2017 സെപ്റ്റംബർ 20, ബുധനാഴ്‌ച

കേസ് ക്ലോസ്ഡ്

രാവിലെ ചൂടുള്ള ചായക്കൊപ്പം  , ചൂടുള്ള വാർത്തകൾ മലയാളിയുടെ ശീലമായി 
അത് ചൂടാറും മുൻപേ  ഉമ്മറപ്പടിയിലേക്കെത്തിക്കാൻ മാധ്യമങ്ങൾ തെരുവുപട്ടികളെക്കാൾ കഷ്ടത്തിലാണ് കടിപിടി കൂടുന്നത്,
അവിടെ കിട്ടിയ എല്ലും കഷ്ണം കൊണ്ട് സോഷ്യൽ മീഡിയകളിൽ അമ്മാനമാടുന്ന പാപ്പരാസികൾ വേറെ 

അങ്ങനെ ഓരോ പീഡന വാർത്തകളും , മുഖപുസ്തകത്തിലെ ഓരോ  പോസ്റ്റുകൾ ആയി അവസാനിക്കുമ്പോൾ ,
ആവി പറക്കുന്ന ഒരു കപ്പ് ചായ തീരുന്നതോടു കൂടി നമ്മുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ആവേശവും അടങ്ങുന്നു.

ഒരു ഹാഷ് ടാഗ്ഗിന്റെ അറ്റത്തു തൂങ്ങിയാടുന്ന ഇരകൾ ബാക്കി . # കേസ് ക്ലോസ്ഡ് #മറിയക്കുട്ടി 

എന്റെ ആമി

അക്ഷരങ്ങളിൽ കാട്ടു  തേനിന്റെ മധുരം ചാലിച്ച 
ആമിയുടെ പ്രണയം ആർത്തിരമ്പി വരുന്ന തിരമാലകളെ പോലെയാണ് 
ശ്വാസം അടക്കി പിടിച്ചു , അവിടെ നമ്മൾ സ്വയം ഇല്ലാതാകുന്നു 
എന്നിട്ട് , ഒരായിരം കഥകളിലേക്ക് അവ  നമ്മളെ വലിച്ചടുപ്പിക്കും ..
ആസ്വദിക്കാൻ കഴിയുമെങ്കിൽ, ഒറ്റക്കുള്ള യാത്ര ഒരു അനുഭൂതിയാണ് #മറിയക്കുട്ടി 

കടലാസ് പൂവ്

കടലാസ് പൂവ് 

"മുള്ളുകൾക്കിടയിൽ വേദന നിറഞ്ഞു പടരുമ്പോഴും
ചിരിക്കാൻ മറന്നില്ല അവൾ"

- മറിയക്കുട്ടി 

..കാന്താ ഞാനും ......വരാം തൃശ്ശൂർ പൂരം കാണാൻ.

......................കാന്താ ഞാനും ......വരാം തൃശ്ശൂർ പൂരം കാണാൻ...

സ്ത്രീ ഹൃദയങ്ങളുടെ പൂരകമ്പം , വിളിച്ചറിയിക്കുന്ന ഈ വരികളിലൂടെ പെൺമനസുകളുടെ അകങ്ങളിലേക്കു , പൂര കാഴ്ചകളിലേക്കു ഞാൻ ഒരു യാത്ര നടത്തി .കൊച്ചി രാജാവായ ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച , ഇരുന്നൂറിലധികം വര്ഷങ്ങളുടെ പഴക്കമുള്ള , കേരളത്തിന്റെ സംസകാരത്തെയും പാരമ്പര്യത്തെയും വിളിച്ചോതുന്ന , തൃശ്ശൂരിന്റെ  തിലക കുറിയായ ' തൃശ്ശവപേരൂരിന്റെ '  പൂരം  എന്ന മഹോത്സവം,തൃശ്ശൂർകാരുടെ മാത്രമല്ല , കേരളക്കരയുടെ മുഴുവൻേറയും  ഇത്തവണ  അല്പം ആശങ്കകൾ ഉയർത്തിയെങ്കിലും അതിമനോഹരമായി തന്നെ കൊടിയേറി .  കേവലം ഒരു പിണക്കത്തിൽ നിന്നോ അപമാനിചമറ്റക്കിയക്കലിൽ നിന്നോ ഉണ്ടായ ഒന്നാണ് ത്ര്‍ശ്ശൂർ പൂരം എന്ന് കരുതാനാകില്ല.    വടക്കും നാഥന്റെ മണ്ണിൽ വ്യക്തമായ കാഴ്ചപ്പാടോടെ തന്നെയാണ് ഇത്തരം ഒരു  ചടങ്ങ്ശ ക്തൻ തമ്പുരാൻ ആരംഭിചതെന്ന് കരുതണം. തൃശ്ശൂരിലെ  വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഒരു ഘടകം കൂടെ അതിൽ ഉണ്ട്. .

ഓരോ വർഷവും പൂരം വരവാകുമ്പോൾ, വടക്കുംമനാഥന്റെ മണ്ണിൽ ആവേശ തിമർപ്പിൽ പൊരിവെയിലത്തും, ഇറങ്ങി നിന്ന് വാദ്യകലാരംഗത്തെ കുലപതികൾ പങ്കെടുക്കുന്ന നാലുമണിക്കൂർ നീളുന്ന , അതിപ്രസിദ്ധമായ ഇലഞ്ഞി ചുവട്ടിലെ മേളം പൂക്കുന്നതു കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന ആയിരകണക്കിന് പെൺമനസുകൾ ഉണ്ട് . 

