2017 നവംബർ 19, ഞായറാഴ്‌ച

ലോകത്തിലെ എല്ലാ അമ്മമാർക്കും വേണ്ടി ഒരു കിടിലൻ സൽയൂട്ട്

അച്ഛൻ അമ്മക്ക് ഇന്ന് കാലത്തു ഒരു വാട്സാപ്പ് മെസ്സേജ് ഫോർവേഡ് ചെയ്തു , അതാണ് താഴെ കൊടുക്കുന്നത് .
എന്നാൽ ഇതിലേറെ രസകരം എന്റെ 'അമ്മ അതിനു നൽകിയ മറുപടിയാണ് . ഇത്രയൊക്കെ അമ്മയുടെ മനസിൽ പറയുവാൻ ഉണ്ടായിരുന്നുവോ എന്ന് ഞാൻ ആലോചിച്ചു . സ്ത്രീകളുടെ ഓരോരോ പ്രേശ്നങ്ങൾക്കു നേരെ ഞാൻ ഇപ്പോഴും എപ്പോഴും സംസാരിക്കുമായിരുന്നു  അന്നൊന്നും എന്നോട്  അതിനെ അനുകൂലിച്ചോ എതിർത്തോ ഒന്ന്നും അമ്മ പറഞ്ഞിരുന്നില്ല . അമ്മക്കൊന്നും അറിയില്ലെന്നും , അമ്മക്കൊക്കെ എന്ത് മനസിലാക്കാൻ എന്നും മനസിൽ വിചാരിച്ച എന്നെ തോൽപ്പിച്ച് കളഞ്ഞ അമ്മയുടെ കിടിലൻ മറുപടിക്  , ലോകത്തിലെ എല്ലാ അമ്മമാർക്കും വേണ്ടി ഒരു കിടിലൻ  സൽയൂട്ട്. 



"80% അല്ല  99% ആണ് ആദ്യം പറഞ്ഞ ഇര 
അത് പുരുഷൻ അല്ല, സ്ത്രീ  ആണെന്ന് മാത്രം 

90% പരുഷന്റെ  കയ്യിൽ  ഇരിപ്പു  കൊണ്ട് സ്ത്രീക്ക് സംശയേക്കേണ്ടി വരുന്നു 
80%സ്ത്രീകൾ ആത്മഹത്യ   ചെയ്തത്  കൊണ്ട് പുരുഷൻ രക്ഷപെടുന്നു 

10 സെക്കൻഡിൽ കൂടുതൽ വല്ലവന്റെയും  ഭാര്യയെയോ  മകളെയോ സഹോദരിയെയോ പുരുഷൻ നോക്കേണ്ട ആവശ്യം എന്തിരിക്കുന്നു 

പട്ടാളക്കാരുടെ കാര്യം ശരിയാണത്‌ , പക്ഷെ അവർ സ്വയം രാജ്യത്തിന് വേണ്ടി  പോരാടി, എന്തും സഹിക്കാൻ സ്വയം തീരുമാനിച്ചു .

പുരുഷൻ  മാനസികമായും  ശാരീരികമായി ഉപദ്രവിച്ചാലും   സ്ത്രീ മതിയാക്കുന്നില്ലലോ .

സ്ത്രീ യുടെ സംരക്ഷകൻ എന്ന് പറയാം,  പക്ഷെ  ഒരു ജയിലിൽ  അടച്ചാലും അവിടെയും  ഒരു സംരക്ഷകൻ എന്ന പേരിൽ ഒരാൾ ഉണ്ടാകും.  സ്ത്രീക്ക്  ഇവിടെ കിട്ടുന്നതും അതാണ് . അവളുടെ മാതാപിതാക്കളെ ഇട്ടിട്ടു  വരുബോൾ  അത് പോലെ ഉള്ള  ഒരു സംരക്ഷണം  സ്‌നേഹം ആണ്  അവൾ കൊതിക്കുന്നത്  ,അല്ലാതെ സംരക്ഷകന്റെ കയ്യിൽ , വിവാഹത്തോടെ അടിമയാക്കപ്പെടുന്ന വർഗം ആയിരിക്കരുത് സ്ത്രീകൾ .

പുരുഷനും മാത്രം അല്ല ഈ പറഞ്ഞ സ്വകാര്യത .

സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ചു  ജീവിതം മുഴുവൻ പറിച്ചു നട്ടവൾ ആണ് സ്ത്രീ .അത്  കൊണ്ട് പുരുഷന്റെ മാതാപിതാക്കൾ സ്ത്രീയുടെ മാതാപിതാക്കൾ  എന്ന വേർ  തിരിവ് രണ്ടുപേർക്കിടയിലും ഉണ്ടാവരുത് .

ടാക്സി   ആ കാര്യത്തിന്റെ  സത്യാവസ്ഥ അവർക്കു മാത്രമേ അറിയാവൂ.
 ഇനി അങ്ങനെ ഒരു ദാരുണമായ സംഭവം ഉണ്ടായിട്ടുണ്ടെകിൽ അത് പത്തിൽ ഒന്ന് മാത്രമാണ് . അത് തികച്ചും നീചകരം  തന്നെ . സ്ത്രീയായാലും പുരുഷനായാലും പീഡിപ്പിക്കുവാൻ ആർക്കാണ് അധികാരം ഉള്ളത് .

പിന്നെ സ്ത്രീയുടെ ആഡബരത്തിനും  ഫാഷൻഉം ഉള്ളതിനേക്കാൾ കൂടുതൽ തുക  മിക്കവാറും പുരുഷന്മാരുംമറ്റു പല കാര്യങ്ങൾക്കായി  വാങ്ങുന്നുണ്ട് .

അതുകൊണ്ട് ഞങ്ങളും മനുഷ്യരാണ്  വീട്ടിലെ ജോലിയും, ഓഫീസ് ജോലിയും,   കുഞ്ഞുങ്ങളെ ചുമന്നു നടന്നു  വേദന  തിന്നു പ്രസവിക്കുന്നതും  എല്ലാം സ്ത്രീയാണ് . കുട്ടിക്കൾകും ഭർത്താവിനും  അസുഖം  വന്നാൽ ഒരു പോള ചിമ്മാതെ അവരെ  നോക്കുന്നതും, ഒപ്പം   വീട് നോക്കുന്നതും ഇന്ന് പുരുഷനേക്കാൾ ഏറെ മുൻപിൽ തെന്നെ സ്ത്രീകൽ ഉണ്ട് അന്നും ഇന്നും . അതാണ് സ്ത്രീ .  ഇവിടെ വേണ്ടത് പരസ്പരം  സ്വരം ഉയർത്തൽ അല്ല , മറിച്  ഒന്നിച്ചു സ്നേഹിച്ചു, പരസ്പര ഐക്യത്തോടെ  ഒരേ ദിശയിൽ  ഒഴുകുകയാണ് 😍" - amma

Note : the below attached is the forwarded message from my father to our family group. this is actually a funny thing but I think Amma's reply made all the sense to the actual message.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

BLOSSOM - a Christmas Symphony