2017 സെപ്റ്റംബർ 20, ബുധനാഴ്‌ച

ഓഷോയുടെ പുസ്തകം

ഓഷോയുടെ പുസ്തകം ഓരോ തവണ വായിക്കുമ്പോളും , പുതിയതായി പഠിക്കാൻ എന്തെങ്കിലുമൊക്കെ കാണും എന്നുള്ളതാണ് അതിന്റെ ഭംഗി . നമ്മൾ ഇത് വരെ ചിന്തിച്ചു കൂടിയ കാര്യങ്ങൾ എല്ലാം തന്നെ അനാവശ്യമായ മാനസിക സംഘർഷങ്ങൾ നമ്മളിൽ ഉണ്ടാകുന്നവയായിരുന്നു എന്നുള്ള തിരിച്ചറിവ് ലഭിക്കുമ്പോൾ ഒരു പുതിയ ജീവിതം  തുടങ്ങാൻ ഉള്ള അവസരമാണ് ലഭിക്കുന്നത് . 

നമ്മുടെ ഒക്കെ ഉള്ളിൽ ഉള്ള  ഒരു പ്രെശ്നം ആണ് നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ സ്നേഹിക്കുന്നില്ല എന്നുളളത് . എന്തിനു വേണ്ടി നമ്മൾ വാശി പിടിക്കുന്നു ?  നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ തിരിച്ചു സ്നേഹിക്കണമെന്നു വാശി പിടിക്കുന്നത് സ്വാർത്ഥതയാണ് . അത് തെറ്റ് തന്നെയാണ് . 

ജീവിതം ഉടനീളം പ്രേഷങ്ങൾ തന്നെയാണ് . ഓരോ പ്രായത്തിലും ഓരോ വിധ പ്രേശ്നങ്ങൾ  ആണെന്ന് മാത്രം .
അത് കൊണ്ട് പ്രേശ്നങ്ങളിൽ നിന്ന് ഒളിച്ചോട്ടം സാധ്യമല്ല . പ്രേശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടുന്നവയും അല്ല .
പക്ഷെ , ഭംഗിയായി അതിനെ ബാലൻസ് ചെയ്തു പോകുവാൻ നമുക് കഴിയണമെങ്കിൽ , സ്വാർത്ഥയുള്ള മനസ് വിടുക തന്നെവേണം .

ഇതൊക്കെ എത്ര തവണ ആരൊക്കെ പഠിപ്പിച്ചു  തന്നാലും സ്ഥിരതയില്ലാത്ത മനസ്സിൽ ഇത്തരം തീരുമാനങ്ങൾ ഉറച്ചു നിൽക്കില്ല .മനസിന്നെ നമുക് നിയന്തിരക്കാൻ കഴിഞ്ഞാൽ ഒരു പരിധി വരെ ജീവിതം ആസ്വാദ്യകരമാകും .
,

മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്ന് അറിയാനുള്ള ജിജ്ഞാസ , ആരെങ്കിലും തന്നെക്കാൾ മിടുക്കനോ മിടുക്കിയോ ആകുമോ എന്നുള്ള പേടി , ഈഗോ  എനൊക്കെ വേണമെങ്കിൽ പറയാം . ഇതെല്ലം നമ്മുടെ മനസിനെയാണ് തളർത്തുന്നത് . നമ്മൾ ഏറെ കുറിച്ചാണോ ചിന്തിക്കുനന്ത് അവർക്കിതൊന്നും ബാധകമല്ല നമ്മൾ പോലും അറിയാതെ ആണ് അഴുക്കു ശരീരത്തിൽ എന്ന പോലെ മനസിലും അടിഞ്ഞു കൂടുന്നത് .

ശരീരത്തിന് ഭക്ഷണം സമയത്തിനു കൊടുക്കാൻ ശ്രധികുന്ന പോലെ തന്നെ , ആന്തരികമായ വിശപ്പിനും പ്രാര്ഥനയെന്ന ഭക്ഷണം ആവശ്യമാണ് . അത് അറിഞ്ഞു കൊടുക്കുവാൻ നമുക്കു കഴിഞ്ഞിരിക്കണം .  പ്രാർത്ഥനയിലൂടെ നാം നമ്മോടു തന്നെയാണ് സംസാരിക്കുന്നത് . ഇങ്ങനെയൊരു ചിന്ത അംഗീകരിക്കാം ബുധിമുട്ടുള്ളവരാണ് പല പല ദൈവങ്ങളെ മാറി മാറി വിളിച്ചെട്ടും ജീവിതത്തിലെ പ്രേഷങ്ങൾക്കു പരിഹാരം കാണാത്തതു . കാരണം മാറ്റം വരേണ്ടതും , ഉത്തരം തരേണ്ടതും  നമ്മുടെ തന്നെ മനസാണ് . അതാണ് ദൈവം . അതാണ് ശക്തി . 

