കഥ പറയും നിത്യകല്യാണി
"ജീവിതം തീർത്ത ഓരോ മുറിപ്പാടുകളും ബാക്കിയാക്കി , ഇന്നലെകളുടെ ഓർമകളെ ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ സഞ്ചരിച്ചു . ഋതുഭേദങ്ങളിൽ സ്വയം ഉരുകി തീരുന്ന എന്റെ ഹൃദ്യമാകുന്ന മഷിക്കുപ്പിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന കഥകൾ , കവിതകൾ , പിന്നെ ചില കുത്തികുറിക്കലുകൾ"
2017 ഡിസംബർ 27, ബുധനാഴ്‌ച
2017 ഡിസംബർ 26, ചൊവ്വാഴ്ച
നിങ്ങൾ ആത്മാർത്ഥമായി ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? ഇത് വായിച്ചിട്ടു തീരുമാനിക്കൂ . നിങ്ങളുടെ സ്നേഹം യാഥാർഥ്യമാണോ എന്ന് ..
ഏറ്റവും അധികം നമ്മൾ വേദനിക്കുന്നതും, നമ്മളെ വേദനിപ്പിക്കുന്നതും , നമ്മൾ ഏറ്റവും അധികം സ്നേഹിക്കുന്നവരാണ്.
അത് കൊണ്ടാണ് അവർ ചെയുന്ന അല്ലെങ്കിൽ പറയുന്ന ഒരു ചെറിയ കാര്യം പോലും നമ്മളുടെ ഹൃദയത്തെ മുറിവേല്പിക്കുന്നത് . ആഴത്തിലുള്ള ആത്മാർത്ഥമായ സ്നേഹത്തിനു വേദനയുടെ മുഖമാണെങ്കിൽ , എ വേദനക്കും ഒരു സുഖം ഉണ്ടെന്നു വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം .
ഒരു 'അമ്മ എത്ര വേദനോയോടെയാണ് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത് , അതിനു എല്ലാ വാത്സല്യവും സ്നേഹവും കൊടുത്തു വളർത്തി വലുതാക്കുന്നു .പിന്നീടുള്ള മുഴുവൻ ജീവിതവും അവർ തന്റെ കുഞ്ഞുങ്ങളുടെ സന്തോഷവും സ്നേഹവും മാത്രമാണ് നോക്കുന്നത് . എത്ര അമ്മയെ വേദനിപ്പിക്കുന്നതാണെങ്കിലും മക്കൾക്കു വേണ്ടി എല്ലാം സഹിക്കുന്ന അമ്മയുടെ സ്നേഹമാണ് യഥാർത്ഥ സ്നേഹം .
സ്നേഹത്തിന്റെ ഭാഷ ഒന്ന് തന്നെയാണ് . അത് ഹൃദയത്തിന്റെ ഭാഷയാണ് . അത് കൊണ്ടാണ് ഒരു മൗനം പോലും ചിലപ്പോൾ ഒരു വലിയ സംഭാഷണമായി മാറുന്നത് .
നിങ്ങൾ ഒരാളെ പ്രണയിക്കുന്നു എന്നിരിക്കട്ടെ . നിങ്ങളുടെ ഇഷ്ടത്തിന് ഒരു വ്യക്തിയുടെ മുഴുവൻ ജീവിതരീതികളും മാറ്റിയെടുക്കുമ്പോൾ അവിടെ സ്നേഹം എന്ന വികാരം നഷ്ടപ്പെടുന്നു . നിങ്ങളുടെ സ്നേഹത്തിനു വേണ്ടി അതെല്ലാം ഏറ്റു വാങ്ങുന്ന വ്യക്തിയുടെ സ്നേഹമാണ് യഥാർത്ഥ സ്നേഹം . നിങ്ങൾക്കു വേണ്ടി എന്തും തെജിച്ചു നിൽക്കാൻ കരുത്തുള്ള ഹൃദയമുള്ളവൾ അല്ലെങ്കിലവൻ ആണ് യഥാർത്ഥ സ്നേഹം .