മേളപ്രമാണി പെരുവനം കുട്ടൻമാരാരുടെയും  സംഘത്തിന്റെയും ഒരു കോൽ പോലും പിഴക്കാത്ത അതേ താളത്തിൽ കൈകൾ ഉയർത്തി ആവേശത്തിൽ അലിയുവാൻ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് ഞാനും.  പക്ഷെ  പത്രമാധ്യമങ്ങലിലെ ചിത്രന്ങളിലും ആകാശത്ത് വിസ്മയത്തിന്റെ ചെപ്പ് തുറക്കുന്ന, കാതടപ്പിക്കുന്ന വെടിക്കെട്ട് കാണാണും കേൾക്കാനും  മാത്രമായിരുന്നു ചെറുപ്പം മുതലേ എനിക്കൊക്കെ സാധിചിരുന്നുള്ളൂ. പൂഴിവാരിയിട്ടാൽ താഴാത്ത പുരുഷാരത്തിനെ ഇടയിലേക്ക് സ്ത്രീകൾക്ക് പ്രവേശിക്കുവാൻ പല തടസ്സങ്ങളും ഉണ്ടെന്ന് പറഞ്ഞ് വിലക്കിയ കാലം. വീട്ടിൽ ഇരുന്നു ടെലിവിഷനിൽ വർണ്ണാഭമായ പൂര കാഴ്ചകൾ കണ്ടു മടുത്ത കണ്ണുകൾ , താളം പിടിക്കാൻ കഴിയാതെ അടക്കിയ  കൈകാലുകൾ  ഇന്ന് ഓർമ്മകളിൽ എവിടെയോ ആണ് .അഴകളവുകളിൽ പേരുകേട്ട കൊമ്പൻമാരുടെ സംഗമം കൂടെയാണ് ത്ര്‍ശ്ശൂർ പൂരം. പലർക്കും ആനകളെ പറ്റി ഭയമുണ്ടെങ്കിലും സ്ത്രീകളിലും ആനക്കമ്പക്കാർ അനവധിയാണ്. തിരുവമ്പാടി ശിവസുന്ദറും, പാമ്പാടിരാജനും തിരുവമ്പാടി ചന്ദ്രശേഖരനും  അവരുടെ ഇഷ്ട താരങളും.  ഗജ പൗരുഷത്തിന്റെ പ്രതിരൂപമായ പേരാമംഗലം തെചിക്കോട്ടുകാവ് രാമചന്ദ്രൻ  ഒരിക്കലെങ്കിലും ത്രിശ്ശൂർ പൂരത്തിൽ തിടമ്പേറ്റി നിൽക്കുന്നത് കാണുവാൻ ആഗ്രഹിക്കുന്നവരിൽ ഞങളുമുണ്ട്

തൃശ്ശൂരിൽ ജനിച്ചു വളർന്നിട്ടും , പലപ്പോഴും നേരിൽ കാണാത്ത പൂരത്തിന്റെ വമ്പു വെറും പറഞ്ഞു നടക്കുന്ന കേമികളിൽ ഒരാളായി മാറുമായിരുന്നു .തൃശ്ശൂരിന്റെ  പെൺമനസുകളിക് ഒന്ന് ഇറങ്ങി ചെല്ലണം . അവിടെ കാണാം , പുരുഷന്റെ സ്വകാര്യാ അഹങ്കാരത്തെ , സ്വാതന്ത്രത്തെ സ്ത്രീകളുടെ അടുക്കളയിലെ അടക്കം പറിച്ചിലുകളിലായി  അവസാനിക്കുന്നത് . പൂരത്തിന് ഞാനും  വരട്ടെ എന്ന് ചോദിക്കുമ്പോൾ , തിരക്കിൽപെട്ട് കുരുങ്ങുമെന്ന ഭീതിയിൽ പെണ്മക്കളെ സുരക്ഷാത്വത്തിന്റെ പേരിൽ  വീട്ടിലിരുത്തി മക്നറെ കൈപിടിച്ച് ഇറങ്ങുന്ന അച്ഛനെ കാണുമ്പോൾ , ഓടിയിറങ്ങി പോകണമെന്ന് ആശിച്ചു  ഉള്ളിൽ വാശി മുറുകിയ എത്രയെത്ര മനസുകൾ ഉണ്ടായിരുന്നിരിക്കണം .