അവനവനറെ തെന്നെ ഉള്ളിലേക്കുള്ള എത്തിനോട്ടം ആണ് ദൈവത്തിലേക്കുള്ള വഴി . സമാധാനത്തിലേക്കുള്ള പാത . കാരണം ദൈവം സ്നേഹമാണ് .  സ്നേഹിക്കാൻ മടിക്കരുത് . നന്മ ചെയുവാൻ കിട്ടുന്ന ഒരു അവസരവും കണക്കു പറഞ്ഞു ഇല്ലാതാകരുത് . തർക്കിക്കേണ്ടത് അവനവനോട് തന്നെയാണ് .

ഒരു നിമിഷത്തെ മൗനം , ഒരു പക്ഷെ ഒരു വലിയ വഴക്കു ഇല്ലാതാകും .
ഏകാന്തയുടെ സ്വാതന്ത്രയമാണ് ആസ്വദിക്കപ്പെടേണ്ടത്!

റംസാൻ നിലാവിൽ !

വിശുദ്ധ റമ്ദാൻ മാസത്തെ വരവേൽക്കാൻ, ഒരു ക്രിസ്തീയ  മതവിശ്വാസിയായ ഞാനും ഒരുങ്ങുകയായി . അതുകൊണ്ടു നെറ്റി ചുളിക്കാതെ , പിഴവുകൾ ഏറെയുണ്ടായേക്കാവുന്ന ഒരു അമുസ്ലിം ആയ എന്റെ നോമ്പ് ഒരുക്കങ്ങൾ  അലങ്കരിതമായ അക്ഷരങ്ങളുടെ അകമ്പടികൾ ഇല്ലാതെ,  ഒന്നൊന്നായി കോർത്ത് വെച്ച് നിങ്ങളിലേക്കു പകരുകയാണ്.

ഭക്ഷണം ഒഴിവാക്കി ഇരിക്കുക എന്നത് മാത്രമാണ് നോമ്പിനെ കുറിച്ച് എനിക്ക് ആദ്യം ഉണ്ടായിരുന്ന ധാരണ. റൂമിലെ മുഴുവൻ പേരും മുസ്ലിം സുഹൃത്തുക്കളായതു കൊണ്ട് , നോമ്പ് കാലത്തു എനിക്ക് ഒറ്റക് ഇരുന്നു ഭക്ഷണം കഴിക്കുന്നതും പാചകം ചെയ്യുന്നതും ബുദ്ധിമുട്ടായിരുന്നു . അങ്ങനെ ആദ്യത്തെ നോമ്പെടുപ്പ് തുടങ്ങി , രാവിലെ മുതൽ വൈകുനേരം വരെ ഞാൻ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ല . ഇഫ്‌താർ സമയത്തു അവരോടപ്പം ഒരുമിച്ചു ഇരുന്നു . ആദ്യ  നോമ്പെടുപ്പിൽ നന്നായി  വിശപ്പറിഞ്ഞു. എങ്ങനെയെങ്കിലും സമയം പോയി കിട്ടാൻ വേണ്ടിയുള്ള തത്രപ്പാടിലും ആയിരുന്നു .

