2017 മാർച്ച് 5, ഞായറാഴ്‌ച

ധ്രുവ നക്ഷത്രം

ഞാൻ കണ്ടിട്ടുള്ള പ്രണയങ്ങളിൽ വേലിക്കെട്ടുകൾ ഇല്ലായിരുന്നു . ജാതിയുടെയും  മതത്തിന്റെയഉം  പരിവേഷങ്ങൾ അഴിച്ചു  വെച്ച് കൊണ്ടാണ് നിന്നെ ഞാൻ സ്നേഹിച്ചത് . നിന്നിൽ നിന്നും തിരിച്ചു ലഭിക്കും എന്ന് കരുതിയിട്ടല്ലലോ ഞാൻ ഇഷ്ടപെട്ടത്. ഓരോ തവണയും നീ എന്നെ വിവാഹം   ചെയ്യില്ല എന്ന് പറയേണ്ട കാര്യമെന്താണ് .നിന്നെ വേദനിപ്പിക്കാൻ എനിക്ക് കഴിയുകയില്ല എന്ന് നീ ഇടക്കിടെ പറയുന്നില്ലേ .ആ വാക്കുകളിൽ നിനക്ക് എന്നോടുള്ള പ്രണയം ഞാൻ തിരിച്ചറിയുന്നുണ്ട് . നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയാതെ പോകുന്നതും , എന്നെ വിവാഹം കഴിക്കാൻ കഴിയില്ല എന്ന് പറയുമ്പോഴും ഞാൻ നിന്നെ  കൂടുതൽ സ്നേഹിക്കുകയാണ് . 

ഈ ജന്മം വിധിക്കു മുൻപിൽ തോറ്റു പിന്മാറുന്നതല്ല , മറിച് നിന്റെ നെഞ്ച എനിക്ക് വേണ്ടി നീറുന്നത് കാണുവാൻ വയ്യാഞ്ഞിട്ട . 

നിന്റെ സന്തോഷങ്ങൾ അതാണ് എന്റെ പ്രണയത്തെ അനശ്വരമാകുന്നത് . നിന്റെ സമാധാനം അതാണ് എന്റെ സൗഭാഗ്യം. 

നിന്റെ ശരീരത്തിൽ അല്ല നിന്റെ ആത്മാവിലാണ് ഞാൻ ലയിക്കേണ്ടത് .
 നിന്റെ ജീവിതത്തിലല്ല നിന്റെ ഹൃദയത്തിലാണ് എനിക്ക് ജീവിക്കേണ്ടത് .

ഈ ജന്മം നിനക്ക് വേണ്ടി ഞാൻ ഒഴിഞ്ഞു നില്കും എന്നിരിക്കെ  ,  അടുത്ത ഒരു ജന്മം ഉണ്ടെകിൽ എനിക്ക് വേണ്ടി നീ ജനിക്കണം . നിന്റെ ഭാര്യയായി , നിന്നോടൊപ്പം ജീവിക്കാനുള്ള കൊതി കൊണ്ടാണ് . നിന്റെ ജോലിയോ, പണമോ, ഒന്നും ഒന്നും ഞാൻ നോക്കിയല്ല . നീ എന്താണോ , ആരായിരിക്കുന്നോ ..ആ അവസ്ഥയെയാണ് ഞാൻ സ്നേഹികുനന്നത് . എനിക്ക് വേണ്ടി നിന്റെ ചിന്തകളോ സ്വപ്നങ്ങളോ മാറ്റുന്നത് എനിക്കിഷ്ട്ടമല്ല . നിന്റെ മനസിന്നെ വിഷമിപികുന്നതൊന്നും എനിക്ക് ഈ ജന്മം ചെയ്യാൻ  കഴിയില്ല .ഒരിക്കലും എന്നെ വേദനിപ്പിക്കേണ്ടി വരും എന്ന് ഓർത്തു നീ എന്നെ ഒഴിവാക്കരുത് . എനിക്ക് കിട്ടുന്ന ഈ എണ്ണിയാൽ തീരാവുന്ന ദിവസങ്ങളിൽ എനിക്ക് നിന്റെ മാത്രം ആയി ജീവിക്കണം .

കഴിഞ്ഞ ദിവസം , നീ പെട്ടെന്നു എന്റെ മടിയിൽ കിടക്കണം എന്ന് ആഗ്രഹം പ്രക്ടിപ്പിച്ചത് ഓർക്കുന്നുവോ?

കുറച്ച നാണം മനസ്സിൽ തോന്നിയിരുന്നുവെങ്കിലും നീ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു . ചിലപ്പോൾ നിൻറെ മടിയിൽ കിടക്കുന്ന ആദ്യത്തെയും അവസാനത്തെയും നിമിഷമാണെകിലോ . നിന്റെ കൂടെ ഉള്ള ഓരോ നിമിഷങ്ങളും എനിക്ക് വിലപ്പെട്ടതാണ് .നിന്റെ തലമുടിയിൽ വിരലുകൾ കൊണ്ട്  തഴുകുമ്പോൾ , നമ്മുടെ ചുറ്റും നിന്ന മരങ്ങളും കാറ്റും വരെ നിശ്ശബ്ദരായിരുന്നു . പരിശുദ്ധമായ പ്രണയങ്ങൾക്കു സാക്ഷി മനുഷ്യർ അല്ല പ്രകൃതിയാണ് . നിന്റെ മുഖം എന്റെ വയറിനോട് ചേർന്നപ്പോൾ ഞാൻ അനുഭവിച്ച തീക്ഷണമായ ഒരു വികാരമുണ്ട് . എന്നെ നിന്നിലേക്ക് വലിച്ചടുപ്പിച്ച വികാരം. നീ തന്ന ചുംബനങ്ങൾ , എന്റെ ഹൃദയത്തിൽ വീണ നിറമുള്ള മുദ്രകളാണ്. ഈ ജീവിതം ഓർത്തിരിക്കാൻ ആവുന്നത്ര ഓർമ്മകൾ ഉണ്ടാകുക എന്നുള്ളതും ഒരു ഭാഗ്യമാണ് .

 സുഹ്റ മജീദിനെ സ്നേഹിച്ചപോലെ , ലൈല മജ്‌നുവിനെ സ്നേഹിച്ചപോലെ  ഒരിക്കലും കിട്ടില്ല എന്നറിയാവുന്ന നിന്നെ ഞാൻ സ്നേഹിക്കും . എന്റെ മരണം വരെ നിന്നെ സ്നേഹിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു . നിനക്ക് നൽകുവാൻ എന്റെ കൈയിൽ സ്നേഹം അല്ലാതെ വേറെ 
എന്താണ് ഉള്ളത് .   

ചരിത്രത്തിലെ ഏതെങ്കിലും ഒരു കോണിൽ , അക്ഷരങ്ങളുടെ ലോകത്തിൽ  ഒരു ചില്ലുകൊട്ടാരം നിനക്ക് വേണ്ടി തീർക്കും . അവിടെ നിന്റെ പ്രിയ പത്നിയായി നമ്മുടെ പ്രണയത്തിന്റെ ഓർമക്കായി ഞാൻ സ്വയം സതി ചെയ്യും .ആർക്കും സ്വന്തമല്ലാത്ത ആകാശഗംഗയിൽ  , ഒരു ധ്രുവ നക്ഷത്രം ആയി , അങ്ങകലങ്ങളിൽ നിന്നെ നോക്കി പുഞ്ചിരിക്കും .


"Sollu nee I love you
Nethaan en kurinjip poo
En kaadhal endrum true
will make sure you'll never feel blue"

1 അഭിപ്രായം:

BLOSSOM - a Christmas Symphony