നിന്നെ ആര് അറിയും
നിനക്ക് വേണ്ടി ഒന്നും ശബ്ദം ഉയർത്താൻ ഒരാൾ പോലും ഉണ്ടാകണമെന്നില്ല
ഇനി നീയായി ഉറക്കെ ശബ്ദിച്ചാൽ പോലും
ആ നിലവിളി കേൾക്കണമെന്നില്ല
ചുരുങ്ങിയത് ഒരു പത്തുപേരെങ്കിലും നിന്നെ അറിയണം
എങ്കിലേ നിനക്ക് വേണ്ടി ഘോരം ഘോരം പ്രസംഗിക്കാനും
സമരം വിളിക്കാനും നാലു നാവു പൊന്തുകയുള്ളു
അല്ലെങ്കിൽ ഈ നാറിയ മാധ്യമപ്രചരണങ്ങളും , പിന്നെ ഈ സോഷ്യൽ മീഡിയയിലെ നിനക്ക് വേണ്ടി
വസ്ത്രം അല്പം ഒന്ന് അയഞ്ഞു കിടന്നാൽ , നീ തന്റേടത്തോടെ രണ്ടു വാക്ക് സംസാരിച്ചാൽ
നിനക്ക് ഇഷ്ടപെട്ട ജോലി ചെയ്താൽ, ഇഷ്ട വസ്ത്രം ധരിച്ചാൽ , എന്തിനും ഏതിനും നീ സ്ത്രീയായതു കൊണ്ട് മാത്രം നിഷേധിക്കപ്പെട്ട ഒരു വിഭാഗം മാത്രമാണ്
നിന്നെ പീഡിപ്പിച്ചതിന് നീ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്ന
സംസ്ക്കാര പ്രബുദ്ധരുടെ നാടാണ് സോദരി
അവിടെ അല്പം പേരും പ്രശസ്തിയും കൂടി ഇല്ലെങ്കിൽ
നീ തനിച്ചാണ് ,
നാളെ ഞാൻ ആയിരിക്കാം , അല്ലെങ്കിൽ എന്റെ മറ്റൊരു സഹോദരി
ഒരു ശാരിയോ സൗമ്യയോ ആയി എരിഞ്ഞു തീരുന്ന ജന്മങ്ങൾ
തെളിവുകൾ പരതി, നാറിയ നിയമങ്ങൾ മാത്രം ബാക്കിയാക്കി
കണ്ണ് കെട്ടി തുലാസിൽ ആടി തീർത്ത എത്രയെത്ര ജീവിതങ്ങൾ

😢😢😢
മറുപടിഇല്ലാതാക്കൂThank you Naufal
മറുപടിഇല്ലാതാക്കൂ