എന്നാൽ ഇപ്രാവശ്യത്തെ നോമ്പെടുപ്പ് കഴിഞ്ഞ തവണയിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും  എന്നത് തീർച്ചയാണ് . ഇപ്രാവശ്യം പട്ടിണി കിടക്കുകയും പിന്നീട്ട് വയറു നിറച്ചു കഴിക്കുകയും ചെയ്യാം  എന്ന ചിന്തയായിരുന്നില്ല മനസ്സിൽ . നോമ്പിനെ കുറിച്ച് പഠിക്കുകയും , നോമ്പിനുള്ള തയ്യാറെടുപ്പുകൾ എടുക്കുകയും ചെയുവാൻ ഞാൻ ശ്രമിച്ചു .  ആത്മീയമായും മാനസികമായും നോമ്പ് നോൽക്കാൻ  ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു .എന്റെ സുഹൃത്താകളോടൊപ്പം നോമ്പ് നോല്കുമ്പോൾ ,  മാനസികമായും ശാരീരികമായും ഞാൻ പുണ്യപ്പെടുകയായിരുന്നു  എന്ന വിശ്വാസം എന്നിൽ ഉറച്ചു .  വെറുതെ നോമ്പെടുക്കുക എന്ന മാത്രം ലക്ഷ്യമായിരുന്നില്ല ഇത്തവണ, നോമ്പ് തുറക്കുള്ള ഒരുക്കങ്ങൾ നടത്താനും ഞാൻ ഉത്സാഹവതിയാകാൻ ശ്രമിക്കും എന്ന് ഉറപ്പിച്ചിരുന്നു .

നോമ്പുകാലം ഒരുപാടു നന്മകൾ നമ്മുടെ ജീവിതത്തിലേക്ക് എത്തിക്കുമെന്നുള്ളത് തീർച്ചയാണ് . അതിനു വേണ്ടി മാനസികമായി തയ്യാറെടുക്കാതെ  വരുമ്പോഴാണ്, ആത്മീയത വിട്ടു ലൗകികമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് . മുസ്ലിം  കുട്ടികളുടെ കൂട്ടായ്മയായും,  സാഹോദ്യരായവും എന്നെ അതിശയിപ്പിച്ചട്ടുണ്ട് . ഒരുമിച്ചിരുനുള്ള നോമ്പുതുറ എനിക്കൊരു ആവേശമായിരുന്നു എന്നും  .   രണ്ടു ചന്ദ്രോദയങ്ങൾക്കിടയിലുള്ള ആ വലിയ ഒരു മാസക്കാലം . നോമ്പെടുക്കുമ്പോൾ നോമ്പ്  തുറയുടെ രുചിയും കൂടും എന്നുള്ളതാണ് സത്യം  . കൂടെയുള്ള സുഹൃത്താകളുടെ ജാതിയും മതവും ഒന്നും , നോമ്പുതുറക്കുമ്പോൾ നോക്കാറില്ല . എല്ലാവരെയും വിളിക്കുകയും സല്കരികുകയും ചെയുന്നത് കാണുമ്പോൾ മനസിന് ഒരു കുളിര്മയാണ് . പ്രാര്ഥനാനിർഭരമായ നിമിഷങ്ങൾക്കൊടുവിൽ ഒരു ഒത്തുചേരൽ . 

നോമ്പ് തുറന്നു കഴിഞ്ഞാൽ , സുഹൃത്തുക്കളോടൊപ്പം ഒരു യാത്രയുണ്ട് .ഇസ്ലാമിക പ്രസംഗങ്ങൾ കേൾക്കുവാൻ .  സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രേത്യകം സ്ഥലങ്ങൾ ഇതിനായി പല പ്രവാസകൂട്ടായ്‍മകളും ഒരുക്കാറുണ്ട് . .വയറു നിറഞ്ഞാൽ ,  ശരീരം ഊർജസ്വലമായെങ്കിലും  മനസ്സു നിറയാൻ പടച്ചോന്റെ വചനം കൊണ്ട് മാത്രമേ സാധിക്കൂ .  ഒരിക്കൽ ഒരു മുഫ്‌തിയുടെ പ്രസംഗത്തിനടിയിൽ  എന്നെ ഏറെ ആകർഷിച്ച ഒരു ചിന്ത ഇതായിരുന്നു . 

'ഒരു മതവും  ഒരു  വ്യക്തിയെയും മഹനീയനാകുന്നില്ല , കാരണം മതം ഒരു ക്രമം ആണ് . ചിട്ടവട്ടമായി ജീവിക്കുന്നതിനും, നന്മയുള്ള ജീവിതം നയിക്കുന്നതിയനുമായുള്ള ഒരു ഘടന, കൃത്യമായ സമൂഹത്തിന്റെ നീതി നടപ്പിന്  പടച്ചോൻ ഒരുക്കിയ വിദ്യാലയം . അത് കൊണ്ട് തന്നെ അന്യമതസ്ഥരെ തള്ളി പറഞ്ഞു കൊണ്ടു ഒരു വിശ്വാസിയും യഥാർത്ഥ സ്വർഗത്തിന് അർഹരാവുന്നില്ല' . മതത്തിന്റെ പേരിൽ  തമ്മിൽ  പൊരുതന്നവരുടെ കാലത്തു വളരെ അർത്ഥവത്തായ ഒരു കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചത് .