 എന്നാൽ ഇന്ന് പൂരം കാണാനും ,പൂരക്കൊഴുപ്പിൽ തിമിർക്കാനും ,  താളം പിടിക്കുവാനും സ്ത്രീകളും കുട്ടികളും ഇരമ്പിയെത്തി .. മനസിൽ പൂവിട്ട നിറമുള്ള കാഴ്ചകളേക്കാൾ , അതിവിശേഷമായിരുന്നു പൂര നഗരിയിലെ നേരിട്ടുള്ള  കാഴ്ചകൾ. തിക്കിലും തിരക്കിലും ഞെരിഞ്ഞമരുമെന്ന ഭയമില്ലാതെ , പൂര നഗരിയിലൂടെ അത്ഭുദത്തോടെ അലയുന്ന  വിദേശ വനിതകളോടൊപ്പം , മലയാളി  പെൺകൊടികൾ  മഠത്തിൽ വരവിന് ചെറിയ വഴിയുടെ ഇരുവശങ്ങളിലായി   നിരന്നു . തെക്കോട്ടിറക്കവും കുടമാറ്റവും കാണുവാൻ മണിക്കൂറുകൾക്ക് മുൻപേ തൃശ്ശൂരിലെ പ്രമുഖ ഹോട്ടലുകളിലെയും , ബിൽഡിങ്ങുകളുടെയും  ടെറസിനു മുകളിൽ വെയിലും കാറ്റും വക വെക്കാതെ പൂരച്ചൂടിൽ തിളങ്ങിയ മലയാളി സ്ത്രീകളെ കാണുമ്പോൾ ഉള്ളിൽ ഒരു ആവേശമാണ് .നേർക്കുനേർ നേർ പൂരം കാണുക എന്നത്  സ്ത്രീകളുടെയും അവകാശമായി , ആഹ്ലാദമായി മാറിയിരിക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെ. മത്സരബുദ്ധിയോടു കൂടി  ഇരുകൂട്ടരും മാറി മാറി കുട നിവർത്തുന്നത് കാണുവാനും, അവരോടൊപ്പം ആർത്തു വിളിച്ച്ചും , കയ്യടിച്ചും സ്ത്രീകളും കുട്ടികളും പൂരം ആഘോഷമാകുന്നു .ചുട്ടുപൊള്ളുന്ന നഗരത്തിൽ , വിയർപ്പിലും ചൂടിലും കുളിച്ചു പൂര ലഹരി നുണയാനെത്തിയ വളയിട്ട കയ്യുകൾ പൂരമഹിമയെ ഇരട്ടിച്ചു . പൂരത്തോടനുബന്ധിച്ചു ,  സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ ഏറ്റവും പ്രചാരമേറിയ പൂര കാഴ്ചകളിൽ ഒന്നാണ്   ചമയ പ്രദർശനം .ആലവട്ടവും വെഞ്ചാമരവും ഒരുക്കുന്നതിലും പെൺകരവിരുത് പ്രസിദ്ധം.നിരവധി സ്ത്രീകൾ ഈ രംഗത്ത് പുരുഷന്മാർക്കൊപ്പം പ്രവർത്തിക്കുന്നു എന്നുള്ളത് പ്രശംസാർഹീനമായ കാര്യം തന്നെയാണ് 
 പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും പ്രദർശന സ്ഥലത്ത് അനുഭവിക്കുന്ന തിരക്ക് അതിന്റെ തെളിവാണ്.

