2017 മാർച്ച് 9, വ്യാഴാഴ്‌ച

നിശാശലഭങ്ങൾ

നിശാശലഭങ്ങൾ

**********************

അവൻ എന്നെ ചക്കരെ, പൊന്നെ എന്നൊന്നും വിളിക്കാറില്ല

പക്ഷെ വൈകുന്നേരങ്ങളിൽ ,അവന്റെ  "പെണ്ണെ" എന്നുള്ള ഒരു വിളിയുണ്ട്

ഉപ്പൂറ്റി മുതൽ ഉച്ചി വരെ വിയർത്തു പോകുന്ന പ്രണയത്തിന്റെ ചൂട് കലർന്ന വിളി


#മറിയകുട്ടി

2017 മാർച്ച് 5, ഞായറാഴ്‌ച

മഴ



ഒരു  ചാറ്റൽ മഴ കൊണ്ടപോഴേക്കും , ഒരു പെരുമഴക്കാലത്തെ  
സ്വപ്നം കാണുന്ന എന്റെ മനസിന്നെ പറഞ്ഞു പഠിപ്പിക്കാൻ എനിക്കിന്നും കഴിയില്ല 
അനുസരണയില്ലാത്ത എന്റെ ഹൃദയം കൊണ്ട് ഞാൻ തളർന്നിരിക്കുന്നു
മനസുണ്ടായിട്ടു പോകുകയില്ല , തോറ്റു പോകുകയാണ് വീണ്ടും വീണ്ടും 

ഇനിയും നിന്റെ പിന്നാലെ നടന്നു നിനക്കൊരു ഭാരമായി മാറി തീരാൻ വായ 
ഇപ്പോൾ ആണെങ്കിൽ നിനക്ക് ഓർത്തിരിക്കാൻ , എന്റെ കുറച്ച നല്ല ഓർമ്മകൾ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു
എന്നാൽ നിനക്കു മുഷിപ്പുണ്ടാക്കി , ഒരു നിമിഷം പോലും നിന്റെകൂടെ ഞാൻ ഉണ്ടാകില്ല എന്ന് ഞാൻ വാക്ക് തന്നിട്ടുള്ളതാണ് . 

ഇന്ന് എന്നോട്  സംസാരിക്കാൻ നിനക്കൊന്നുമില്ലാതായി തുടങ്ങി .
നിന്റെ സന്തോഷത്തിലുപരി ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല ,ആഗ്രഹിക്കുകയുമില്ല  
പോകാനുള്ള സമയം ആയാൽ ഞാൻ പോയ്കോളാം എന്ന് ഞാനും വാക് തന്നിരുന്നു 
അതിനു  സമയമായി എന്ന്നനീ  പറഞ്ഞത് ഞാൻ കേട്ടു 
അതുകൊണ്ട് പോകുകയാണ് ......................................................................................


എന്റെ മനസിൽ ഒരു മഞ്ഞു  തുള്ളിയായി നിന്നെ സൂക്ഷിട്ടുണ്ട് .
നിന്നെ സ്നേഹിച്ചു മതി വന്നിട്ടില്ല , എങ്കിലും 

വിട ! 