ഈ നോമ്പ് കാലത്തു ജാതിയും മതവും നോക്കാതെ , നമ്മുടെ  മുസ്ലിം സഹോദരരുടെ കൂടെ നമ്മുക്കും പൂര്ണമനസോടെ പങ്കുചേരാം 

എനിക്ക് അറബ് അറിയില്ല . ഇസ്ലാമിക ചരിത്രവും അറിയില്ല . എന്നിരുന്നാലും എല്ലാ വർഷവും  നോമ്പിൽ ഞാൻ അവരോടപ്പം  ചേരും , അവരിൽ ഒരാളായി മാറും . മഗ്രിബ് ബാങ്കിന് ചെവിയോർത്തു കൊണ്ട് അതിവിശിഷ്ടമായ  ഭക്ഷണങ്ങൾ കഴിക്കുവാൻ ഞാൻ അവരോടൊപ്പം തയ്യാറെടുത്തിരുന്നത് കൊണ്ട്  എനിക്ക് സന്തോഷം മാത്രമാണ് തോന്നിയത് . അടുത്തുള്ള സുഹൃത്തകൾക്കും നോമ്പ് തുറയുടെ വിഭവങ്ങൾ കൈമാറുന്നതിലൂടെ സ്നേഹത്തിന്റെ, മാനവിക ഐക്യത്തിന്റെ പുതിയ ഒരു ഇതൾ കൂടി വിരിയുകയായിരുന്നു . അതുകൊണ്ടു തന്നെ വ്രതാനുഷ്ടാനം എല്ലാവരും ചെയ്യേണ്ട ഒന്നാണ് എന്നെനിക്കു വെക്തിപരമായി തോന്നിയിട്ടുള്ള ഒരു കാര്യമാണ് .  ശരീരത്തിന്റെ ആവശ്യങ്ങളെ , നിയന്ത്രിക്കുവാനും  നമ്മുടെ മനസിനെ ശക്തിപ്പെടുത്താനും നോമ്പിലൂടെ കഴിയുമെന്നുള്ള കാര്യം തീർച്ചയാണ്. വെറുമൊരു ബാഹ്യപ്രകടനാമായി നോമ്പ് തുറ മാറരുത്.  സുഖലോലുപതയുടെ പുതപ്പെടുത്തു മാറ്റി , പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ജാലകത്തിലൂടെ ഒരു എത്തിനോട്ടം കൂടിയാണ് , അവരുടെ തീക്ഷണമായ അനുഭവങ്ങളെ അടുത്തറിയുകയും ചെയുവാൻ നമുക്കു കഴിയുന്നു . . 

പ്രവാചകന്റെ വാക്കുക്കൾ നമുക്കോർമിക്കാം "ഒരാള്‍ക്ക് തന്റെ നട്ടെല്ല് നിവര്‍ത്താന്‍ മാത്രം ഭക്ഷണം മതി. വയറിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് വായുസഞ്ചാരത്തിനും നീക്കി വെക്കുക. തന്റെ വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല.'

അത് കൊണ്ട് പണക്കൊഴുപ്പിന്റെ ആവേശത്തിൽ ഭക്ഷണം കൊണ്ട് ധൂർത്തടിക്കാതെ , അത് പാഴാക്കാതെ ശ്രദ്ധിക്കുകയും  മറ്റുള്ളവരുമായി പങ്കയു വെക്കുകയും ചെയേണ്ടതാണ് . ആത്മീയ വിശുദ്ധിയാണ് പ്രധാനം . അത് ആഘോഷങ്ങൾക്കിടയിൽ ചോർന്നുപോകാൻ ഇടയാക്കാത്ത  നല്ലൊരു നോമ്പ് കാലം, ജാതി മതഭേദ്യേനെ, എല്ലാ വായനക്കാർക്കും ആശംസിക്കുന്നു  