മറ്റുള്ളവരുടെ സന്തോഷത്തിനു പ്രാധാന്യം കൊടുക്കുന്നതാണ് യഥാർത്ഥ സ്നേഹം എന്നാണ് ദലൈ ലാമ സ്നേഹത്തെ പറ്റി പഠിപ്പിച്ചത് . ഒരു ദിവസം കൊണ്ട് നമുക് ആർക്കും ഇങ്ങനയൊന്നും ആവാൻ കഴിയില്ല . പക്ഷെ ഓരോ തവണയും മറ്റുള്ളവരെ പിടിച്ചു കെട്ടാൻ പോകുമ്പോളും ഇനി ഒരു നിമിഷം ചിന്തിക്കണം . ഞാൻ എന്തിനെയാണ് സ്നേഹിക്കുന്നത് ? അതിനെ അതിന്റെതായ പൂര്ണതയിൽ ഉൾകൊള്ളാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ ? പൂർണത എന്ന് പറഞ്ഞാൽ ഒരാളുടെ നല്ലതും മോശവുമായി കാര്യങ്ങൾ ഉൾകൊള്ളാൻ നിങ്ങൾക്കു കഴിയുമോ എന്ന്? ഉണ്ടെകിൽ അവിടെ ഈ പറയുന്ന ട്രൂ ലവ് നിലനിൽക്കുന്നു . അല്ലാത്തപക്ഷം ഈ ചെയ്യുന്നതും കാണിക്കുന്നതും എല്ലാം ഒരു തലകാലിക ഫാന്റസി മാത്രമായി ചുരുങ്ങും .
പ്രണയം കാലക്രമേണ അണയും . യഥാർത്ഥ പ്രണയത്തിനു സാവകാശം വേണം , ഇരു കൂടരുടെയും ഇടയിൽ അല്പം സമയവും കൊടുക്കണം . രണ്ടു വ്യക്തികൾ എന്നും രണ്ടു വ്യക്തികളാണ് . അവർ ഒരുമികുമ്പോൾ ഒരു വലിയ സ്നേഹത്തിന്റെ കൂടിച്ചേരലാണ് നടക്കുന്നത് . അത് ഒരുപോലെ എക്കാലവും കൊണ്ട് പോകണമെങ്കിൽ , ഈ പതിയെ ഉള്ള യാത്രയാണ് നല്ലതു .
നിങ്ങൾ സ്നേഹിക്കുക , തിരിച്ചു സ്നേഹിക്കുമോ എന്ന് ആശങ്കപ്പെടാതെ .
പിന്നെ ഇങ്ങനൊക്കെ സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും ഒരു ഭാഗ്യം കൂടി വേണം .
പിന്നെ ഇങ്ങനൊക്കെ സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും ഒരു ഭാഗ്യം കൂടി വേണം .
2017 ഡിസംബർ 10, ഞായറാഴ്‌ച
ഏകാന്തയുടെ സ്വാതന്ത്രയമാണ് ആസ്വദിക്കപ്പെടേണ്ടത്
ഓഷോയുടെ പുസ്തകം ഓരോ തവണ വായിക്കുമ്പോളും , പുതിയതായി പഠിക്കാൻ എന്തെങ്കിലുമൊക്കെ കാണും എന്നുള്ളതാണ് അതിന്റെ ഭംഗി . നമ്മൾ ഇത് വരെ ചിന്തിച്ചു കൂടിയ കാര്യങ്ങൾ എല്ലാം തന്നെ അനാവശ്യമായ മാനസിക സംഘർഷങ്ങൾ നമ്മളിൽ ഉണ്ടാകുന്നവയായിരുന്നു എന്നുള്ള തിരിച്ചറിവ് ലഭിക്കുമ്പോൾ ഒരു പുതിയ ജീവിതം തുടങ്ങാൻ ഉള്ള അവസരമാണ് ലഭിക്കുന്നത് .