ഇതൊക്കെയാണെങ്കിലും ,പൂരാഘോഷത്തിൽ സ്ത്രീകളുടെ  ആഘോഷങ്ങൾക്കു  ഇപ്പോഴും ചില പരിമിതികൾ ഉണ്ട് എന്ന സത്യത്തെ മറച്ചു കളയാനാവില്ല .
ആളൊഴിഞ്ഞ ഭാഗത്തു തിരക്കിൽ പെടാതെ മാറി നിന്ന് കുട്ടികകളെ ഒക്കെത്തെടുത്തു നിൽക്കുന്ന അമ്മമാർക്കിടയിലും ,  സ്ത്രീകൾക്കിടയിലും പെൺമനസുകളിൽ നിന്നും പൂരം ഇറങ്ങി വരുന്ന കാഴ്ചകൾ കാണാം  .സന്ധ്യാസൂര്യൻ വർണ്ണകുടകൾക്ക്  മുകളിൽ ചെഞ്ചായം തൂവുമ്പോൾ  അവരും ആവേശംകൊണ്ട് കുരവയിടുന്നുണ്ട് എന്നാൽ പുരുഷാരത്തിന്റെ ആരവന്ങളിൽ മുന്ങിപ്പോകുന്നു. ആധുനിക യുഗത്തിലും,  മുണ്ടു മടക്കി  കുത്തി , ഓരോ തുള്ളി വിയർപ്പും മേളക്കൊഴുപ്പിൽ തുളുമ്പുന്ന ആവേശത്തോടെ പൂരം ആഘോഷമാക്കുന്ന പുരുഷജനവലി ഞങ്ങളെ  ഇന്നും അസൂയപ്പെടുത്തുന്നു .   .ചെവി പൊട്ടുന്ന , ആ അവസാനത്തെ   കൂട്ട  പൊരിച്ചലിന്റെ ആവേശം, പല നിറങ്ങളിൽ , പല വർണ്ണങ്ങളിൽ , പല വിധങ്ങളിലുള്ള മരുന്ന് പണികളുടെ ഉല്സവം രാത്രിയുടെ ആകാശത്തെ സ്വന്തമാകുമ്പോൾ , നെഞ്ച് വിറക്കുന്ന അടുത്ത് നിന്ന് അത് കണ്ടു ആസ്വദിക്കാൻ ഞങ്ങളിൽ എത്ര  സ്ത്രീകൾക്ക് കഴിഞ്ഞിരിക്കും . കാലം മാറിയിട്ടും , സൗകര്യങ്ങളും മറ്റും വർധിച്ചിട്ടും ഒരു നാടിന്റെ ആഘോഷത്തിൽ പൂർണമായി പങ്കു ചേരുവാൻ കഴിയാതെ മാറി നിൽക്കേണ്ടി വരുമ്പോൾ പൂരത്തിന്റെ പൂർണതയിൽ നിന്നും ഒരു അപൂര്ണത ജനിക്കുന്നത് കാണാം .അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് മഠത്തിൽ വരവ് .  പഞ്ചവാദ്യത്തിന്റെ ലഹരിയിൽ ,  തിളച്ചു മറയുന്ന ജനക്കൂട്ടത്തിനിടയിലേക്കു , താളവട്ടവും വാദ്യഘോഷങ്ങളുമായി ഗജവീരന്മാർ കടന്നു വരുമ്പോൾ,  സെൽഫി എടുക്കാനും , ചിത്രങ്ങൾ പകർത്താനും ആവേശഭരിതരായി  പകൽപ്പൂരത്തിൽ , ചെറിയ പൂരങ്ങൾക്കു മുൻപിൽ തടിച്ചു കൂടിയ  പെൺകുട്ടികൾ രംഗം വിട്ടു കാണും  . രാവിലത്തെ ഉല്സാഹത്തിമിർപ്പിൽ , വൈകുനേരം വരെ സുരക്ഷതമായി നിൽക്കുന്ന കാര്യത്തിലുള്ള ഭയമാണ് , അവരെ പുറകോട്ട് നയിക്കുന്നത് . തിങ്ങി നിൽക്കുന്ന ജനക്കൂട്ടത്തിനിടയിൽ , ആളുകളെ നിയന്ത്രിക്കുക എന്നുള്ളത് വളരെ ബുധിമുട്ടുള്ള ഒരു കാര്യമാണ് കൊണ്ട് തന്നെ സ്ത്രീജനങ്ങളെ കുടമാറ്റ സമയത്തും , മഠത്തിൽ വരവിനിടയിലും കാണുന്നത് വിരളം.തിക്കിലും തിരക്കിലും പെട്ട്  എന്തിനു മാതാപിതാളുടെ കൂടെ വരുന്ന ചെറിയ പെൺകുട്ടികൾക്കു നേരെ പോലും കയ്യേറ്റങ്ങൾ ഉണ്ടാകുന്നു . തടയാൻ പാടുപെടുന്ന പോലീസുകാരും  , മാധ്യമ പ്രവർത്തകരും എല്ലാം കൂടെ ചില പൊട്ടിത്തെറിയലുകളും പൂരകാഴ്ചകളിൽ കാണാം .അ ടുക്കളയിൽ നിന്നും , ടെലിവിഷനിൽ നിന്നും പുറത്തേക്കു വരുന്ന സ്ത്രീജനങ്ങൾക്കു പൂരം  എന്ന മഹാവിസ്മയം കാണുവാൻ വിദേശിയർക്കു കെട്ടി ഒരുക്കുന്ന  പോലെ ഒരു സൗകര്യം ചെയ്തു തന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് . മുപ്പതു ആനകൾ അണിനിരത്തി , ഒരു ദേശത്തെ മുഴുവൻ ജനങ്ങളുടെയും മുന്നിര്ത്തി  ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ അവിടെ സ്ത്രീ സുരക്ഷയെയും കുറിച്ച ആലോചിക്കേണ്ടതല്ലേ? കാരണം ഞങ്ങള്കിടയിലും പൂരപ്രേമികൾ ഉണ്ട് . തെക്കോട്ടിറക്കവും ഇലഞ്ഞിത്തറ മേളവും നടക്കുന്നയിടത്തേക്കു കണ്ണെത്തി നോക്കാൻ പോലും കഴിയാതെ മാറി നിൽക്കേണ്ടി വരുന്ന കാഴ്ച ദുഃഖകരമാണ് . ആനയെ കാണുമ്പോൾ പേടിച്ചു വിറക്കുന്ന സ്ത്രീകളുടെ ഇടയിൽ തന്നെ ആനക്കമ്പം ഉള്ള , ആരവങ്ങളരെ  പ്രണയിക്കുന്ന , വെടിക്കെട്ടിന്റെ ഒച്ച ഭയക്കാതെ നിൽക്കുന്ന സ്ത്രീകളെ കാണാം  .  .കുടമാറ്റത്തിന്റെ നിറവിൽ , ഭഗവതിയുടെ തിടമ്പേറ്റി വരുന്ന  ശിവസുന്ദറിനെ എന്ന  ഗജവീരനെ കണ്ടു ആവേശപുളകിതയാകാൻ വെമ്പൽ കൊള്ളുന്ന മനസുകൾക്കു  യാഥാർഥ്യത്തിന്റെ  മുഖം ഗജവീരഖ്‌ന്മാരുടെ നെറ്റിപ്പട്ടം പോലെ തിളക്കമുള്ളവയായിരുന്നില്ല . 