- #മറിയക്കുട്ടി ഡയറീസ്

ധ്രുവ നക്ഷത്രം

ഞാൻ കണ്ടിട്ടുള്ള പ്രണയങ്ങളിൽ വേലിക്കെട്ടുകൾ ഇല്ലായിരുന്നു . ജാതിയുടെയും  മതത്തിന്റെയഉം  പരിവേഷങ്ങൾ അഴിച്ചു  വെച്ച് കൊണ്ടാണ് നിന്നെ ഞാൻ സ്നേഹിച്ചത് . നിന്നിൽ നിന്നും തിരിച്ചു ലഭിക്കും എന്ന് കരുതിയിട്ടല്ലലോ ഞാൻ ഇഷ്ടപെട്ടത്. ഓരോ തവണയും നീ എന്നെ വിവാഹം   ചെയ്യില്ല എന്ന് പറയേണ്ട കാര്യമെന്താണ് .നിന്നെ വേദനിപ്പിക്കാൻ എനിക്ക് കഴിയുകയില്ല എന്ന് നീ ഇടക്കിടെ പറയുന്നില്ലേ .ആ വാക്കുകളിൽ നിനക്ക് എന്നോടുള്ള പ്രണയം ഞാൻ തിരിച്ചറിയുന്നുണ്ട് . നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയാതെ പോകുന്നതും , എന്നെ വിവാഹം കഴിക്കാൻ കഴിയില്ല എന്ന് പറയുമ്പോഴും ഞാൻ നിന്നെ  കൂടുതൽ സ്നേഹിക്കുകയാണ് . 

ഈ ജന്മം വിധിക്കു മുൻപിൽ തോറ്റു പിന്മാറുന്നതല്ല , മറിച് നിന്റെ നെഞ്ച എനിക്ക് വേണ്ടി നീറുന്നത് കാണുവാൻ വയ്യാഞ്ഞിട്ട . 

നിന്റെ സന്തോഷങ്ങൾ അതാണ് എന്റെ പ്രണയത്തെ അനശ്വരമാകുന്നത് . നിന്റെ സമാധാനം അതാണ് എന്റെ സൗഭാഗ്യം. 

നിന്റെ ശരീരത്തിൽ അല്ല നിന്റെ ആത്മാവിലാണ് ഞാൻ ലയിക്കേണ്ടത് .
 നിന്റെ ജീവിതത്തിലല്ല നിന്റെ ഹൃദയത്തിലാണ് എനിക്ക് ജീവിക്കേണ്ടത് .

ഈ ജന്മം നിനക്ക് വേണ്ടി ഞാൻ ഒഴിഞ്ഞു നില്കും എന്നിരിക്കെ  ,  അടുത്ത ഒരു ജന്മം ഉണ്ടെകിൽ എനിക്ക് വേണ്ടി നീ ജനിക്കണം . നിന്റെ ഭാര്യയായി , നിന്നോടൊപ്പം ജീവിക്കാനുള്ള കൊതി കൊണ്ടാണ് . നിന്റെ ജോലിയോ, പണമോ, ഒന്നും ഒന്നും ഞാൻ നോക്കിയല്ല . നീ എന്താണോ , ആരായിരിക്കുന്നോ ..ആ അവസ്ഥയെയാണ് ഞാൻ സ്നേഹികുനന്നത് . എനിക്ക് വേണ്ടി നിന്റെ ചിന്തകളോ സ്വപ്നങ്ങളോ മാറ്റുന്നത് എനിക്കിഷ്ട്ടമല്ല . നിന്റെ മനസിന്നെ വിഷമിപികുന്നതൊന്നും എനിക്ക് ഈ ജന്മം ചെയ്യാൻ  കഴിയില്ല .ഒരിക്കലും എന്നെ വേദനിപ്പിക്കേണ്ടി വരും എന്ന് ഓർത്തു നീ എന്നെ ഒഴിവാക്കരുത് . എനിക്ക് കിട്ടുന്ന ഈ എണ്ണിയാൽ തീരാവുന്ന ദിവസങ്ങളിൽ എനിക്ക് നിന്റെ മാത്രം ആയി ജീവിക്കണം .

കഴിഞ്ഞ ദിവസം , നീ പെട്ടെന്നു എന്റെ മടിയിൽ കിടക്കണം എന്ന് ആഗ്രഹം പ്രക്ടിപ്പിച്ചത് ഓർക്കുന്നുവോ?

