2017 ഫെബ്രുവരി 21, ചൊവ്വാഴ്ച

"മഞ്ഞു പുതച്ചു , കൊണ്ട് ആണ് അവരെ കണ്ടത് 
നിറങ്ങളില്ല , വെള്ള തൂവെള്ള അത് മാത്രമാണ് അവർ 
മനോഹരമായ യാത്രയായിരുന്നു 
ലോകത്തിന്റെ യാതൊരു ബഹളങ്ങളുമില്ല 
മനുഷ്യർ തമ്മിലുള്ള മത്സരങ്ങളില്ല 
ആരും ആരുടെയും സ്വന്തവുമല്ല 
നീയും ഞാനുമൊക്കെ ഒന്നാകുന്ന 
പ്രകാശത്തിന്റെ ഇടവഴിൽ 
തനിച്ചു ഞാൻ സഞ്ചരിച്ച ദിവസം ...."

വയസിൽ ഓരോ മെഴുകുതിരയുടെ എണ്ണം കൂടുംതോറും 
ഈ സ്ഥലവുമായി ഉള്ള ബന്ധം കൂടി വരുകയാണ് 
പാസ് മാർക്ക് പോലും കിട്ടാതെ പുറത്തു നിൽക്കേണ്ടി വരും എന്ന ഭയം ഇന്നെനിക്കില്ല 
ജീവിതം എന്ന പരീക്ഷയിൽ അതുകൊണ്ടു തോറ്റു കൊടുക്കാൻ കഴിയില്ല 
നിങ്ങൾ എന്നെ വെറുത്തോളു , എനിക്ക് ഒരിക്കലും നിങ്ങളെ വെറുക്കാൻ കഴിയില്ല 
ഇന്നോ നാളെയോ എനിക്ക്  പോകേണ്ടി വന്നാൽ 
ആവശ്യമില്ലാത്ത വികാരങ്ങളെ ചുമന്നു അതിന്റെ ഭാരം കൂടി  എന്റെ യാത്രയെ ക്ലേശകരമാകും 
യാത്ര സുമുഖമാകുന്നത് അതിനു വേണ്ടി തയ്യാറെടുക്കുന്നവർക് മാത്രമാണ് ,
വിശ്വാസം തലക്കു പിടിച്ചു എഴുതി തള്ളുന്നതല്ല 
മറ്റുള്ളവരുടെ സന്തോഷങ്ങളെയും സങ്കടങ്ങളെയും വില വെക്കാതെ 
ഒരു ലോഡ് പുച്ഛം ഇറക്കുമതി ചെയുന്നവർ ഉണ്ടല്ലോ , അവരെ ഇങ്ങനെയൊക്കെയല്ലേ ഒന്ന് ഓര്മപെടുത്താൻ കഴിയു .

ഇപ്പോൾ ഉള്ളത് ഈ നിമിഷം മാത്രമാണ് , ഈ പോസ്റ്റിടുന്ന നിമിഷം മാത്രം ആണ്  എന്റേത് 
അതുകൊണ്ടു നിങ്ങളുടെ പ്രിയപെട്ടവരെ നാളെ കാണുമെന്നു യാതൊരു ഉറപ്പും ഇല്ലാത്തതുകൊണ്ട് 
പുഞ്ചിരിക്കുക നിങ്ങളെ വേദനിപ്പിച്ചവരെ നോക്കി .പിന്നെ പലിശയും പലിശയയുടെ പലിശയും ചേർത്ത് കിട്ടുന്ന ദിവസം അവർക്കുള്ളത് അവർ വാങ്ങിക്കോളും.

അതുകൊണ്ടു പ്രതികാരങ്ങൾക്കു വിട കൊടുക്കുക , ആ സമയം വേണ്ടപ്പെട്ടവരെ സ്നേഹിക്കുക

 മറിയകുട്ടി
ഒരിക്കൽ ഈ ദിവസമാണ് , എന്റെ ഹൃദയം പകുത്തു നിനക്ക് തന്നത് 

നിനക്കത്  പാതി മുറിഞ്ഞ  ഒരു മാംസക്കഷ്ണം മാത്രമാണ് എന്ന് ഞാനറിഞ്ഞിരുന്നില്ല
സ്നേഹത്തിന്റെ ഒരു അംശം പോലും ഏറ്റു വാങ്ങിയതറിയാതെ ഹൃദയത്തിൽ ചവിട്ടി നീ 

നടന്നു പോയപ്പോൾ തളർന്നത് , സ്നേഹിച്ച് കലങ്ങിയ  എന്റെ ഹൃദയമാണ് ..