നമ്മുടെ ഒക്കെ ഉള്ളിൽ ഉള്ള ഒരു പ്രെശ്നം ആണ് നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ സ്നേഹിക്കുന്നില്ല എന്നുളളത് . എന്തിനു വേണ്ടി നമ്മൾ വാശി പിടിക്കുന്നു ? നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ തിരിച്ചു സ്നേഹിക്കണമെന്നു വാശി പിടിക്കുന്നത് സ്വാർത്ഥതയാണ് . അത് തെറ്റ് തന്നെയാണ് .
ജീവിതം ഉടനീളം പ്രശ്‍നങ്ങൾ തന്നെയാണ് . ഓരോ പ്രായത്തിലും ഓരോ വിധ പ്രശ്‍നങ്ങൾ ആണെന്ന് മാത്രം .അത് കൊണ്ട് പ്രശനങ്ങളിൽ നിന്ന് ഒളിച്ചോട്ടം സാധ്യമല്ല . പ്രേശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടുന്നവയും അല്ല .
പക്ഷെ , ഭംഗിയായി അതിനെ ബാലൻസ് ചെയ്തു പോകുവാൻ നമുക് കഴിയണമെങ്കിൽ , സ്വാർത്ഥയുള്ള മനസ് വിടുക തന്നെവേണം .
ഇതൊക്കെ എത്ര തവണ ആരൊക്കെ പഠിപ്പിച്ചു തന്നാലും സ്ഥിരതയില്ലാത്ത മനസ്സിൽ ഇത്തരം തീരുമാനങ്ങൾ ഉറച്ചു നിൽക്കില്ല .മനസിന്നെ നമുക് നിയന്തിരക്കാൻ കഴിഞ്ഞാൽ ഒരു പരിധി വരെ ജീവിതം ആസ്വാദ്യകരമാകും .
,
മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്ന് അറിയാനുള്ള ജിജ്ഞാസ , ആരെങ്കിലും തന്നെക്കാൾ മിടുക്കനോ മിടുക്കിയോ ആകുമോ എന്നുള്ള പേടി , ഈഗോ എനൊക്കെ വേണമെങ്കിൽ പറയാം . ഇതെല്ലം നമ്മുടെ മനസിനെയാണ് തളർത്തുന്നത് . നമ്മൾ ഏറെ കുറിച്ചാണോ ചിന്തിക്കുനന്ത് അവർക്കിതൊന്നും ബാധകമല്ല നമ്മൾ പോലും അറിയാതെ ആണ് അഴുക്കു ശരീരത്തിൽ എന്ന പോലെ മനസിലും അടിഞ്ഞു കൂടുന്നത് .
ശരീരത്തിന് ഭക്ഷണം സമയത്തിനു കൊടുക്കാൻ ശ്രധികുന്ന പോലെ തന്നെ , ആന്തരികമായ വിശപ്പിനും പ്രാര്ഥനയെന്ന ഭക്ഷണം ആവശ്യമാണ് . അത് അറിഞ്ഞു കൊടുക്കുവാൻ നമുക്കു കഴിഞ്ഞിരിക്കണം . പ്രാർത്ഥനയിലൂടെ നാം നമ്മോടു തന്നെയാണ് സംസാരിക്കുന്നത് . ഇങ്ങനെയൊരു ചിന്ത അംഗീകരിക്കാം ബുധിമുട്ടുള്ളവരാണ് പല പല ദൈവങ്ങളെ മാറി മാറി വിളിച്ചെട്ടും ജീവിതത്തിലെ പ്രേഷങ്ങൾക്കു പരിഹാരം കാണാത്തതു . കാരണം മാറ്റം വരേണ്ടതും , ഉത്തരം തരേണ്ടതും നമ്മുടെ തന്നെ മനസാണ് . അതാണ് ദൈവം . അതാണ് ശക്തി .