കുറച്ച നാണം മനസ്സിൽ തോന്നിയിരുന്നുവെങ്കിലും നീ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു . ചിലപ്പോൾ നിൻറെ മടിയിൽ കിടക്കുന്ന ആദ്യത്തെയും അവസാനത്തെയും നിമിഷമാണെകിലോ . നിന്റെ കൂടെ ഉള്ള ഓരോ നിമിഷങ്ങളും എനിക്ക് വിലപ്പെട്ടതാണ് .നിന്റെ തലമുടിയിൽ വിരലുകൾ കൊണ്ട്  തഴുകുമ്പോൾ , നമ്മുടെ ചുറ്റും നിന്ന മരങ്ങളും കാറ്റും വരെ നിശ്ശബ്ദരായിരുന്നു . പരിശുദ്ധമായ പ്രണയങ്ങൾക്കു സാക്ഷി മനുഷ്യർ അല്ല പ്രകൃതിയാണ് . നിന്റെ മുഖം എന്റെ വയറിനോട് ചേർന്നപ്പോൾ ഞാൻ അനുഭവിച്ച തീക്ഷണമായ ഒരു വികാരമുണ്ട് . എന്നെ നിന്നിലേക്ക് വലിച്ചടുപ്പിച്ച വികാരം. നീ തന്ന ചുംബനങ്ങൾ , എന്റെ ഹൃദയത്തിൽ വീണ നിറമുള്ള മുദ്രകളാണ്. ഈ ജീവിതം ഓർത്തിരിക്കാൻ ആവുന്നത്ര ഓർമ്മകൾ ഉണ്ടാകുക എന്നുള്ളതും ഒരു ഭാഗ്യമാണ് .

 സുഹ്റ മജീദിനെ സ്നേഹിച്ചപോലെ , ലൈല മജ്‌നുവിനെ സ്നേഹിച്ചപോലെ  ഒരിക്കലും കിട്ടില്ല എന്നറിയാവുന്ന നിന്നെ ഞാൻ സ്നേഹിക്കും . എന്റെ മരണം വരെ നിന്നെ സ്നേഹിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു . നിനക്ക് നൽകുവാൻ എന്റെ കൈയിൽ സ്നേഹം അല്ലാതെ വേറെ 
എന്താണ് ഉള്ളത് .   

ചരിത്രത്തിലെ ഏതെങ്കിലും ഒരു കോണിൽ , അക്ഷരങ്ങളുടെ ലോകത്തിൽ  ഒരു ചില്ലുകൊട്ടാരം നിനക്ക് വേണ്ടി തീർക്കും . അവിടെ നിന്റെ പ്രിയ പത്നിയായി നമ്മുടെ പ്രണയത്തിന്റെ ഓർമക്കായി ഞാൻ സ്വയം സതി ചെയ്യും .ആർക്കും സ്വന്തമല്ലാത്ത ആകാശഗംഗയിൽ  , ഒരു ധ്രുവ നക്ഷത്രം ആയി , അങ്ങകലങ്ങളിൽ നിന്നെ നോക്കി പുഞ്ചിരിക്കും .


"Sollu nee I love you
Nethaan en kurinjip poo
En kaadhal endrum true
will make sure you'll never feel blue"

അമ്മ

എല്ലാ  ദിവസവും പുലർച്ചക് എഴുന്നേറ്റു ജോലിക്കു പോകുമ്പോൾ , ആ പോകുന്ന വഴികളിൽ അത്രയും ഞാൻ നാട്ടിലേക്കു വിളിച്ച എന്റെ അമ്മയോട് ഫോൺ ചെയ്തു സംസാരിക്കാറുണ്ടായിരുന്നു. 

എന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ അമ്മയുടെ ശബ്ദം കേട്ടിട്ടാണ്. ഒരു ദിവസത്തേക്കുള്ള മുഴുവൻ ഊർജവും ഞാൻ സംഭരിക്കുന്നത് ആ സംഭാഷണങ്ങളിൽ നിന്നാണ് .ഇത്രയും ദിവസങ്ങളായിട് അത് മുടങ്ങിട്ടില്ല. ഒരു പനി വന്നതാണ് . മരുന്നൊന്നും ശെരിക്കു നോക്കാതെ , ന്യുമോണിയയുടെ ഇനിഷ്യൽ സ്റ്റേജിലായപ്പോളാണ് , അഡ്മിറ്റ് ആകേണ്ടി വന്നത് . 