ഒരു തരത്തിൽ ശെരിയല്ലേ , വനിതാ റിപ്പോര്ട്ടര്മാര്ക് നേരെ വരെ കയ്യേറ്റം നടക്കുന്ന  പൂരത്തിന്റെ ദൃശ്യങ്ങൾ ഇന്നും മറന്നിട്ടില്ല . സംസാകാരികമായി മുന്നിൽ നിൽക്കുന്ന കേരളത്തിൽ തന്നെയാണ് ഇതെല്ലം സംഭവിക്കുന്നത് .ഉശിരുള്ള പെണ്ണുങ്ങൾ വരെ പൂരപ്പറമ്പിൽ ചെന്നുപെട്ട് പാടുപെടുന്ന കാഴ്ചകൾ  കാണുമ്പോൾ വിവേചനം എന്ന് അറിയാതെ പറഞ്ഞു പോകേണ്ടി വരുകയാണ് . അല്ല , പൂരത്തിന്റെ വർണബായ കാഴ്ചകളെ കുറിച്ച് പേരാണ് വരുമ്പോൾ , നിറം മങ്ങുന്ന ആരും ശ്രദിക്കാതെ പോകുന്ന ചില ഞങളുടെ മാത്രം സ്വകര്യ ദുഃഖങ്ങൾ കൂടി  പറയേണ്ടത് ഇന്നിന്റെ ആവശ്യകതയാണ് . 


എങ്കിലും പണ്ടുള്ളതിൽ അപേക്ഷിച്ചു ധാരാളം സ്ത്രീകൾ പൂരം കാണുവാനും ആസ്വദിക്കാനും എത്തുന്നത് തന്നെ ഒരു നല്ല മാറ്റത്തിന്റെ തുടക്കമാണ് ..ആണുങ്ങൾ കയ്യടിക്കിയ പൂരപ്പറമ്പ് , ഇനി  ഒരിക്കലും പെണുങ്ങൾക്കു കടന്നു ചെല്ലുവാൻ കഴിയാത്ത ഒരിടമായി പൂരം മാറുകയില്ല.. ഓരോ വർഷവും കടന്നു പോകുംതോറും പൂരം ആസ്വദിക്കാൻ വരുന്നവരുടെ ഇടയിലുള്ള സ്ത്രീ സാന്നിധ്യം വർധിക്കുകയാണ് ചെയ്‌യുന്നത് .കണ്ടും കെട്ടും കൊതിതീരാത്ത പൂരങ്ങളുടെ പൂരമായ ത്രീശൂർ പൂരം  നിറ സാക്ഷിയായി   കണ്ടു മടങ്ങിയ ആയിരകണക്കിന് സ്ത്രീ ഭക്തജനങ്ങൾ പൂരത്തിന്റെ വിജയവും പ്രൗഡിയുമാണ് ആണ് കാണിക്കുന്നത്. തികഞ്ഞ നേതൃത്വത്തിൽ , അതിഗംഭീരമായി എല്ലാവര്ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പൂരം ആണ് ഞങളുടെ സ്വപ്നം . പൂരത്തെ അറിയുവാനും ആസ്വദികുവാനും സ്ത്രീകൾക്ക് സുരക്ഷിതത്തോടെ അവസരം ഒരുക്കുവാൻ തയ്യാറായാൽ പൂരം ഞങ്ങളുടേത് കൂടെയാണ്!


- മറിയക്കുട്ടി 

ഓഷോയുടെ പുസ്തകം

ഓഷോയുടെ പുസ്തകം ഓരോ തവണ വായിക്കുമ്പോളും , പുതിയതായി പഠിക്കാൻ എന്തെങ്കിലുമൊക്കെ കാണും എന്നുള്ളതാണ് അതിന്റെ ഭംഗി . നമ്മൾ ഇത് വരെ ചിന്തിച്ചു കൂടിയ കാര്യങ്ങൾ എല്ലാം തന്നെ അനാവശ്യമായ മാനസിക സംഘർഷങ്ങൾ നമ്മളിൽ ഉണ്ടാകുന്നവയായിരുന്നു എന്നുള്ള തിരിച്ചറിവ് ലഭിക്കുമ്പോൾ ഒരു പുതിയ ജീവിതം  തുടങ്ങാൻ ഉള്ള അവസരമാണ് ലഭിക്കുന്നത് . 

നമ്മുടെ ഒക്കെ ഉള്ളിൽ ഉള്ള  ഒരു പ്രെശ്നം ആണ് നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ സ്നേഹിക്കുന്നില്ല എന്നുളളത് . എന്തിനു വേണ്ടി നമ്മൾ വാശി പിടിക്കുന്നു ?  നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ തിരിച്ചു സ്നേഹിക്കണമെന്നു വാശി പിടിക്കുന്നത് സ്വാർത്ഥതയാണ് . അത് തെറ്റ് തന്നെയാണ് . 

ജീവിതം ഉടനീളം പ്രേഷങ്ങൾ തന്നെയാണ് . ഓരോ പ്രായത്തിലും ഓരോ വിധ പ്രേശ്നങ്ങൾ  ആണെന്ന് മാത്രം .
അത് കൊണ്ട് പ്രേശ്നങ്ങളിൽ നിന്ന് ഒളിച്ചോട്ടം സാധ്യമല്ല . പ്രേശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടുന്നവയും അല്ല .
പക്ഷെ , ഭംഗിയായി അതിനെ ബാലൻസ് ചെയ്തു പോകുവാൻ നമുക് കഴിയണമെങ്കിൽ , സ്വാർത്ഥയുള്ള മനസ് വിടുക തന്നെവേണം .

