രാവിലെ അഞ്ചര മണിക് ഓടുന്ന ഓട്ടം അവസാനിക്കുന്നത് പിറ്റേ ദിവസം പന്ത്രണ്ടു മണിക്കാണ് .
ഒന്നാം തിയതി പോലും മുഴുവനായി സാലറി കണ്ടിട്ടില്ല . അക്കൗണ്ടിൽ ശമ്പളം വീഴുന്ന സന്ദേശം മൊബിലിൽ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട് . പക്ഷെ എടിഎം കാർഡ് ഇട്ടു വലിക്കാൻ അതിനകത്തു മിച്ചം ഒന്നും കാണില്ല .
നാട്ടിലെ ലോൺ , പ്രവാസ ലോൺ , , താമസം , ഭക്ഷണം , വണ്ടിക്കൂലി , വീട്ടിലേക്കുള്ള ചെലവ് ക്യാഷ് .മൊബൈൽ ബില്, ഇങ്ങനെ തുടങ്ങുന്ന ചെലവ് പട്ടിക ഇതിന്റെ എടെകൂടെ ലൈഫ് ഇൻഷുറൻസ് . എന്ന് വെച്ച ചത്താലും നിങ്ങൾക്കു ഗുണമേ ഉള്ളൂട്ടോ .
ആഴ്‌ചയിൽ ഒരു വെള്ളിയാഴ്ച ഒഴിച് ബാക്കി ദിവസങ്ങളിലും എട്ടും, ഒൻപതും മണിക്കൂറുകൾ ജോലി . ഈ ഓട്ടപ്രദിക്ഷണത്തിനിടയിൽ സ്കൈപ്പിൽ വീട്ടുകാരുമായി ഒന്ന് മുഖാമുഖം കാണാൻ ഉള്ള കുറച്ചു സമയവും ആണ് ഞാൻ ഉള്പെടെയുളള ഓരോ പ്രവാസിഐയുടേം അൽപ നേരത്തെ സന്തോഷം .
ഉള്ള വെള്ളിയാഴ്ച ആണെകിൽ അലക്കിയും , തേച്ചും , റൂം വൃത്തിയാക്കിയും തീരും . എന്നിട് കൊല്ലത്തിൽ ഒരിക്കൽ നാട്ടിൽ വരുമ്പോൾ പെട്ടി നിറച്ചും എന്തൂട്ടാ കൊണ്ട് വന്നെന്നു ചോയ്ക്കുന്ന ആൾക്കാരെ കാണുമ്പോൾ പുച്ഛമാണ് എനിക്ക് .. ആദ്യത്തെ ശമ്പളത്തിന് എല്ലാവര്ക്കും സന്തോഷത്തിന്റെ പേരിൽ സമ്മാനങ്ങൾ വാരി വിതറി . പിഇന്നെ ഓരോ തവണയും നാട്ടിൽ പോകുമ്പോൾ എന്ത് കൊണ്ട് വരാനാണ് . പ്രാരബ്ധവും ചിലവും മാത്രമേ കൂടിട്ടുള്ളൂ , അല്ലാതെ ശമ്പളം കൂടിട്ടില്ല . മാത്രവുമല്ല ക്രിസ്തുമസ് ഫാദറും , മാവേലിയും വരുന്ന പോലെ പെട്ടി നിറച്ചും സമ്മാനങ്ങൾ ആയി എല്ലാ വർഷവും ഞങ്ങളെ വന്നില്ലെങ്കിൽ , നിങ്ങടെ മുഖത്തുണ്ടാകുന്ന ആ മുറുമുറുപ്പുണ്ടല്ലോ , അത് എട്ടായി മടക്കി എടുത്തു വെച്ചോളൂ . എല്ലാവരെയും സന്തോഷിപ്പിച്ച സന്തോഷിപ്പിച്ചു പ്രവാസിക്ക് സമാധാനത്തോടെ ഒരു മാസം തികച്ചു നാട്ടിൽ നിൽക്കാൻ പറ്റില്ല .
പൊന്നു ബന്ധുക്കളെ നാട്ടുകാരെ ഇത്രക്കങ്ങോട് സ്നേഹിക്കല്ലേ .. അത് ചുമക്കാൻ ഉള്ള ആവതു ഞങ്ങൾക്കില്ല .
നിങ്ങടെയൊക്കെ മക്കളും ഗൾഫിൽ അല്ലെങ്കിലും പല പല നാടുകളിൽ നല്ല ശമ്പളത്തോടെ ജോലി എടുക്കുന്നവരല്ലേ
ബാംഗ്ലൂരിൽ ഉള്ള എന്റെ കൂട്ടുകാരികയുടെ ശമ്പളം കേട്ടു ഞാൻ ഞെട്ടിയിട്ടുണ്ട് . പക്ഷെ അവൾ വോൾവോ പിടിച്ചു നാട്ടിൽ വരുമ്പോൾ , സമ്മാനമൊന്നും ആരും പ്രതീക്ഷിക്കാറില്ല . ഗൾഫിനു കേട്ടാലേ പ്രേശ്നമുള്ളു . ഓരോ ഓരോ പ്രതിഭാസങ്ങളെ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