റമദാൻ ആശംസകൾ  #മറിയക്കുട്ടി 
നല്ല മഴയത്തു ബാൽക്കണിയിൽ ചെന്നിരിക്കണം,
പുലർച്ചയുടെ  ആലസ്യത്തിൽ
ഏട്ടനെ കൂടി വിളിച്ചു കൊണ്ട് വരണം ,

എന്നിട്  ചൂടുള്ള സുലൈമാനി എനിക്കും ഏട്ടനും കൂടി ഊതി ഊതി കുടിക്കണം
 ആ  നെഞ്ചിൽ തല വെച്ച് കിടക്കണം , ആ  ഹൃദയമിടിപ്പിന്ന്റെ താളവും ചലനവും
എന്നേക്കുമായി  ബന്ധിപ്പിക്കണം  ,

പിന്നീട്  വിയര്പ്പ് പൊടിഞ്ഞു തുടങ്ങുന്ന ആ ശരീരത്തിൽ അലിഞ്ഞു ചേരണം
 #മറിയക്കുട്ടി 

2017 മേയ് 8, തിങ്കളാഴ്‌ച

ഗൾഫുക്കാരി

രാവിലെ അഞ്ചര മണിക് ഓടുന്ന ഓട്ടം അവസാനിക്കുന്നത് പിറ്റേ ദിവസം പന്ത്രണ്ടു മണിക്കാണ് .
ഒന്നാം തിയതി പോലും മുഴുവനായി സാലറി കണ്ടിട്ടില്ല . അക്കൗണ്ടിൽ ശമ്പളം വീഴുന്ന സന്ദേശം   മൊബിലിൽ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്  . പക്ഷെ എടിഎം കാർഡ് ഇട്ടു വലിക്കാൻ അതിനകത്തു മിച്ചം ഒന്നും കാണില്ല .

 നാട്ടിലെ ലോൺ , പ്രവാസ ലോൺ ,  , താമസം , ഭക്ഷണം , വണ്ടിക്കൂലി , വീട്ടിലേക്കുള്ള ചെലവ് ക്യാഷ് .മൊബൈൽ ബില്, ഇങ്ങനെ തുടങ്ങുന്ന ചെലവ് പട്ടിക ഇതിന്റെ എടെകൂടെ ലൈഫ് ഇൻഷുറൻസ് . എന്ന് വെച്ച ചത്താലും നിങ്ങൾക്കു ഗുണമേ ഉള്ളൂട്ടോ .

ആഴ്‌ചയിൽ ഒരു വെള്ളിയാഴ്ച ഒഴിച് ബാക്കി  ദിവസങ്ങളിലും എട്ടും, ഒൻപതും മണിക്കൂറുകൾ ജോലി . ഈ ഓട്ടപ്രദിക്ഷണത്തിനിടയിൽ സ്കൈപ്പിൽ വീട്ടുകാരുമായി ഒന്ന് മുഖാമുഖം കാണാൻ  ഉള്ള കുറച്ചു സമയവും ആണ്  ഞാൻ ഉള്പെടെയുളള ഓരോ പ്രവാസിഐയുടേം അൽപ നേരത്തെ സന്തോഷം .

ഉള്ള വെള്ളിയാഴ്ച ആണെകിൽ അലക്കിയും , തേച്ചും , റൂം വൃത്തിയാക്കിയും തീരും . എന്നിട് കൊല്ലത്തിൽ ഒരിക്കൽ നാട്ടിൽ വരുമ്പോൾ പെട്ടി  നിറച്ചും എന്തൂട്ടാ കൊണ്ട് വന്നെന്നു ചോയ്ക്കുന്ന ആൾക്കാരെ കാണുമ്പോൾ പുച്ഛമാണ് എനിക്ക് .. ആദ്യത്തെ ശമ്പളത്തിന് എല്ലാവര്ക്കും സന്തോഷത്തിന്റെ പേരിൽ സമ്മാനങ്ങൾ വാരി വിതറി . പിഇന്നെ ഓരോ തവണയും നാട്ടിൽ പോകുമ്പോൾ എന്ത് കൊണ്ട് വരാനാണ് . പ്രാരബ്ധവും ചിലവും മാത്രമേ കൂടിട്ടുള്ളൂ , അല്ലാതെ ശമ്പളം കൂടിട്ടില്ല . മാത്രവുമല്ല ക്രിസ്തുമസ് ഫാദറും , മാവേലിയും വരുന്ന പോലെ പെട്ടി നിറച്ചും സമ്മാനങ്ങൾ ആയി എല്ലാ വർഷവും ഞങ്ങളെ വന്നില്ലെങ്കിൽ , നിങ്ങടെ  മുഖത്തുണ്ടാകുന്ന ആ മുറുമുറുപ്പുണ്ടല്ലോ , അത് എട്ടായി മടക്കി എടുത്തു വെച്ചോളൂ . എല്ലാവരെയും സന്തോഷിപ്പിച്ച സന്തോഷിപ്പിച്ചു പ്രവാസിക്ക് സമാധാനത്തോടെ ഒരു മാസം തികച്ചു നാട്ടിൽ നിൽക്കാൻ പറ്റില്ല . 