എന്നാൽ ഇപ്പോളും നെഞ്ചിനുള്ളിൽ കിടന്നു പിടയുന്നത് നിനക്ക് വേണ്ടിയാണെന്ന് കരുതരുത് ..

"ഹാപ്പി വാലെന്റൈൻസ് ഡേ" മൗനമേ .

 വിട . സ്നേഹം  

    
-മറിയകുട്ടി

ചില പ്രണയങ്ങൾ  നമുക്കെന്നും വലിയ നഷ്ടങ്ങളാണ്നമുക്ക് മാത്രം ....


ഇന്നലകളുടെ ഓർമകളിൽ വേദനികുംബോഴുംചിരിച്ച മുഖവുമായ് നമുക്ക് നില്ക്കണം 

ഉള്ളിലെ  പിടച്ചിലിന് ആഴം കൂടിയിട്ടെ ഉണ്ടാകൂ

ഇനി വരില്ല എന്നറിയുമ്പോഴും,

എവിടെയോ ഒക്കെയോ മനസ് വീണ്ടും  മോഹിക്കുന്നു


#ക്യുപിഡ്കോൾ  

ആരും അറിയാത്ത ചില യാത്രകൾ
അത്തരം ചില യാത്രകൾ , നമ്മുടെ മാത്രം സ്വന്തമാണ് എന്നറിയുമ്പോൾ
അഹങ്കാരമാണ്  തോന്നുക   , ഇത് എന്റെയും നിന്റെയും മാത്രം യാത്രയാണ്
ആരോടും പറയാതെ യാതൊരു കണക്കു കൂട്ടലുകളും ഇല്ലാതെയുള്ള ഒരു  ചെറിയ യാത്ര
തണുപ്പും ഇരുട്ടും അല്പം മഞ്ഞും കൂടിയായി കലർന്നപ്പോൾ
ആ രാത്രിയെ  തന്നെ  പ്രണയിച്ചു പോകും , തീർച്ച
റൂമിനുള്ളിൽ എല്ലാവരും മൂടിപുതച്ചുറങ്ങുമ്പോൾ
നമ്മൾമാത്രം തനിയെ ,
നിന്റെ സാമീപ്യത്തിൽ , പ്രകൃതിയെ നോക്കി കാണുവാൻ ഒരു രസമൊക്കെയുണ്ട്
അമ്പിളിയുടെ നിലാവെളിച്ചത്തിൽ , ചാറ്റൽ മഴയുടെ നനുപ്പിൽ
എന്റെ സ്വപ്നങ്ങൾ ശബ്ദമില്ലാതെ നിന്നോട് എന്തെല്ലാമോ സംസാരിച്ചു ,
ഒരു ചെറിയ പുഞ്ചിരിയോടെ നിന്റെ ഹൃദയം അത് കേട്ടു എന്നെനിക്കറിയാം
എത്ര ദൂരം നിന്നോടൊപ്പം സഞ്ചരിച്ചു എന്നെനിക്കറിയില്ല
നീ ഉള്ളപ്പോൾ ഇതിലും കൂടുതൽ ദൂരം നിന്നോടൊപ്പം സഞ്ചരിക്കണം എന്ന് തോന്നുന്നു
എല്ലാം വിധിക്കു വിട്ടു കൊടുക്കുന്നതിനു മുൻപ് , നിന്റെ യാത്രയിൽ എന്നെയും കൂട്ടുക...!!!!
#ക്യുപിഡ്കോൾ   #ഒരുവെറുംകഥ #വാലെന്റൈൻസ്  

- മറിയകുട്ടി
നിന്നെ ആര് അറിയും 
നിനക്ക് വേണ്ടി ഒന്നും ശബ്ദം ഉയർത്താൻ ഒരാൾ പോലും ഉണ്ടാകണമെന്നില്ല 
ഇനി നീയായി ഉറക്കെ ശബ്ദിച്ചാൽ പോലും 
ആ നിലവിളി കേൾക്കണമെന്നില്ല 

ചുരുങ്ങിയത് ഒരു പത്തുപേരെങ്കിലും നിന്നെ അറിയണം 
എങ്കിലേ നിനക്ക് വേണ്ടി ഘോരം ഘോരം പ്രസംഗിക്കാനും 
സമരം വിളിക്കാനും നാലു നാവു പൊന്തുകയുള്ളു 