അവനവനറെ തെന്നെ ഉള്ളിലേക്കുള്ള എത്തിനോട്ടം ആണ് ദൈവത്തിലേക്കുള്ള വഴി . സമാധാനത്തിലേക്കുള്ള പാത . കാരണം ദൈവം സ്നേഹമാണ് . സ്നേഹിക്കാൻ മടിക്കരുത് . നന്മ ചെയുവാൻ കിട്ടുന്ന ഒരു അവസരവും കണക്കു പറഞ്ഞു ഇല്ലാതാകരുത് . തർക്കിക്കേണ്ടത് അവനവനോട് തന്നെയാണ് .
ഒരു നിമിഷത്തെ മൗനം , ഒരു പക്ഷെ ഒരു വലിയ വഴക്കു ഇല്ലാതാകും .
ഏകാന്തയുടെ സ്വാതന്ത്രയമാണ് ആസ്വദിക്കപ്പെടേണ്ടത് .
വിശ്വാസം
നമുക്ക് എല്ലാവര്ക്കും പറ്റുന്ന ഒരു തെറ്റുണ്ട് .
വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒരു തെറ്റ് .
കണ്ണടച്ച് വിശ്വസിക്കുക എന്നുള്ളത് .
സഹോദരനെ പോലെ കരുതുന്നവന്റെ വായിൽ നിന്ന് വരുന്ന വ്രണംപിടിച്ച അശ്‌ളീല വാക്കുക്കൾ ,
അനിയനെ പോലെ കരുതി സ്നേഹിച്ച ചെക്കന്റെ ചൂഴുന്ന നോട്ടങ്ങൾ , എല്ലാം എല്ലാം ആണെന് വിചാരിച്ചു കൂടെ നിഴലിനെ പോലെ കൂടെ നടന്ന പ്രിയ കൂട്ടുകാരി നടന്നകന്നപ്പോൾ മനസിലായി സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ കഴിയുകയില്ലെന്നു .
വെളിച്ചം വീണാൽ നമ്മുടെ സ്വന്തം ആണെന് കരുതിയ നിഴലും നമ്മളെ തനിച്ചാകും .
പിന്നീട് പ്രണയത്തിന്റെ , സൗഹ്രദത്തിന്റെ, സാഹോദര്യത്തിന്റെ വഴികളിൽ എല്ലാം എന്റെ വിശ്വാസങ്ങൾ ഓരോര്ന്നായി തകർക്കപ്പെട്ടു .
നമ്മുടെ രഹസ്യങ്ങൾ നമുക് സൂക്ഷിക്കാൻ കഴിയാത്ത കാലത്തോളം , മറ്റൊരാൾക്കും സൂക്ഷിക്കാൻ കഴിയുകയില്ല . നമുക് നമ്മളോടാണ് ആദ്യം വിശ്വാസം വേണ്ടത് . നമ്മുടെ മനസാക്ഷിയെയാണ് ഏറ്റവും നല്ല സുഹൃത്തായി കൊണ്ട് നടക്കേണ്ടത് . തെറ്റും ശെരിയും ചെയുമ്പോൾ , മനഃസാക്ഷിയാണ് അത് നമുക് ചൂണ്ടി കാണിക്കുന്നത് . അതുകൊണ്ടു വിശ്വാസങ്ങളെ എല്ലാം തകർക്കുക . അതെല്ലാം വിശ്വാസങ്ങൾ മാത്രമാണ് . എന്നിട്ടു സ്വന്തം മനസാക്ഷിയോട് ചേരുക .....................