പൊന്നു ബന്ധുക്കളെ നാട്ടുകാരെ ഇത്രക്കങ്ങോട് സ്നേഹിക്കല്ലേ .. അത് ചുമക്കാൻ ഉള്ള ആവതു ഞങ്ങൾക്കില്ല .
നിങ്ങടെയൊക്കെ മക്കളും  ഗൾഫിൽ അല്ലെങ്കിലും പല പല നാടുകളിൽ നല്ല ശമ്പളത്തോടെ ജോലി എടുക്കുന്നവരല്ലേ 
ബാംഗ്ലൂരിൽ ഉള്ള എന്റെ കൂട്ടുകാരികയുടെ ശമ്പളം കേട്ടു ഞാൻ ഞെട്ടിയിട്ടുണ്ട് . പക്ഷെ അവൾ വോൾവോ പിടിച്ചു നാട്ടിൽ വരുമ്പോൾ , സമ്മാനമൊന്നും  ആരും  പ്രതീക്ഷിക്കാറില്ല . ഗൾഫിനു കേട്ടാലേ പ്രേശ്നമുള്ളു . ഓരോ ഓരോ പ്രതിഭാസങ്ങളെ ...

2017 മാർച്ച് 9, വ്യാഴാഴ്‌ച

നിശാശലഭങ്ങൾ

നിശാശലഭങ്ങൾ

**********************

അവൻ എന്നെ ചക്കരെ, പൊന്നെ എന്നൊന്നും വിളിക്കാറില്ല

പക്ഷെ വൈകുന്നേരങ്ങളിൽ ,അവന്റെ  "പെണ്ണെ" എന്നുള്ള ഒരു വിളിയുണ്ട്

ഉപ്പൂറ്റി മുതൽ ഉച്ചി വരെ വിയർത്തു പോകുന്ന പ്രണയത്തിന്റെ ചൂട് കലർന്ന വിളി


#മറിയകുട്ടി

2017 മാർച്ച് 5, ഞായറാഴ്‌ച

മഴ



ഒരു  ചാറ്റൽ മഴ കൊണ്ടപോഴേക്കും , ഒരു പെരുമഴക്കാലത്തെ  
സ്വപ്നം കാണുന്ന എന്റെ മനസിന്നെ പറഞ്ഞു പഠിപ്പിക്കാൻ എനിക്കിന്നും കഴിയില്ല 
അനുസരണയില്ലാത്ത എന്റെ ഹൃദയം കൊണ്ട് ഞാൻ തളർന്നിരിക്കുന്നു
മനസുണ്ടായിട്ടു പോകുകയില്ല , തോറ്റു പോകുകയാണ് വീണ്ടും വീണ്ടും 

ഇനിയും നിന്റെ പിന്നാലെ നടന്നു നിനക്കൊരു ഭാരമായി മാറി തീരാൻ വായ 
ഇപ്പോൾ ആണെങ്കിൽ നിനക്ക് ഓർത്തിരിക്കാൻ , എന്റെ കുറച്ച നല്ല ഓർമ്മകൾ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു
എന്നാൽ നിനക്കു മുഷിപ്പുണ്ടാക്കി , ഒരു നിമിഷം പോലും നിന്റെകൂടെ ഞാൻ ഉണ്ടാകില്ല എന്ന് ഞാൻ വാക്ക് തന്നിട്ടുള്ളതാണ് . 

