2017 ഡിസംബർ 26, ചൊവ്വാഴ്ച

നിങ്ങൾ ആത്മാർത്ഥമായി ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? ഇത് വായിച്ചിട്ടു തീരുമാനിക്കൂ . നിങ്ങളുടെ സ്നേഹം യാഥാർഥ്യമാണോ എന്ന് ..



ഏറ്റവും അധികം നമ്മൾ വേദനിക്കുന്നതും, നമ്മളെ വേദനിപ്പിക്കുന്നതും , നമ്മൾ ഏറ്റവും അധികം സ്നേഹിക്കുന്നവരാണ്.
അത് കൊണ്ടാണ് അവർ ചെയുന്ന അല്ലെങ്കിൽ പറയുന്ന ഒരു ചെറിയ കാര്യം പോലും നമ്മളുടെ ഹൃദയത്തെ മുറിവേല്പിക്കുന്നത് . ആഴത്തിലുള്ള ആത്മാർത്ഥമായ സ്നേഹത്തിനു വേദനയുടെ മുഖമാണെങ്കിൽ , എ വേദനക്കും ഒരു സുഖം ഉണ്ടെന്നു വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം .

ഒരു 'അമ്മ എത്ര വേദനോയോടെയാണ് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത് , അതിനു എല്ലാ വാത്സല്യവും സ്നേഹവും കൊടുത്തു വളർത്തി വലുതാക്കുന്നു .പിന്നീടുള്ള മുഴുവൻ ജീവിതവും അവർ തന്റെ കുഞ്ഞുങ്ങളുടെ സന്തോഷവും സ്നേഹവും മാത്രമാണ് നോക്കുന്നത് . എത്ര അമ്മയെ വേദനിപ്പിക്കുന്നതാണെങ്കിലും മക്കൾക്കു വേണ്ടി എല്ലാം സഹിക്കുന്ന അമ്മയുടെ സ്നേഹമാണ് യഥാർത്ഥ സ്നേഹം .

സ്നേഹത്തിന്റെ ഭാഷ ഒന്ന് തന്നെയാണ് . അത് ഹൃദയത്തിന്റെ ഭാഷയാണ് . അത് കൊണ്ടാണ് ഒരു മൗനം പോലും ചിലപ്പോൾ ഒരു വലിയ സംഭാഷണമായി മാറുന്നത് .

നിങ്ങൾ ഒരാളെ പ്രണയിക്കുന്നു എന്നിരിക്കട്ടെ . നിങ്ങളുടെ ഇഷ്ടത്തിന് ഒരു വ്യക്തിയുടെ മുഴുവൻ ജീവിതരീതികളും മാറ്റിയെടുക്കുമ്പോൾ അവിടെ സ്നേഹം എന്ന വികാരം നഷ്ടപ്പെടുന്നു . നിങ്ങളുടെ സ്നേഹത്തിനു വേണ്ടി അതെല്ലാം ഏറ്റു വാങ്ങുന്ന വ്യക്തിയുടെ സ്നേഹമാണ് യഥാർത്ഥ സ്നേഹം . നിങ്ങൾക്കു വേണ്ടി എന്തും തെജിച്ചു നിൽക്കാൻ കരുത്തുള്ള ഹൃദയമുള്ളവൾ അല്ലെങ്കിലവൻ ആണ് യഥാർത്ഥ സ്നേഹം .

മറ്റുള്ളവരുടെ സന്തോഷത്തിനു പ്രാധാന്യം കൊടുക്കുന്നതാണ് യഥാർത്ഥ സ്നേഹം എന്നാണ് ദലൈ ലാമ സ്നേഹത്തെ പറ്റി പഠിപ്പിച്ചത് . ഒരു ദിവസം കൊണ്ട് നമുക് ആർക്കും ഇങ്ങനയൊന്നും ആവാൻ കഴിയില്ല . പക്ഷെ ഓരോ തവണയും മറ്റുള്ളവരെ പിടിച്ചു കെട്ടാൻ പോകുമ്പോളും ഇനി ഒരു നിമിഷം ചിന്തിക്കണം . ഞാൻ എന്തിനെയാണ് സ്നേഹിക്കുന്നത് ? അതിനെ അതിന്റെതായ പൂര്ണതയിൽ ഉൾകൊള്ളാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ ? പൂർണത എന്ന് പറഞ്ഞാൽ ഒരാളുടെ നല്ലതും മോശവുമായി കാര്യങ്ങൾ ഉൾകൊള്ളാൻ നിങ്ങൾക്കു കഴിയുമോ എന്ന്? ഉണ്ടെകിൽ അവിടെ ഈ പറയുന്ന ട്രൂ ലവ് നിലനിൽക്കുന്നു . അല്ലാത്തപക്ഷം ഈ ചെയ്യുന്നതും കാണിക്കുന്നതും എല്ലാം ഒരു തലകാലിക ഫാന്റസി മാത്രമായി ചുരുങ്ങും .
പ്രണയം കാലക്രമേണ അണയും . യഥാർത്ഥ പ്രണയത്തിനു സാവകാശം വേണം , ഇരു കൂടരുടെയും ഇടയിൽ അല്പം സമയവും കൊടുക്കണം . രണ്ടു വ്യക്തികൾ എന്നും രണ്ടു വ്യക്തികളാണ് . അവർ ഒരുമികുമ്പോൾ ഒരു വലിയ സ്നേഹത്തിന്റെ കൂടിച്ചേരലാണ് നടക്കുന്നത് . അത് ഒരുപോലെ എക്കാലവും കൊണ്ട് പോകണമെങ്കിൽ , ഈ പതിയെ ഉള്ള യാത്രയാണ് നല്ലതു . 