അതുകൊണ്ട് കഴിഞ്ഞ കുറച്ചൂസായി എന്റമ്മയോടു   വിശേഷങ്ങൾ ചോദിച്ച  അറിഞ്ഞിട്ട് . അല്ലെങ്കിലും സ്വന്തം ആരോഗ്യം ഏതു അമ്മയാണ് നോക്കുക . ആയുസ് മൊത്തം ഞങ്ങൾക്ക് വേണ്ടി അടുക്കളയിൽ കഷ്ടപ്പെട്ട് , ഇഷ്ടപെട്ട ഭക്ഷണം തന്നു, പഠിപ്പിച്ചു , എന്റെ കൂടെ  എല്ലാ കലാപ്രവർത്തങ്ങൾക്കും ഒപ്പം നിന്ന് എന്നെ പ്രോത്സാഹിപ്പികയുകയും ഗുണദോഷിക്കുകയും ചെയുന്ന 

അമ്മയോട് മിണ്ടിട്ടു ഒരാഴ്ച തികയുമ്പോളേക്കും , എനിക്ക് ശ്വാസം മുട്ടുന്നു . ജീവശ്വാസം നിലച്ചപോലെയുണ്ട് . സത്യമാണ് എന്റെ 'അമ്മ തന്നെയാണ് എന്റെ പ്രാണവായു . കുറച്ചു സമയത്തേക്കു അതൊന്നു നില്ക്കുമ്പോള് ചങ്ക് പിടയാണ് .

ഇന്ന് അപ്പയെ വിളിച്ചപ്പോൾ , അമ്മയോട് രണ്ടു വാക് മിണ്ടാൻ പറ്റി . ചുമച്ചു ചുമച്ചു അമ്മ ആദ്യം പറഞ്ഞത് ഇതാണ് :  

 "ന്റെ മോൾടെ ഫോട്ടോസും ഡാൻസും  ഒക്കെ അമ്മക്ക് കാണാൻ വയ്യ മുത്തേ , മോന്റെ പനി  വച്ചോണ്ടിരിക്കല്ലേ ,വയ്യാണ്ട് പോയി കളിക്കല്ലേ . വെള്ളം കുറെ കുടിക്കാൻ മറക്കല്ലേ , 'അമ്മ അടുത്തില്ലന് ഓര്മ വേണം,ഭക്ഷണമൊക്കെ സമയത്തു കഴിച്ചു മിടുക്കിയായി  ഇരിക്കണം "

ഇനി ഞാൻ അമ്മയോട് എന്താണ് പറയുക , അമ്മയോട് ഞാൻ പറയേണ്ടതല്ലേ ഇതെല്ലം 

 എനിക്കൊന്നും തിരിച്ചു പറയാൻ ഇല്ലാർന്നു 

ഫോൺ വെച്ചു,  അല്പം നേരം പാൻട്രി റൂമിൽ ചെന്നിരുന്നു കരഞ്ഞു  ................നെഞ്ചിന്റെ നീറ്റൽ ഇങ്ങന്യൊക്കെയല്ലേ ഒന്ന്  മാറ്റുക  . 

#മറിയക്കുട്ടി

ഫാദർ സെബു


ഫാദർ സെബു 

പുലർച്ച മൂന്ന് മണിക്കാണ് എന്നെ സെബുച്ചൻ ,  വീട്ടിൽ കൊണ്ട് വിട്ടത് . തനിയെ പൊയ്ക്കോളാം എന്ന് പറഞ്ഞതാണ് . എന്നാലും ഞാൻ താമസിച്ചു വന്നിരുന്ന റൂമിനു താഴെയുള്ള ചായക്കടിയിൽ ഇരിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലൂടെക് എന്നെ ഒറ്റക് വിടേണ്ട ഏന് കരുതി കാണണം . എന്നെ വീടിന്റെ പടിക്കൽ വരെ വിട്ടിട്ടാണ്  പോയത്.