ഇന്ന് എന്നോട്  സംസാരിക്കാൻ നിനക്കൊന്നുമില്ലാതായി തുടങ്ങി .
നിന്റെ സന്തോഷത്തിലുപരി ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല ,ആഗ്രഹിക്കുകയുമില്ല  
പോകാനുള്ള സമയം ആയാൽ ഞാൻ പോയ്കോളാം എന്ന് ഞാനും വാക് തന്നിരുന്നു 
അതിനു  സമയമായി എന്ന്നനീ  പറഞ്ഞത് ഞാൻ കേട്ടു 
അതുകൊണ്ട് പോകുകയാണ് ......................................................................................


എന്റെ മനസിൽ ഒരു മഞ്ഞു  തുള്ളിയായി നിന്നെ സൂക്ഷിട്ടുണ്ട് .
നിന്നെ സ്നേഹിച്ചു മതി വന്നിട്ടില്ല , എങ്കിലും 

വിട ! 

- #മറിയക്കുട്ടി ഡയറീസ്

ധ്രുവ നക്ഷത്രം

ഞാൻ കണ്ടിട്ടുള്ള പ്രണയങ്ങളിൽ വേലിക്കെട്ടുകൾ ഇല്ലായിരുന്നു . ജാതിയുടെയും  മതത്തിന്റെയഉം  പരിവേഷങ്ങൾ അഴിച്ചു  വെച്ച് കൊണ്ടാണ് നിന്നെ ഞാൻ സ്നേഹിച്ചത് . നിന്നിൽ നിന്നും തിരിച്ചു ലഭിക്കും എന്ന് കരുതിയിട്ടല്ലലോ ഞാൻ ഇഷ്ടപെട്ടത്. ഓരോ തവണയും നീ എന്നെ വിവാഹം   ചെയ്യില്ല എന്ന് പറയേണ്ട കാര്യമെന്താണ് .നിന്നെ വേദനിപ്പിക്കാൻ എനിക്ക് കഴിയുകയില്ല എന്ന് നീ ഇടക്കിടെ പറയുന്നില്ലേ .ആ വാക്കുകളിൽ നിനക്ക് എന്നോടുള്ള പ്രണയം ഞാൻ തിരിച്ചറിയുന്നുണ്ട് . നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയാതെ പോകുന്നതും , എന്നെ വിവാഹം കഴിക്കാൻ കഴിയില്ല എന്ന് പറയുമ്പോഴും ഞാൻ നിന്നെ  കൂടുതൽ സ്നേഹിക്കുകയാണ് . 

ഈ ജന്മം വിധിക്കു മുൻപിൽ തോറ്റു പിന്മാറുന്നതല്ല , മറിച് നിന്റെ നെഞ്ച എനിക്ക് വേണ്ടി നീറുന്നത് കാണുവാൻ വയ്യാഞ്ഞിട്ട . 

നിന്റെ സന്തോഷങ്ങൾ അതാണ് എന്റെ പ്രണയത്തെ അനശ്വരമാകുന്നത് . നിന്റെ സമാധാനം അതാണ് എന്റെ സൗഭാഗ്യം. 

നിന്റെ ശരീരത്തിൽ അല്ല നിന്റെ ആത്മാവിലാണ് ഞാൻ ലയിക്കേണ്ടത് .
 നിന്റെ ജീവിതത്തിലല്ല നിന്റെ ഹൃദയത്തിലാണ് എനിക്ക് ജീവിക്കേണ്ടത് .

ഈ ജന്മം നിനക്ക് വേണ്ടി ഞാൻ ഒഴിഞ്ഞു നില്കും എന്നിരിക്കെ  ,  അടുത്ത ഒരു ജന്മം ഉണ്ടെകിൽ എനിക്ക് വേണ്ടി നീ ജനിക്കണം . നിന്റെ ഭാര്യയായി , നിന്നോടൊപ്പം ജീവിക്കാനുള്ള കൊതി കൊണ്ടാണ് . നിന്റെ ജോലിയോ, പണമോ, ഒന്നും ഒന്നും ഞാൻ നോക്കിയല്ല . നീ എന്താണോ , ആരായിരിക്കുന്നോ ..ആ അവസ്ഥയെയാണ് ഞാൻ സ്നേഹികുനന്നത് . എനിക്ക് വേണ്ടി നിന്റെ ചിന്തകളോ സ്വപ്നങ്ങളോ മാറ്റുന്നത് എനിക്കിഷ്ട്ടമല്ല . നിന്റെ മനസിന്നെ വിഷമിപികുന്നതൊന്നും എനിക്ക് ഈ ജന്മം ചെയ്യാൻ  കഴിയില്ല .ഒരിക്കലും എന്നെ വേദനിപ്പിക്കേണ്ടി വരും എന്ന് ഓർത്തു നീ എന്നെ ഒഴിവാക്കരുത് . എനിക്ക് കിട്ടുന്ന ഈ എണ്ണിയാൽ തീരാവുന്ന ദിവസങ്ങളിൽ എനിക്ക് നിന്റെ മാത്രം ആയി ജീവിക്കണം .