നിങ്ങൾ സ്നേഹിക്കുക , തിരിച്ചു സ്നേഹിക്കുമോ എന്ന് ആശങ്കപ്പെടാതെ .
പിന്നെ ഇങ്ങനൊക്കെ സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും ഒരു ഭാഗ്യം കൂടി വേണം .

2017 ഡിസംബർ 10, ഞായറാഴ്‌ച

ഏകാന്തയുടെ സ്വാതന്ത്രയമാണ് ആസ്വദിക്കപ്പെടേണ്ടത്

ഓഷോയുടെ പുസ്തകം ഓരോ തവണ വായിക്കുമ്പോളും , പുതിയതായി പഠിക്കാൻ എന്തെങ്കിലുമൊക്കെ കാണും എന്നുള്ളതാണ് അതിന്റെ ഭംഗി . നമ്മൾ ഇത് വരെ ചിന്തിച്ചു കൂടിയ കാര്യങ്ങൾ എല്ലാം തന്നെ അനാവശ്യമായ മാനസിക സംഘർഷങ്ങൾ നമ്മളിൽ ഉണ്ടാകുന്നവയായിരുന്നു എന്നുള്ള തിരിച്ചറിവ് ലഭിക്കുമ്പോൾ ഒരു പുതിയ ജീവിതം  തുടങ്ങാൻ ഉള്ള അവസരമാണ് ലഭിക്കുന്നത് . 

നമ്മുടെ ഒക്കെ ഉള്ളിൽ ഉള്ള  ഒരു പ്രെശ്നം ആണ് നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ സ്നേഹിക്കുന്നില്ല എന്നുളളത് . എന്തിനു വേണ്ടി നമ്മൾ വാശി പിടിക്കുന്നു ?  നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ തിരിച്ചു സ്നേഹിക്കണമെന്നു വാശി പിടിക്കുന്നത് സ്വാർത്ഥതയാണ് . അത് തെറ്റ് തന്നെയാണ് . 

ജീവിതം ഉടനീളം പ്രശ്‍നങ്ങൾ തന്നെയാണ് . ഓരോ പ്രായത്തിലും ഓരോ വിധ പ്രശ്‍നങ്ങൾ  ആണെന്ന് മാത്രം .അത് കൊണ്ട് പ്രശനങ്ങളിൽ  നിന്ന് ഒളിച്ചോട്ടം സാധ്യമല്ല . പ്രേശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടുന്നവയും അല്ല .
പക്ഷെ , ഭംഗിയായി അതിനെ ബാലൻസ് ചെയ്തു പോകുവാൻ നമുക് കഴിയണമെങ്കിൽ , സ്വാർത്ഥയുള്ള മനസ് വിടുക തന്നെവേണം .

ഇതൊക്കെ എത്ര തവണ ആരൊക്കെ പഠിപ്പിച്ചു  തന്നാലും സ്ഥിരതയില്ലാത്ത മനസ്സിൽ ഇത്തരം തീരുമാനങ്ങൾ ഉറച്ചു നിൽക്കില്ല .മനസിന്നെ നമുക് നിയന്തിരക്കാൻ കഴിഞ്ഞാൽ ഒരു പരിധി വരെ ജീവിതം ആസ്വാദ്യകരമാകും .
,

മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്ന് അറിയാനുള്ള ജിജ്ഞാസ , ആരെങ്കിലും തന്നെക്കാൾ മിടുക്കനോ മിടുക്കിയോ ആകുമോ എന്നുള്ള പേടി , ഈഗോ  എനൊക്കെ വേണമെങ്കിൽ പറയാം . ഇതെല്ലം നമ്മുടെ മനസിനെയാണ് തളർത്തുന്നത് . നമ്മൾ ഏറെ കുറിച്ചാണോ ചിന്തിക്കുനന്ത് അവർക്കിതൊന്നും ബാധകമല്ല നമ്മൾ പോലും അറിയാതെ ആണ് അഴുക്കു ശരീരത്തിൽ എന്ന പോലെ മനസിലും അടിഞ്ഞു കൂടുന്നത് .