ഇതൊക്കെ എത്ര തവണ ആരൊക്കെ പഠിപ്പിച്ചു  തന്നാലും സ്ഥിരതയില്ലാത്ത മനസ്സിൽ ഇത്തരം തീരുമാനങ്ങൾ ഉറച്ചു നിൽക്കില്ല .മനസിന്നെ നമുക് നിയന്തിരക്കാൻ കഴിഞ്ഞാൽ ഒരു പരിധി വരെ ജീവിതം ആസ്വാദ്യകരമാകും .
,

മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്ന് അറിയാനുള്ള ജിജ്ഞാസ , ആരെങ്കിലും തന്നെക്കാൾ മിടുക്കനോ മിടുക്കിയോ ആകുമോ എന്നുള്ള പേടി , ഈഗോ  എനൊക്കെ വേണമെങ്കിൽ പറയാം . ഇതെല്ലം നമ്മുടെ മനസിനെയാണ് തളർത്തുന്നത് . നമ്മൾ ഏറെ കുറിച്ചാണോ ചിന്തിക്കുനന്ത് അവർക്കിതൊന്നും ബാധകമല്ല നമ്മൾ പോലും അറിയാതെ ആണ് അഴുക്കു ശരീരത്തിൽ എന്ന പോലെ മനസിലും അടിഞ്ഞു കൂടുന്നത് .

ശരീരത്തിന് ഭക്ഷണം സമയത്തിനു കൊടുക്കാൻ ശ്രധികുന്ന പോലെ തന്നെ , ആന്തരികമായ വിശപ്പിനും പ്രാര്ഥനയെന്ന ഭക്ഷണം ആവശ്യമാണ് . അത് അറിഞ്ഞു കൊടുക്കുവാൻ നമുക്കു കഴിഞ്ഞിരിക്കണം .  പ്രാർത്ഥനയിലൂടെ നാം നമ്മോടു തന്നെയാണ് സംസാരിക്കുന്നത് . ഇങ്ങനെയൊരു ചിന്ത അംഗീകരിക്കാം ബുധിമുട്ടുള്ളവരാണ് പല പല ദൈവങ്ങളെ മാറി മാറി വിളിച്ചെട്ടും ജീവിതത്തിലെ പ്രേഷങ്ങൾക്കു പരിഹാരം കാണാത്തതു . കാരണം മാറ്റം വരേണ്ടതും , ഉത്തരം തരേണ്ടതും  നമ്മുടെ തന്നെ മനസാണ് . അതാണ് ദൈവം . അതാണ് ശക്തി . 

അവനവനറെ തെന്നെ ഉള്ളിലേക്കുള്ള എത്തിനോട്ടം ആണ് ദൈവത്തിലേക്കുള്ള വഴി . സമാധാനത്തിലേക്കുള്ള പാത . കാരണം ദൈവം സ്നേഹമാണ് .  സ്നേഹിക്കാൻ മടിക്കരുത് . നന്മ ചെയുവാൻ കിട്ടുന്ന ഒരു അവസരവും കണക്കു പറഞ്ഞു ഇല്ലാതാകരുത് . തർക്കിക്കേണ്ടത് അവനവനോട് തന്നെയാണ് .

ഒരു നിമിഷത്തെ മൗനം , ഒരു പക്ഷെ ഒരു വലിയ വഴക്കു ഇല്ലാതാകും .
ഏകാന്തയുടെ സ്വാതന്ത്രയമാണ് ആസ്വദിക്കപ്പെടേണ്ടത്!

റംസാൻ നിലാവിൽ !

വിശുദ്ധ റമ്ദാൻ മാസത്തെ വരവേൽക്കാൻ, ഒരു ക്രിസ്തീയ  മതവിശ്വാസിയായ ഞാനും ഒരുങ്ങുകയായി . അതുകൊണ്ടു നെറ്റി ചുളിക്കാതെ , പിഴവുകൾ ഏറെയുണ്ടായേക്കാവുന്ന ഒരു അമുസ്ലിം ആയ എന്റെ നോമ്പ് ഒരുക്കങ്ങൾ  അലങ്കരിതമായ അക്ഷരങ്ങളുടെ അകമ്പടികൾ ഇല്ലാതെ,  ഒന്നൊന്നായി കോർത്ത് വെച്ച് നിങ്ങളിലേക്കു പകരുകയാണ്.

ഭക്ഷണം ഒഴിവാക്കി ഇരിക്കുക എന്നത് മാത്രമാണ് നോമ്പിനെ കുറിച്ച് എനിക്ക് ആദ്യം ഉണ്ടായിരുന്ന ധാരണ. റൂമിലെ മുഴുവൻ പേരും മുസ്ലിം സുഹൃത്തുക്കളായതു കൊണ്ട് , നോമ്പ് കാലത്തു എനിക്ക് ഒറ്റക് ഇരുന്നു ഭക്ഷണം കഴിക്കുന്നതും പാചകം ചെയ്യുന്നതും ബുദ്ധിമുട്ടായിരുന്നു . അങ്ങനെ ആദ്യത്തെ നോമ്പെടുപ്പ് തുടങ്ങി , രാവിലെ മുതൽ വൈകുനേരം വരെ ഞാൻ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ല . ഇഫ്‌താർ സമയത്തു അവരോടപ്പം ഒരുമിച്ചു ഇരുന്നു . ആദ്യ  നോമ്പെടുപ്പിൽ നന്നായി  വിശപ്പറിഞ്ഞു. എങ്ങനെയെങ്കിലും സമയം പോയി കിട്ടാൻ വേണ്ടിയുള്ള തത്രപ്പാടിലും ആയിരുന്നു .