2017 നവംബർ 19, ഞായറാഴ്‌ച
ലോകത്തിലെ എല്ലാ അമ്മമാർക്കും വേണ്ടി ഒരു കിടിലൻ സൽയൂട്ട്
അച്ഛൻ അമ്മക്ക് ഇന്ന് കാലത്തു ഒരു വാട്സാപ്പ് മെസ്സേജ് ഫോർവേഡ് ചെയ്തു , അതാണ് താഴെ കൊടുക്കുന്നത് .
എന്നാൽ ഇതിലേറെ രസകരം എന്റെ 'അമ്മ അതിനു നൽകിയ മറുപടിയാണ് . ഇത്രയൊക്കെ അമ്മയുടെ മനസിൽ പറയുവാൻ ഉണ്ടായിരുന്നുവോ എന്ന് ഞാൻ ആലോചിച്ചു . സ്ത്രീകളുടെ ഓരോരോ പ്രേശ്നങ്ങൾക്കു നേരെ ഞാൻ ഇപ്പോഴും എപ്പോഴും സംസാരിക്കുമായിരുന്നു അന്നൊന്നും എന്നോട് അതിനെ അനുകൂലിച്ചോ എതിർത്തോ ഒന്ന്നും അമ്മ പറഞ്ഞിരുന്നില്ല . അമ്മക്കൊന്നും അറിയില്ലെന്നും , അമ്മക്കൊക്കെ എന്ത് മനസിലാക്കാൻ എന്നും മനസിൽ വിചാരിച്ച എന്നെ തോൽപ്പിച്ച് കളഞ്ഞ അമ്മയുടെ കിടിലൻ മറുപടിക് , ലോകത്തിലെ എല്ലാ അമ്മമാർക്കും വേണ്ടി ഒരു കിടിലൻ സൽയൂട്ട്.
"80% അല്ല 99% ആണ് ആദ്യം പറഞ്ഞ ഇര
അത് പുരുഷൻ അല്ല, സ്ത്രീ ആണെന്ന് മാത്രം
90% പരുഷന്റെ കയ്യിൽ ഇരിപ്പു കൊണ്ട് സ്ത്രീക്ക് സംശയേക്കേണ്ടി വരുന്നു
80%സ്ത്രീകൾ ആത്മഹത്യ ചെയ്തത് കൊണ്ട് പുരുഷൻ രക്ഷപെടുന്നു
10 സെക്കൻഡിൽ കൂടുതൽ വല്ലവന്റെയും ഭാര്യയെയോ മകളെയോ സഹോദരിയെയോ പുരുഷൻ നോക്കേണ്ട ആവശ്യം എന്തിരിക്കുന്നു
പട്ടാളക്കാരുടെ കാര്യം ശരിയാണത് , പക്ഷെ അവർ സ്വയം രാജ്യത്തിന് വേണ്ടി പോരാടി, എന്തും സഹിക്കാൻ സ്വയം തീരുമാനിച്ചു .
പുരുഷൻ മാനസികമായും ശാരീരികമായി ഉപദ്രവിച്ചാലും സ്ത്രീ മതിയാക്കുന്നില്ലലോ .
സ്ത്രീ യുടെ സംരക്ഷകൻ എന്ന് പറയാം, പക്ഷെ ഒരു ജയിലിൽ അടച്ചാലും അവിടെയും ഒരു സംരക്ഷകൻ എന്ന പേരിൽ ഒരാൾ ഉണ്ടാകും. സ്ത്രീക്ക് ഇവിടെ കിട്ടുന്നതും അതാണ് . അവളുടെ മാതാപിതാക്കളെ ഇട്ടിട്ടു വരുബോൾ അത് പോലെ ഉള്ള ഒരു സംരക്ഷണം സ്‌നേഹം ആണ് അവൾ കൊതിക്കുന്നത് ,അല്ലാതെ സംരക്ഷകന്റെ കയ്യിൽ , വിവാഹത്തോടെ അടിമയാക്കപ്പെടുന്ന വർഗം ആയിരിക്കരുത് സ്ത്രീകൾ .