അല്ലെങ്കിൽ ഈ നാറിയ മാധ്യമപ്രചരണങ്ങളും , പിന്നെ ഈ സോഷ്യൽ മീഡിയയിലെ നിനക്ക് വേണ്ടി 

വസ്ത്രം അല്പം ഒന്ന് അയഞ്ഞു കിടന്നാൽ , നീ തന്റേടത്തോടെ രണ്ടു വാക്ക് സംസാരിച്ചാൽ 
നിനക്ക് ഇഷ്ടപെട്ട ജോലി ചെയ്താൽ, ഇഷ്ട വസ്ത്രം ധരിച്ചാൽ , എന്തിനും ഏതിനും നീ സ്ത്രീയായതു കൊണ്ട് മാത്രം നിഷേധിക്കപ്പെട്ട ഒരു വിഭാഗം മാത്രമാണ്
നിന്നെ പീഡിപ്പിച്ചതിന് നീ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്ന 
സംസ്ക്കാര പ്രബുദ്ധരുടെ നാടാണ് സോദരി 

അവിടെ അല്പം പേരും പ്രശസ്തിയും കൂടി  ഇല്ലെങ്കിൽ 
നീ തനിച്ചാണ് , 

നാളെ  ഞാൻ ആയിരിക്കാം , അല്ലെങ്കിൽ എന്റെ മറ്റൊരു സഹോദരി 
ഒരു ശാരിയോ  സൗമ്യയോ ആയി എരിഞ്ഞു  തീരുന്ന ജന്മങ്ങൾ 

തെളിവുകൾ പരതി, നാറിയ നിയമങ്ങൾ മാത്രം ബാക്കിയാക്കി 
കണ്ണ് കെട്ടി തുലാസിൽ ആടി തീർത്ത എത്രയെത്ര  ജീവിതങ്ങൾ

മറിയകുട്ടി
എന്റെ കണ്ണുകളിലെ പ്രണയവും
ഓളങ്ങൾ അലയടിക്കാത്ത  നദി പോലെ
എത്ര പെട്ടെന്നാണ് നിശ്ചലമായി മാറിയത്

വിതുമ്പന്ന ചുണ്ടിനോടും 
തേങ്ങുന്ന ഹൃദയത്തിനോടും
ഞാനെന്തു മറുപടി പറഞ്ഞാൽ മനസിലാകും

കണ്ണീരിന്റെ ഉപ്പിൽ കുതിര്ന്നു കവിളുകൾ തേഞ്ഞിരിക്കുന്നു
ഉള്ളിൽ ഉറഞ്ഞ വേദനകൾ കനൽ കട്ടകൾ ആയി എരിയുകയാണ്

നിനക്ക് വേണ്ടി സൂര്യനായി മാറിയവളായിരുന്നു  ഞാൻ
 പ്രണയത്തിന്റെ തീവ്രതയിൽ സ്വയം എരിഞ്ഞമരുന്നത് അറിയുവാൻ എനിക്ക് കഴിഞ്ഞില്ല
നീ പിരിഞ്ഞ നിമിഷം മുതൽ ഞാൻ എന്നെ മറന്നു ,
എവിടെ നിന്നോ വീശിയ കാറ്റിനൊപ്പം , എന്റെ സ്വപ്നങ്ങളും യാത്രയായി

യഥാർത്ഥ പ്രണയം വിരഹമല്ലേ
അപ്പോൾ അല്ലെ പ്രണയത്തിന്റെ തീവ്രത അറിയുന്നത്
എങ്കിൽ  ഞാൻ ഇന്നും പ്രണയിക്കുന്നു
ചോദ്യങ്ങൾ ഉത്തരങ്ങൾ എല്ലാം എന്റെ മനസ്സിൽ തന്നെ
അലിഞ്ഞില്ലാതാകുന്നു

നിന്നോട് പറയാൻ പരാതികൾ ഇല്ല.

അതികം വൈകാതെ  കുറച്ചു പനിനീര്പൂകൾ കൊണ്ട് നീ എന്നെ കാണാൻ വരും ,
ആരും കേൾക്കാതെ എനിക്ക് വേണ്ടി നിലവിളിക്കും . 

അന്ന് പുതുമഴയായി പെയ്ത്നിന്റെ കണ്ണുനീരിനെ ഒപ്പിയെടുക്കുകയും മഴത്തുള്ളില്കളിലൂടെ നിന്നെചുംബിക്കുകയും ചെയ്യും.