കഴിഞ്ഞ ദിവസം , നീ പെട്ടെന്നു എന്റെ മടിയിൽ കിടക്കണം എന്ന് ആഗ്രഹം പ്രക്ടിപ്പിച്ചത് ഓർക്കുന്നുവോ?

കുറച്ച നാണം മനസ്സിൽ തോന്നിയിരുന്നുവെങ്കിലും നീ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു . ചിലപ്പോൾ നിൻറെ മടിയിൽ കിടക്കുന്ന ആദ്യത്തെയും അവസാനത്തെയും നിമിഷമാണെകിലോ . നിന്റെ കൂടെ ഉള്ള ഓരോ നിമിഷങ്ങളും എനിക്ക് വിലപ്പെട്ടതാണ് .നിന്റെ തലമുടിയിൽ വിരലുകൾ കൊണ്ട്  തഴുകുമ്പോൾ , നമ്മുടെ ചുറ്റും നിന്ന മരങ്ങളും കാറ്റും വരെ നിശ്ശബ്ദരായിരുന്നു . പരിശുദ്ധമായ പ്രണയങ്ങൾക്കു സാക്ഷി മനുഷ്യർ അല്ല പ്രകൃതിയാണ് . നിന്റെ മുഖം എന്റെ വയറിനോട് ചേർന്നപ്പോൾ ഞാൻ അനുഭവിച്ച തീക്ഷണമായ ഒരു വികാരമുണ്ട് . എന്നെ നിന്നിലേക്ക് വലിച്ചടുപ്പിച്ച വികാരം. നീ തന്ന ചുംബനങ്ങൾ , എന്റെ ഹൃദയത്തിൽ വീണ നിറമുള്ള മുദ്രകളാണ്. ഈ ജീവിതം ഓർത്തിരിക്കാൻ ആവുന്നത്ര ഓർമ്മകൾ ഉണ്ടാകുക എന്നുള്ളതും ഒരു ഭാഗ്യമാണ് .

 സുഹ്റ മജീദിനെ സ്നേഹിച്ചപോലെ , ലൈല മജ്‌നുവിനെ സ്നേഹിച്ചപോലെ  ഒരിക്കലും കിട്ടില്ല എന്നറിയാവുന്ന നിന്നെ ഞാൻ സ്നേഹിക്കും . എന്റെ മരണം വരെ നിന്നെ സ്നേഹിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു . നിനക്ക് നൽകുവാൻ എന്റെ കൈയിൽ സ്നേഹം അല്ലാതെ വേറെ 
എന്താണ് ഉള്ളത് .   

ചരിത്രത്തിലെ ഏതെങ്കിലും ഒരു കോണിൽ , അക്ഷരങ്ങളുടെ ലോകത്തിൽ  ഒരു ചില്ലുകൊട്ടാരം നിനക്ക് വേണ്ടി തീർക്കും . അവിടെ നിന്റെ പ്രിയ പത്നിയായി നമ്മുടെ പ്രണയത്തിന്റെ ഓർമക്കായി ഞാൻ സ്വയം സതി ചെയ്യും .ആർക്കും സ്വന്തമല്ലാത്ത ആകാശഗംഗയിൽ  , ഒരു ധ്രുവ നക്ഷത്രം ആയി , അങ്ങകലങ്ങളിൽ നിന്നെ നോക്കി പുഞ്ചിരിക്കും .


"Sollu nee I love you
Nethaan en kurinjip poo
En kaadhal endrum true
will make sure you'll never feel blue"

BLOSSOM - a Christmas Symphony