എന്നാൽ ഇപ്രാവശ്യത്തെ നോമ്പെടുപ്പ് കഴിഞ്ഞ തവണയിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും  എന്നത് തീർച്ചയാണ് . ഇപ്രാവശ്യം പട്ടിണി കിടക്കുകയും പിന്നീട്ട് വയറു നിറച്ചു കഴിക്കുകയും ചെയ്യാം  എന്ന ചിന്തയായിരുന്നില്ല മനസ്സിൽ . നോമ്പിനെ കുറിച്ച് പഠിക്കുകയും , നോമ്പിനുള്ള തയ്യാറെടുപ്പുകൾ എടുക്കുകയും ചെയുവാൻ ഞാൻ ശ്രമിച്ചു .  ആത്മീയമായും മാനസികമായും നോമ്പ് നോൽക്കാൻ  ഞാൻ തയ്യാറായി കഴിഞ്ഞിരുന്നു .എന്റെ സുഹൃത്താകളോടൊപ്പം നോമ്പ് നോല്കുമ്പോൾ ,  മാനസികമായും ശാരീരികമായും ഞാൻ പുണ്യപ്പെടുകയായിരുന്നു  എന്ന വിശ്വാസം എന്നിൽ ഉറച്ചു .  വെറുതെ നോമ്പെടുക്കുക എന്ന മാത്രം ലക്ഷ്യമായിരുന്നില്ല ഇത്തവണ, നോമ്പ് തുറക്കുള്ള ഒരുക്കങ്ങൾ നടത്താനും ഞാൻ ഉത്സാഹവതിയാകാൻ ശ്രമിക്കും എന്ന് ഉറപ്പിച്ചിരുന്നു .

നോമ്പുകാലം ഒരുപാടു നന്മകൾ നമ്മുടെ ജീവിതത്തിലേക്ക് എത്തിക്കുമെന്നുള്ളത് തീർച്ചയാണ് . അതിനു വേണ്ടി മാനസികമായി തയ്യാറെടുക്കാതെ  വരുമ്പോഴാണ്, ആത്മീയത വിട്ടു ലൗകികമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് . മുസ്ലിം  കുട്ടികളുടെ കൂട്ടായ്മയായും,  സാഹോദ്യരായവും എന്നെ അതിശയിപ്പിച്ചട്ടുണ്ട് . ഒരുമിച്ചിരുനുള്ള നോമ്പുതുറ എനിക്കൊരു ആവേശമായിരുന്നു എന്നും  .   രണ്ടു ചന്ദ്രോദയങ്ങൾക്കിടയിലുള്ള ആ വലിയ ഒരു മാസക്കാലം . നോമ്പെടുക്കുമ്പോൾ നോമ്പ്  തുറയുടെ രുചിയും കൂടും എന്നുള്ളതാണ് സത്യം  . കൂടെയുള്ള സുഹൃത്താകളുടെ ജാതിയും മതവും ഒന്നും , നോമ്പുതുറക്കുമ്പോൾ നോക്കാറില്ല . എല്ലാവരെയും വിളിക്കുകയും സല്കരികുകയും ചെയുന്നത് കാണുമ്പോൾ മനസിന് ഒരു കുളിര്മയാണ് . പ്രാര്ഥനാനിർഭരമായ നിമിഷങ്ങൾക്കൊടുവിൽ ഒരു ഒത്തുചേരൽ . 

നോമ്പ് തുറന്നു കഴിഞ്ഞാൽ , സുഹൃത്തുക്കളോടൊപ്പം ഒരു യാത്രയുണ്ട് .ഇസ്ലാമിക പ്രസംഗങ്ങൾ കേൾക്കുവാൻ .  സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രേത്യകം സ്ഥലങ്ങൾ ഇതിനായി പല പ്രവാസകൂട്ടായ്‍മകളും ഒരുക്കാറുണ്ട് . .വയറു നിറഞ്ഞാൽ ,  ശരീരം ഊർജസ്വലമായെങ്കിലും  മനസ്സു നിറയാൻ പടച്ചോന്റെ വചനം കൊണ്ട് മാത്രമേ സാധിക്കൂ .  ഒരിക്കൽ ഒരു മുഫ്‌തിയുടെ പ്രസംഗത്തിനടിയിൽ  എന്നെ ഏറെ ആകർഷിച്ച ഒരു ചിന്ത ഇതായിരുന്നു . 

'ഒരു മതവും  ഒരു  വ്യക്തിയെയും മഹനീയനാകുന്നില്ല , കാരണം മതം ഒരു ക്രമം ആണ് . ചിട്ടവട്ടമായി ജീവിക്കുന്നതിനും, നന്മയുള്ള ജീവിതം നയിക്കുന്നതിയനുമായുള്ള ഒരു ഘടന, കൃത്യമായ സമൂഹത്തിന്റെ നീതി നടപ്പിന്  പടച്ചോൻ ഒരുക്കിയ വിദ്യാലയം . അത് കൊണ്ട് തന്നെ അന്യമതസ്ഥരെ തള്ളി പറഞ്ഞു കൊണ്ടു ഒരു വിശ്വാസിയും യഥാർത്ഥ സ്വർഗത്തിന് അർഹരാവുന്നില്ല' . മതത്തിന്റെ പേരിൽ  തമ്മിൽ  പൊരുതന്നവരുടെ കാലത്തു വളരെ അർത്ഥവത്തായ ഒരു കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചത് .

