"മഞ്ഞു പുതച്ചു , കൊണ്ട് ആണ് അവരെ കണ്ടത്
നിറങ്ങളില്ല , വെള്ള തൂവെള്ള അത് മാത്രമാണ് അവർ
മനോഹരമായ യാത്രയായിരുന്നു
ലോകത്തിന്റെ യാതൊരു ബഹളങ്ങളുമില്ല
മനുഷ്യർ തമ്മിലുള്ള മത്സരങ്ങളില്ല
ആരും ആരുടെയും സ്വന്തവുമല്ല
നീയും ഞാനുമൊക്കെ ഒന്നാകുന്ന
പ്രകാശത്തിന്റെ ഇടവഴിൽ
തനിച്ചു ഞാൻ സഞ്ചരിച്ച ദിവസം ...."
വയസിൽ ഓരോ മെഴുകുതിരയുടെ എണ്ണം കൂടുംതോറും
ഈ സ്ഥലവുമായി ഉള്ള ബന്ധം കൂടി വരുകയാണ്
പാസ് മാർക്ക് പോലും കിട്ടാതെ പുറത്തു നിൽക്കേണ്ടി വരും എന്ന ഭയം ഇന്നെനിക്കില്ല
ജീവിതം എന്ന പരീക്ഷയിൽ അതുകൊണ്ടു തോറ്റു കൊടുക്കാൻ കഴിയില്ല
നിങ്ങൾ എന്നെ വെറുത്തോളു , എനിക്ക് ഒരിക്കലും നിങ്ങളെ വെറുക്കാൻ കഴിയില്ല
ഇന്നോ നാളെയോ എനിക്ക് പോകേണ്ടി വന്നാൽ
ആവശ്യമില്ലാത്ത വികാരങ്ങളെ ചുമന്നു അതിന്റെ ഭാരം കൂടി എന്റെ യാത്രയെ ക്ലേശകരമാകും
യാത്ര സുമുഖമാകുന്നത് അതിനു വേണ്ടി തയ്യാറെടുക്കുന്നവർക് മാത്രമാണ് ,
വിശ്വാസം തലക്കു പിടിച്ചു എഴുതി തള്ളുന്നതല്ല
മറ്റുള്ളവരുടെ സന്തോഷങ്ങളെയും സങ്കടങ്ങളെയും വില വെക്കാതെ
ഒരു ലോഡ് പുച്ഛം ഇറക്കുമതി ചെയുന്നവർ ഉണ്ടല്ലോ , അവരെ ഇങ്ങനെയൊക്കെയല്ലേ ഒന്ന് ഓര്മപെടുത്താൻ കഴിയു .
ഇപ്പോൾ ഉള്ളത് ഈ നിമിഷം മാത്രമാണ് , ഈ പോസ്റ്റിടുന്ന നിമിഷം മാത്രം ആണ് എന്റേത്
അതുകൊണ്ടു നിങ്ങളുടെ പ്രിയപെട്ടവരെ നാളെ കാണുമെന്നു യാതൊരു ഉറപ്പും ഇല്ലാത്തതുകൊണ്ട്
പുഞ്ചിരിക്കുക നിങ്ങളെ വേദനിപ്പിച്ചവരെ നോക്കി .പിന്നെ പലിശയും പലിശയയുടെ പലിശയും ചേർത്ത് കിട്ടുന്ന ദിവസം അവർക്കുള്ളത് അവർ വാങ്ങിക്കോളും.
അതുകൊണ്ടു പ്രതികാരങ്ങൾക്കു വിട കൊടുക്കുക , ആ സമയം വേണ്ടപ്പെട്ടവരെ സ്നേഹിക്കുക
- മറിയകുട്ടി
👌👌👍
മറുപടിഇല്ലാതാക്കൂ👌👌👍
മറുപടിഇല്ലാതാക്കൂ