അങ്ങനെ എന്റെ തീവ്രമായ സ്നേഹത്തിനു മുൻപിൽ നീ തോല്കുക തന്നെ ചെയ്യും

-മറിയകുട്ടി
എന്നെ ഓർത്തു കൊണ്ട് അന്ന് നീ കരയരുത്
ഒരു പക്ഷെ നാളത്തെ പുലരിയിൽ
നിന്നോടൊപ്പം ഉണരുവാൻ എനിക്ക് കഴിഞ്ഞെന്നു വരുകയില്ല
നിന്റെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും
എനിക്ക് വേണ്ടി പൊഴിക്കരുത്
നിനക്ക് എന്നോട് പറയുവാൻ കഴിയാതെ പോയതെല്ലാം എനിക്കറിയാം
അത് എന്ത്കൊണ്ടാനെനും അറിയാം ,നിന്നെ ഞാൻ അത്രമേൽ അറിയുന്നു
എനിക്ക് ചെയ്യുവാനുള്ള ഒരുപാടു കാര്യങ്ങൾ ഉണ്ട്
ഈ  മരണം പോലും ഞാൻ ആഗ്രഹിക്കുന്നില്ല 
എങ്കിലും നീ ഇല്ലാതെയുള്ള എന്റെ നേട്ടങ്ങൾ എനിക്ക്
ഒരു വലിയ ശൂന്യത തന്നെ സൃഷ്ടിച്ചേക്കാം
അതിനെ ഞാൻ ഭയക്കുന്നു , ഇപ്പോൾ എനിക്ക് പേടി ആണ്
ആയിരം പ്രകാശവേഗത്തിൽ എനിക്ക് ഒരുപാടു ദൂരം സഞ്ചരിക്കണം
കഴുത്തിൽ കുരുക്ക് മുറുകുമ്പോൾ
എനിക്ക് വിട്ടുമാറാൻ കഴിയാത്തവണ്ണം എന്നെ സ്നേഹിച്ച നിന്നെ പിരിയുന്ന വേദന തൊണ്ടയിൽ ഒരു പഴുത്ത വ്രണമായി ആയി മാറി ,എന്റെ മരണത്തെ കൂടുതൽ പ്രയ്സപെടുതുന്നു

എന്റെ തണുത്തുറഞ്ഞ വിരലുകളിൽ നീ അവസാനമായി ചുംബിക്കണം
ആരോടും പറയാത്ത നമ്മുടെ പ്രണയത്തിന്റെ ഓര്മ്മക്കായി
നീ എന്റെ നെറുകയിൽ ആരും കാണാതെ ഒരു സിന്ദൂരം അണിയിക്കുക
സുമംഗലിയായി എന്നെ നീ യാത്രയാകുക 

- മറിയകുട്ടി
നീ , ബാബിലോൺ  എന്ന സുന്ദരമായ നഗരത്തിനു അവകാശിയായി , ഇന്നും ദുരുഹതയായി അവശേഷിക്കുന്ന സുന്ദരി 

എവിടെയോ എപ്പോഴോ നീ ഒരു നഗരത്തെ മുഴുവൻ നിന്റെ വശ്യതയിൽ കൈവരിച്ചിരുന്നിട്ടുണ്ടാകാം

ആർക്കു വേണ്ടിയാണു നീ  സ്വയം നഷ്ടപെട്ടത് , ഒരു ഓര്മ പോലും അവശേഷിപ്പിക്കാതെ 
നിന്റെ മോഹനസൗന്ദര്യം ലോകത്തിനു മുൻപിൽ മറവു ചെയ്യപ്പെട്ടിരിക്കുന്നു .

ഹേ ബാബിലോൺ സുന്ദരി , നിനക്ക് വേണ്ടി പ്രണയപരവശരായ  ഒരു  ജനത മുഴുവൻ കാത്തിരിക്കുകയാണ് 
ചരിത്രം നീയുമായി രമ്യതപ്പെടുവാൻ ആഗ്രഹിക്കുന്നു , കാലചക്രങ്ങളെ ഭേദിച്ച് കൊണ്ട് 
നീ ഈ മണ്ണിൽ വീണ്ടും പിറക്കണം  ,

 പ്രണയം നഷ്ടപെട്ട ഈ ലോകത്തിനു മുൻപിൽ 
അനശ്വര സ്നേഹത്തിന്റെ സുഗന്ധവാഹിനിയായി നീ ഉയർത്തെഴുനെല്കുക 

അവിടെ, നിന്റെ പുഷ്പലതാദികളുടെ ഗന്ധം ശ്വസിച്ചു കൊണ്ട് എനിക്ക് മരിക്കണം 
എന്റെ പ്രണയം നിന്റെ അസ്തിത്വത്തിൽ കലർന്നു അലിഞ്ഞു ചേരുമ്പോൾ 

ഞാൻ നിന്റേതായി മാറും , നീയും ഞാനും ലോകത്തിനു മുൻപിൽ 
കലർപ്പില്ലാത്ത പ്രണയത്തിന്റെ പുതിയ അവകാശികൾ ആയി മാറും .

മറിയകുട്ടി

BLOSSOM - a Christmas Symphony