ്പറിൽ അരങ്ങു തകർത്തു സമ്മാനങ്ങൾ പെറുക്കി കൂട്ടാൻ ദൈവം അനുഗ്രഹിച്ചു . അതാണ് പറയുന്നത് ശ്രമിക്കുക , നമ്മുടെ ആഗ്രഹങ്ങളും സ്വപ്ങ്ങൾക്കും വേണ്ടി ..
14. കവിത
ആദ്യമായി അച്ചടിച്ച് വന്ന കവിത .
2017 ഒക്‌ടോബർ 11, ബുധനാഴ്‌ച
എന്റെ കണ്ണുകളിലെ പ്രണയവും ഓളങ്ങൾ അലയടിക്കാത്ത നദി പോലെ എത്ര പെട്ടെന്നാണ് നിശ്ചലമായി മാറിയത്
എന്റെ കണ്ണുകളിലെ പ്രണയവും
ഓളങ്ങൾ അലയടിക്കാത്ത നദി പോലെ
എത്ര പെട്ടെന്നാണ് നിശ്ചലമായി മാറിയത്
വിതുമ്പന്ന ചുണ്ടിനോടും
തേങ്ങുന്ന ഹൃദയത്തിനോടും
ഞാനെന്തു മറുപടി പറഞ്ഞാൽ മനസിലാകും
കണ്ണീരിന്റെ ഉപ്പിൽ കുതിര്ന്നു കവിളുകൾ തേഞ്ഞിരിക്കുന്നു
ഉള്ളിൽ ഉറഞ്ഞ വേദനകൾ കനൽ കട്ടകൾ ആയി എരിയുകയാണ്
നിനക്ക് വേണ്ടി സൂര്യനായി മാറിയവളായിരുന്നു ഞാൻ
പ്രണയത്തിന്റെ തീവ്രതയിൽ സ്വയം എരിഞ്ഞമരുന്നത് അറിയുവാൻ എനിക്ക് കഴിഞ്ഞില്ല
നീ പിരിഞ്ഞ നിമിഷം മുതൽ ഞാൻ എന്നെ മറന്നു ,
എവിടെ നിന്നോ വീശിയ കാറ്റിനൊപ്പം , എന്റെ സ്വപ്നങ്ങളും യാത്രയായി
യഥാർത്ഥ പ്രണയം വിരഹമല്ലേ
അപ്പോൾ അല്ലെ പ്രണയത്തിന്റെ തീവ്രത അറിയുന്നത്
എങ്കിൽ ഞാൻ ഇന്നും പ്രണയിക്കുന്നു
ചോദ്യങ്ങൾ ഉത്തരങ്ങൾ എല്ലാം എന്റെ മനസ്സിൽ തന്നെ
അലിഞ്ഞില്ലാതാകുന്നു
നിന്നോട് പറയാൻ പരാതികൾ ഇല്ല.
അതികം വൈകാതെ കുറച്ചു പനിനീര്പൂകൾ കൊണ്ട് നീ എന്നെ കാണാൻ വരും ,
ആരും കേൾക്കാതെ എനിക്ക് വേണ്ടി നിലവിളിക്കും .
അന്ന് പുതുമഴയായി പെയ്ത്, നിന്റെ കണ്ണുനീരിനെ ഒപ്പിയെടുക്കുകയും മഴത്തുള്ളില്കളിലൂടെ നിന്നെ ചുംബിക്കുകയും ചെയ്യും.
അങ്ങനെ എന്റെ തീവ്രമായ സ്നേഹത്തിനു മുൻപിൽ നീ തോല്കുക തന്നെ ചെയ്യും....
2017 ഒക്‌ടോബർ 10, ചൊവ്വാഴ്ച
2017 ഒക്‌ടോബർ 8, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
-
ഞാൻ അത്ര വരക്കാരിയൊന്നുമല്ല . പക്ഷെ വരയ്ക്കാൻ ഇഷ്ടമൊക്കെയാണ് . എന്റെ കാര്യം ഇങ്ങനെയാണ് , എനിക്കിഷ്ടമില്ലാത്തതായി ഒന്നുമില്ല . വരയ്ക്കാൻ , ന...
-
......................കാന്താ ഞാനും ......വരാം തൃശ്ശൂർ പൂരം കാണാൻ... സ്ത്രീ ഹൃദയങ്ങളുടെ പൂരകമ്പം , വിളിച്ചറിയിക്കുന്ന ഈ വരികളിലൂടെ പെൺമന...
-
എന്റെ സ്വന്തം ആര്യ ------------------------------ --------- അവളുടെ ആ ഡയറി , അത് കിട്ടുവാൻ വേണ്ടി ഞാൻ എവിടെയൊക്കെ തിരഞ്ഞു എന്ന് എന...