ഫാദർ സെബു
പുലർച്ച മൂന്ന് മണിക്കാണ് എന്നെ സെബുച്ചൻ , വീട്ടിൽ കൊണ്ട് വിട്ടത് . തനിയെ പൊയ്ക്കോളാം എന്ന് പറഞ്ഞതാണ് . എന്നാലും ഞാൻ താമസിച്ചു വന്നിരുന്ന റൂമിനു താഴെയുള്ള ചായക്കടിയിൽ ഇരിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലൂടെക് എന്നെ ഒറ്റക് വിടേണ്ട ഏന് കരുതി കാണണം . എന്നെ വീടിന്റെ പടിക്കൽ വരെ വിട്ടിട്ടാണ് പോയത്.
ബെഡിൽ ചെന്ന് വസ്ത്രം പോലും മാറാതെ ഒറ്റ കിടത്തമായിരുന്നു .എന്തൊക്കെയോ മനസ്സിൽ ഉണ്ട് . അത്രക് തന്നെ ഷീണവും .
പിന്നെ എന്തൊക്കെയോ ആലോചിച്ചു കിടന്നു . സെബുച്ചൻ , എന്തിനു ആയിരിക്കണം സെമിനാരിയിൽ പോയി ചേർന്നത് , പിന്നീട ആറേഴു വർഷത്തിന് ശേഷം , തിരികെ ഒരു സാധരണക്കാരനായി മടങ്ങി വന്നതും .ഫാദർ സെബാസ്റ്റ്യൻ , ഞാൻ മനസ്സിൽ സെബച്ചനെ ആ വേഷത്തിലും നടപ്പിലുമൊക്കെ ഒന്ന് ചിന്തിച്ചു നോക്കി. എന്റെ മനസ് കെട്ട് പൊട്ടു പട്ടം പോലെ, പലവിധ ചിന്തകളിലൂടെ കടന്നു പോകുകയാണ്. ഫാദർ സെബാസ്റ്യൻ എന്ന തുറന്ന ഹൃദയമുള്ള ഒരു ചെറുപ്പക്കാരനായ അച്ഛനെ ക്രിസ്ത്യാനികൾക്കു ഒരു വലിയ നഷ്ടമായി എനിക്ക് തോന്നി . ആറടി പൊക്കവും അത്യാവശ്യം ബിൽഡപ് ഒക്കെയുള്ള സെബുച്ചന്റെ ബോഡി ലാംഗ്വേജ് , പിന്നെ ആ തുറന്നടിച്ചുള്ള സംസാരവും എന്തോ വ്യത്യസ്മായ നല്ല ഒരു കോമ്പിനേഷൻ ആയി എനിക്ക് തോന്നി .
ചില ആളുകൾ അങ്ങനെയാണ് , നമ്മുടെ അനുവാദം കൂടാതെ മനസ്സിൽ കേറി നിരങ്ങും. പിന്നീട് അവരെക്കുറിച്ചുള്ള ചിന്തകളിൽ മനസുഴറും.
ഒരു നല്ല സുഹൃത്തായ സെബുവിനെ , അന്ന് രാത്രി എനിക്ക് നഷ്ടപ്പെട്ടു . എന്റെ മുൻപിൽ ജീൻസും ഷർട്ടും ധരിച്ചു നില്കുന്നത് ഒരു സാദാരണ ചെറുപ്പക്കാരൻ അല്ല . ഫാദർ സെബാസ്റ്റ്യൻ ആ വെളുത്ത ലോഹകുപ്പായത്തിൽ , കുരിശു മാലയും ഇട്ടു , പള്ളി അൾത്താരയിൽ കാസയും പീലാസയും എടുത്തു ഉയർത്തുന്ന ഫാദർ സെബാസ്റ്റ്യൻ ....
മൂക്കിലേക്ക് അടിച്ചു കയറിയ ഒരു വൃത്തികെട്ട പെർഫ്യൂമിന്റെ ഗന്ധം , ശ്വാസം മുട്ടി എഴുനേറ്റു സമയം നോക്കിയപ്പോൾ അഞ്ചരമണി
ദൈവമേ , ഈ കണ്ടത്രയും സ്വപനമായിരുന്നോ , ജോലിക്കു പോകാൻ ഉള്ള തിരക്കിൽ പെട്ട് ഫാദർ സെബാസ്റ്റ്യനെ കുറച്ചു നേരത്തേക്ക് സ്വപ്ങ്ങളുടെ താഴ്വരയിൽ താത്കാലികമായി ഉപേക്ഷിക്കേണ്ടി വന്നു
- #മറിയക്കുട്ടി ഡയറീസ്

Kollaam 👌👌 nannaayittund.
മറുപടിഇല്ലാതാക്കൂ