പുരുഷനും മാത്രം അല്ല ഈ പറഞ്ഞ സ്വകാര്യത .
സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ചു ജീവിതം മുഴുവൻ പറിച്ചു നട്ടവൾ ആണ് സ്ത്രീ .അത് കൊണ്ട് പുരുഷന്റെ മാതാപിതാക്കൾ സ്ത്രീയുടെ മാതാപിതാക്കൾ എന്ന വേർ തിരിവ് രണ്ടുപേർക്കിടയിലും ഉണ്ടാവരുത് .
ടാക്സി ആ കാര്യത്തിന്റെ സത്യാവസ്ഥ അവർക്കു മാത്രമേ അറിയാവൂ.
ഇനി അങ്ങനെ ഒരു ദാരുണമായ സംഭവം ഉണ്ടായിട്ടുണ്ടെകിൽ അത് പത്തിൽ ഒന്ന് മാത്രമാണ് . അത് തികച്ചും നീചകരം തന്നെ . സ്ത്രീയായാലും പുരുഷനായാലും പീഡിപ്പിക്കുവാൻ ആർക്കാണ് അധികാരം ഉള്ളത് .
പിന്നെ സ്ത്രീയുടെ ആഡബരത്തിനും ഫാഷൻഉം ഉള്ളതിനേക്കാൾ കൂടുതൽ തുക മിക്കവാറും പുരുഷന്മാരുംമറ്റു പല കാര്യങ്ങൾക്കായി വാങ്ങുന്നുണ്ട് .
അതുകൊണ്ട് ഞങ്ങളും മനുഷ്യരാണ് വീട്ടിലെ ജോലിയും, ഓഫീസ് ജോലിയും, കുഞ്ഞുങ്ങളെ ചുമന്നു നടന്നു വേദന തിന്നു പ്രസവിക്കുന്നതും എല്ലാം സ്ത്രീയാണ് . കുട്ടിക്കൾകും ഭർത്താവിനും അസുഖം വന്നാൽ ഒരു പോള ചിമ്മാതെ അവരെ നോക്കുന്നതും, ഒപ്പം വീട് നോക്കുന്നതും ഇന്ന് പുരുഷനേക്കാൾ ഏറെ മുൻപിൽ തെന്നെ സ്ത്രീകൽ ഉണ്ട് അന്നും ഇന്നും . അതാണ് സ്ത്രീ . ഇവിടെ വേണ്ടത് പരസ്പരം സ്വരം ഉയർത്തൽ അല്ല , മറിച് ഒന്നിച്ചു സ്നേഹിച്ചു, പരസ്പര ഐക്യത്തോടെ ഒരേ ദിശയിൽ ഒഴുകുകയാണ്
" - amma
Note : the below attached is the forwarded message from my father to our family group. this is actually a funny thing but I think Amma's reply made all the sense to the actual message.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
-
ഞാൻ അത്ര വരക്കാരിയൊന്നുമല്ല . പക്ഷെ വരയ്ക്കാൻ ഇഷ്ടമൊക്കെയാണ് . എന്റെ കാര്യം ഇങ്ങനെയാണ് , എനിക്കിഷ്ടമില്ലാത്തതായി ഒന്നുമില്ല . വരയ്ക്കാൻ , ന...
-
......................കാന്താ ഞാനും ......വരാം തൃശ്ശൂർ പൂരം കാണാൻ... സ്ത്രീ ഹൃദയങ്ങളുടെ പൂരകമ്പം , വിളിച്ചറിയിക്കുന്ന ഈ വരികളിലൂടെ പെൺമന...
-
എന്റെ സ്വന്തം ആര്യ ------------------------------ --------- അവളുടെ ആ ഡയറി , അത് കിട്ടുവാൻ വേണ്ടി ഞാൻ എവിടെയൊക്കെ തിരഞ്ഞു എന്ന് എന...







