നീ , ബാബിലോൺ എന്ന സുന്ദരമായ നഗരത്തിനു അവകാശിയായി , ഇന്നും ദുരുഹതയായി അവശേഷിക്കുന്ന സുന്ദരി
എവിടെയോ എപ്പോഴോ നീ ഒരു നഗരത്തെ മുഴുവൻ നിന്റെ വശ്യതയിൽ കൈവരിച്ചിരുന്നിട്ടുണ്ടാകാം
ആർക്കു വേണ്ടിയാണു നീ സ്വയം നഷ്ടപെട്ടത് , ഒരു ഓര്മ പോലും അവശേഷിപ്പിക്കാതെ
നിന്റെ മോഹനസൗന്ദര്യം ലോകത്തിനു മുൻപിൽ മറവു ചെയ്യപ്പെട്ടിരിക്കുന്നു .
ഹേ ബാബിലോൺ സുന്ദരി , നിനക്ക് വേണ്ടി പ്രണയപരവശരായ ഒരു ജനത മുഴുവൻ കാത്തിരിക്കുകയാണ്
ചരിത്രം നീയുമായി രമ്യതപ്പെടുവാൻ ആഗ്രഹിക്കുന്നു , കാലചക്രങ്ങളെ ഭേദിച്ച് കൊണ്ട്
നീ ഈ മണ്ണിൽ വീണ്ടും പിറക്കണം ,
പ്രണയം നഷ്ടപെട്ട ഈ ലോകത്തിനു മുൻപിൽ
അനശ്വര സ്നേഹത്തിന്റെ സുഗന്ധവാഹിനിയായി നീ ഉയർത്തെഴുനെല്കുക
അവിടെ, നിന്റെ പുഷ്പലതാദികളുടെ ഗന്ധം ശ്വസിച്ചു കൊണ്ട് എനിക്ക് മരിക്കണം
എന്റെ പ്രണയം നിന്റെ അസ്തിത്വത്തിൽ കലർന്നു അലിഞ്ഞു ചേരുമ്പോൾ
ഞാൻ നിന്റേതായി മാറും , നീയും ഞാനും ലോകത്തിനു മുൻപിൽ
കലർപ്പില്ലാത്ത പ്രണയത്തിന്റെ പുതിയ അവകാശികൾ ആയി മാറും .
- മറിയകുട്ടി
👍👍👍👍👏👏
മറുപടിഇല്ലാതാക്കൂ