#ക്യുപിഡ്കോൾ
ആരും അറിയാത്ത ചില യാത്രകൾ
അത്തരം ചില യാത്രകൾ , നമ്മുടെ മാത്രം സ്വന്തമാണ് എന്നറിയുമ്പോൾ
അഹങ്കാരമാണ് തോന്നുക , ഇത് എന്റെയും നിന്റെയും മാത്രം യാത്രയാണ്
ആരോടും പറയാതെ യാതൊരു കണക്കു കൂട്ടലുകളും ഇല്ലാതെയുള്ള ഒരു ചെറിയ യാത്ര
തണുപ്പും ഇരുട്ടും അല്പം മഞ്ഞും കൂടിയായി കലർന്നപ്പോൾ
ആ രാത്രിയെ തന്നെ പ്രണയിച്ചു പോകും , തീർച്ച
റൂമിനുള്ളിൽ എല്ലാവരും മൂടിപുതച്ചുറങ്ങുമ്പോൾ
നമ്മൾമാത്രം തനിയെ ,
നിന്റെ സാമീപ്യത്തിൽ , പ്രകൃതിയെ നോക്കി കാണുവാൻ ഒരു രസമൊക്കെയുണ്ട്
അമ്പിളിയുടെ നിലാവെളിച്ചത്തിൽ , ചാറ്റൽ മഴയുടെ നനുപ്പിൽ
എന്റെ സ്വപ്നങ്ങൾ ശബ്ദമില്ലാതെ നിന്നോട് എന്തെല്ലാമോ സംസാരിച്ചു ,
ഒരു ചെറിയ പുഞ്ചിരിയോടെ നിന്റെ ഹൃദയം അത് കേട്ടു എന്നെനിക്കറിയാം
എത്ര ദൂരം നിന്നോടൊപ്പം സഞ്ചരിച്ചു എന്നെനിക്കറിയില്ല
നീ ഉള്ളപ്പോൾ ഇതിലും കൂടുതൽ ദൂരം നിന്നോടൊപ്പം സഞ്ചരിക്കണം എന്ന് തോന്നുന്നു
എല്ലാം വിധിക്കു വിട്ടു കൊടുക്കുന്നതിനു മുൻപ് , നിന്റെ യാത്രയിൽ എന്നെയും കൂട്ടുക...!!!!
#ക്യുപിഡ്കോൾ #ഒരുവെറുംകഥ #വാലെന്റൈൻസ്

- മറിയകുട്ടി
👌
മറുപടിഇല്ലാതാക്കൂ