എല്ലാ ദിവസവും പുലർച്ചക് എഴുന്നേറ്റു ജോലിക്കു പോകുമ്പോൾ , ആ പോകുന്ന വഴികളിൽ അത്രയും ഞാൻ നാട്ടിലേക്കു വിളിച്ച എന്റെ അമ്മയോട് ഫോൺ ചെയ്തു സംസാരിക്കാറുണ്ടായിരുന്നു.
എന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ അമ്മയുടെ ശബ്ദം കേട്ടിട്ടാണ്. ഒരു ദിവസത്തേക്കുള്ള മുഴുവൻ ഊർജവും ഞാൻ സംഭരിക്കുന്നത് ആ സംഭാഷണങ്ങളിൽ നിന്നാണ് .ഇത്രയും ദിവസങ്ങളായിട് അത് മുടങ്ങിട്ടില്ല. ഒരു പനി വന്നതാണ് . മരുന്നൊന്നും ശെരിക്കു നോക്കാതെ , ന്യുമോണിയയുടെ ഇനിഷ്യൽ സ്റ്റേജിലായപ്പോളാണ് , അഡ്മിറ്റ് ആകേണ്ടി വന്നത് .
അതുകൊണ്ട് കഴിഞ്ഞ കുറച്ചൂസായി എന്റമ്മയോടു വിശേഷങ്ങൾ ചോദിച്ച അറിഞ്ഞിട്ട് . അല്ലെങ്കിലും സ്വന്തം ആരോഗ്യം ഏതു അമ്മയാണ് നോക്കുക . ആയുസ് മൊത്തം ഞങ്ങൾക്ക് വേണ്ടി അടുക്കളയിൽ കഷ്ടപ്പെട്ട് , ഇഷ്ടപെട്ട ഭക്ഷണം തന്നു, പഠിപ്പിച്ചു , എന്റെ കൂടെ എല്ലാ കലാപ്രവർത്തങ്ങൾക്കും ഒപ്പം നിന്ന് എന്നെ പ്രോത്സാഹിപ്പികയുകയും ഗുണദോഷിക്കുകയും ചെയുന്ന
അമ്മയോട് മിണ്ടിട്ടു ഒരാഴ്ച തികയുമ്പോളേക്കും , എനിക്ക് ശ്വാസം മുട്ടുന്നു . ജീവശ്വാസം നിലച്ചപോലെയുണ്ട് . സത്യമാണ് എന്റെ 'അമ്മ തന്നെയാണ് എന്റെ പ്രാണവായു . കുറച്ചു സമയത്തേക്കു അതൊന്നു നില്ക്കുമ്പോള് ചങ്ക് പിടയാണ് .
ഇന്ന് അപ്പയെ വിളിച്ചപ്പോൾ , അമ്മയോട് രണ്ടു വാക് മിണ്ടാൻ പറ്റി . ചുമച്ചു ചുമച്ചു അമ്മ ആദ്യം പറഞ്ഞത് ഇതാണ് :
"ന്റെ മോൾടെ ഫോട്ടോസും ഡാൻസും ഒക്കെ അമ്മക്ക് കാണാൻ വയ്യ മുത്തേ , മോന്റെ പനി വച്ചോണ്ടിരിക്കല്ലേ ,വയ്യാണ്ട് പോയി കളിക്കല്ലേ . വെള്ളം കുറെ കുടിക്കാൻ മറക്കല്ലേ , 'അമ്മ അടുത്തില്ലന് ഓര്മ വേണം,ഭക്ഷണമൊക്കെ സമയത്തു കഴിച്ചു മിടുക്കിയായി ഇരിക്കണം "
ഇനി ഞാൻ അമ്മയോട് എന്താണ് പറയുക , അമ്മയോട് ഞാൻ പറയേണ്ടതല്ലേ ഇതെല്ലം
എനിക്കൊന്നും തിരിച്ചു പറയാൻ ഇല്ലാർന്നു
ഫോൺ വെച്ചു, അല്പം നേരം പാൻട്രി റൂമിൽ ചെന്നിരുന്നു കരഞ്ഞു ................നെഞ്ചിന്റെ നീറ്റൽ ഇങ്ങന്യൊക്കെയല്ലേ ഒന്ന് മാറ്റുക .
#മറിയക്കുട്ടി
😔😔
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