ശരീരത്തിന് ഭക്ഷണം സമയത്തിനു കൊടുക്കാൻ ശ്രധികുന്ന പോലെ തന്നെ , ആന്തരികമായ വിശപ്പിനും പ്രാര്ഥനയെന്ന ഭക്ഷണം ആവശ്യമാണ് . അത് അറിഞ്ഞു കൊടുക്കുവാൻ നമുക്കു കഴിഞ്ഞിരിക്കണം .  പ്രാർത്ഥനയിലൂടെ നാം നമ്മോടു തന്നെയാണ് സംസാരിക്കുന്നത് . ഇങ്ങനെയൊരു ചിന്ത അംഗീകരിക്കാം ബുധിമുട്ടുള്ളവരാണ് പല പല ദൈവങ്ങളെ മാറി മാറി വിളിച്ചെട്ടും ജീവിതത്തിലെ പ്രേഷങ്ങൾക്കു പരിഹാരം കാണാത്തതു . കാരണം മാറ്റം വരേണ്ടതും , ഉത്തരം തരേണ്ടതും  നമ്മുടെ തന്നെ മനസാണ് . അതാണ് ദൈവം . അതാണ് ശക്തി . 

അവനവനറെ തെന്നെ ഉള്ളിലേക്കുള്ള എത്തിനോട്ടം ആണ് ദൈവത്തിലേക്കുള്ള വഴി . സമാധാനത്തിലേക്കുള്ള പാത . കാരണം ദൈവം സ്നേഹമാണ് .  സ്നേഹിക്കാൻ മടിക്കരുത് . നന്മ ചെയുവാൻ കിട്ടുന്ന ഒരു അവസരവും കണക്കു പറഞ്ഞു ഇല്ലാതാകരുത് . തർക്കിക്കേണ്ടത് അവനവനോട് തന്നെയാണ് .

ഒരു നിമിഷത്തെ മൗനം , ഒരു പക്ഷെ ഒരു വലിയ വഴക്കു ഇല്ലാതാകും .
ഏകാന്തയുടെ സ്വാതന്ത്രയമാണ് ആസ്വദിക്കപ്പെടേണ്ടത് .

വിശ്വാസം




നമുക്ക് എല്ലാവര്ക്കും പറ്റുന്ന ഒരു തെറ്റുണ്ട് .
വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒരു തെറ്റ് .
കണ്ണടച്ച് വിശ്വസിക്കുക എന്നുള്ളത് .

സഹോദരനെ പോലെ കരുതുന്നവന്റെ വായിൽ നിന്ന് വരുന്ന വ്രണംപിടിച്ച അശ്‌ളീല വാക്കുക്കൾ ,
അനിയനെ പോലെ കരുതി സ്നേഹിച്ച ചെക്കന്റെ ചൂഴുന്ന നോട്ടങ്ങൾ , എല്ലാം എല്ലാം ആണെന് വിചാരിച്ചു കൂടെ നിഴലിനെ പോലെ കൂടെ നടന്ന പ്രിയ കൂട്ടുകാരി നടന്നകന്നപ്പോൾ  മനസിലായി സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ കഴിയുകയില്ലെന്നു .

 വെളിച്ചം വീണാൽ നമ്മുടെ സ്വന്തം ആണെന് കരുതിയ നിഴലും നമ്മളെ തനിച്ചാകും .

പിന്നീട് പ്രണയത്തിന്റെ ,  സൗഹ്രദത്തിന്റെ, സാഹോദര്യത്തിന്റെ  വഴികളിൽ എല്ലാം എന്റെ വിശ്വാസങ്ങൾ  ഓരോര്ന്നായി തകർക്കപ്പെട്ടു .

നമ്മുടെ രഹസ്യങ്ങൾ നമുക് സൂക്ഷിക്കാൻ കഴിയാത്ത കാലത്തോളം , മറ്റൊരാൾക്കും സൂക്ഷിക്കാൻ കഴിയുകയില്ല . നമുക് നമ്മളോടാണ് ആദ്യം വിശ്വാസം വേണ്ടത് . നമ്മുടെ മനസാക്ഷിയെയാണ് ഏറ്റവും നല്ല സുഹൃത്തായി കൊണ്ട് നടക്കേണ്ടത് . തെറ്റും ശെരിയും ചെയുമ്പോൾ , മനഃസാക്ഷിയാണ് അത് നമുക് ചൂണ്ടി കാണിക്കുന്നത് . അതുകൊണ്ടു വിശ്വാസങ്ങളെ എല്ലാം തകർക്കുക . അതെല്ലാം വിശ്വാസങ്ങൾ മാത്രമാണ് . എന്നിട്ടു സ്വന്തം മനസാക്ഷിയോട് ചേരുക .....................




2017 ഡിസംബർ 6, ബുധനാഴ്‌ച

ശരീരം കൊണ്ടല്ല ആത്മാവ് കൊണ്ട് പ്രണയിക്കണം എന്ന് കേട്ടിട്ടുണ്ട് 
എന്നാൽ , പ്രണയം സത്യമുള്ളതാണെകിൽ അവിടെ ആത്മാവും ശരീരവും വേർപെടുത്തി നിർത്തുക
എന്നുള്ളത് സാധ്യമല്ല.  

 #മറിയക്കുട്ടി 

BLOSSOM - a Christmas Symphony