ഈ നോമ്പ് കാലത്തു ജാതിയും മതവും നോക്കാതെ , നമ്മുടെ  മുസ്ലിം സഹോദരരുടെ കൂടെ നമ്മുക്കും പൂര്ണമനസോടെ പങ്കുചേരാം 

എനിക്ക് അറബ് അറിയില്ല . ഇസ്ലാമിക ചരിത്രവും അറിയില്ല . എന്നിരുന്നാലും എല്ലാ വർഷവും  നോമ്പിൽ ഞാൻ അവരോടപ്പം  ചേരും , അവരിൽ ഒരാളായി മാറും . മഗ്രിബ് ബാങ്കിന് ചെവിയോർത്തു കൊണ്ട് അതിവിശിഷ്ടമായ  ഭക്ഷണങ്ങൾ കഴിക്കുവാൻ ഞാൻ അവരോടൊപ്പം തയ്യാറെടുത്തിരുന്നത് കൊണ്ട്  എനിക്ക് സന്തോഷം മാത്രമാണ് തോന്നിയത് . അടുത്തുള്ള സുഹൃത്തകൾക്കും നോമ്പ് തുറയുടെ വിഭവങ്ങൾ കൈമാറുന്നതിലൂടെ സ്നേഹത്തിന്റെ, മാനവിക ഐക്യത്തിന്റെ പുതിയ ഒരു ഇതൾ കൂടി വിരിയുകയായിരുന്നു . അതുകൊണ്ടു തന്നെ വ്രതാനുഷ്ടാനം എല്ലാവരും ചെയ്യേണ്ട ഒന്നാണ് എന്നെനിക്കു വെക്തിപരമായി തോന്നിയിട്ടുള്ള ഒരു കാര്യമാണ് .  ശരീരത്തിന്റെ ആവശ്യങ്ങളെ , നിയന്ത്രിക്കുവാനും  നമ്മുടെ മനസിനെ ശക്തിപ്പെടുത്താനും നോമ്പിലൂടെ കഴിയുമെന്നുള്ള കാര്യം തീർച്ചയാണ്. വെറുമൊരു ബാഹ്യപ്രകടനാമായി നോമ്പ് തുറ മാറരുത്.  സുഖലോലുപതയുടെ പുതപ്പെടുത്തു മാറ്റി , പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ജാലകത്തിലൂടെ ഒരു എത്തിനോട്ടം കൂടിയാണ് , അവരുടെ തീക്ഷണമായ അനുഭവങ്ങളെ അടുത്തറിയുകയും ചെയുവാൻ നമുക്കു കഴിയുന്നു . . 

പ്രവാചകന്റെ വാക്കുക്കൾ നമുക്കോർമിക്കാം "ഒരാള്‍ക്ക് തന്റെ നട്ടെല്ല് നിവര്‍ത്താന്‍ മാത്രം ഭക്ഷണം മതി. വയറിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് വായുസഞ്ചാരത്തിനും നീക്കി വെക്കുക. തന്റെ വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല.'

അത് കൊണ്ട് പണക്കൊഴുപ്പിന്റെ ആവേശത്തിൽ ഭക്ഷണം കൊണ്ട് ധൂർത്തടിക്കാതെ , അത് പാഴാക്കാതെ ശ്രദ്ധിക്കുകയും  മറ്റുള്ളവരുമായി പങ്കയു വെക്കുകയും ചെയേണ്ടതാണ് . ആത്മീയ വിശുദ്ധിയാണ് പ്രധാനം . അത് ആഘോഷങ്ങൾക്കിടയിൽ ചോർന്നുപോകാൻ ഇടയാക്കാത്ത  നല്ലൊരു നോമ്പ് കാലം, ജാതി മതഭേദ്യേനെ, എല്ലാ വായനക്കാർക്കും ആശംസിക്കുന്നു  

റമദാൻ ആശംസകൾ  #മറിയക്കുട്ടി 
നല്ല മഴയത്തു ബാൽക്കണിയിൽ ചെന്നിരിക്കണം,
പുലർച്ചയുടെ  ആലസ്യത്തിൽ
ഏട്ടനെ കൂടി വിളിച്ചു കൊണ്ട് വരണം ,

എന്നിട്  ചൂടുള്ള സുലൈമാനി എനിക്കും ഏട്ടനും കൂടി ഊതി ഊതി കുടിക്കണം
 ആ  നെഞ്ചിൽ തല വെച്ച് കിടക്കണം , ആ  ഹൃദയമിടിപ്പിന്ന്റെ താളവും ചലനവും
എന്നേക്കുമായി  ബന്ധിപ്പിക്കണം  ,

പിന്നീട്  വിയര്പ്പ് പൊടിഞ്ഞു തുടങ്ങുന്ന ആ ശരീരത്തിൽ അലിഞ്ഞു ചേരണം
 #മറിയക്കുട്ടി 

BLOSSOM - a Christmas Symphony