ബെഡിൽ ചെന്ന് വസ്ത്രം പോലും മാറാതെ ഒറ്റ കിടത്തമായിരുന്നു .എന്തൊക്കെയോ മനസ്സിൽ ഉണ്ട് . അത്രക് തന്നെ ഷീണവും .

പിന്നെ എന്തൊക്കെയോ ആലോചിച്ചു കിടന്നു . സെബുച്ചൻ , എന്തിനു ആയിരിക്കണം സെമിനാരിയിൽ പോയി ചേർന്നത് , പിന്നീട ആറേഴു വർഷത്തിന് ശേഷം , തിരികെ ഒരു സാധരണക്കാരനായി മടങ്ങി വന്നതും .ഫാദർ സെബാസ്റ്റ്യൻ , ഞാൻ മനസ്സിൽ സെബച്ചനെ ആ വേഷത്തിലും നടപ്പിലുമൊക്കെ ഒന്ന് ചിന്തിച്ചു നോക്കി.  എന്റെ മനസ് കെട്ട്  പൊട്ടു പട്ടം പോലെ, പലവിധ ചിന്തകളിലൂടെ കടന്നു പോകുകയാണ്. ഫാദർ സെബാസ്റ്യൻ എന്ന തുറന്ന ഹൃദയമുള്ള ഒരു ചെറുപ്പക്കാരനായ അച്ഛനെ ക്രിസ്ത്യാനികൾക്കു ഒരു വലിയ നഷ്ടമായി എനിക്ക് തോന്നി . ആറടി പൊക്കവും അത്യാവശ്യം ബിൽഡപ്  ഒക്കെയുള്ള സെബുച്ചന്റെ ബോഡി ലാംഗ്വേജ് ,   പിന്നെ   ആ  തുറന്നടിച്ചുള്ള സംസാരവും എന്തോ വ്യത്യസ്മായ നല്ല ഒരു കോമ്പിനേഷൻ ആയി എനിക്ക് തോന്നി .
ചില ആളുകൾ അങ്ങനെയാണ് , നമ്മുടെ അനുവാദം കൂടാതെ മനസ്സിൽ കേറി നിരങ്ങും. പിന്നീട് അവരെക്കുറിച്ചുള്ള ചിന്തകളിൽ മനസുഴറും.

ഒരു നല്ല സുഹൃത്തായ സെബുവിനെ , അന്ന് രാത്രി എനിക്ക് നഷ്ടപ്പെട്ടു . എന്റെ മുൻപിൽ ജീൻസും ഷർട്ടും ധരിച്ചു നില്കുന്നത് ഒരു സാദാരണ ചെറുപ്പക്കാരൻ അല്ല . ഫാദർ സെബാസ്റ്റ്യൻ ആ വെളുത്ത ലോഹകുപ്പായത്തിൽ , കുരിശു മാലയും ഇട്ടു , പള്ളി അൾത്താരയിൽ കാസയും പീലാസയും എടുത്തു ഉയർത്തുന്ന ഫാദർ സെബാസ്റ്റ്യൻ ....

മൂക്കിലേക്ക് അടിച്ചു കയറിയ ഒരു വൃത്തികെട്ട പെർഫ്യൂമിന്റെ ഗന്ധം , ശ്വാസം മുട്ടി എഴുനേറ്റു സമയം നോക്കിയപ്പോൾ അഞ്ചരമണി 

ദൈവമേ , ഈ കണ്ടത്രയും സ്വപനമായിരുന്നോ , ജോലിക്കു പോകാൻ ഉള്ള തിരക്കിൽ പെട്ട് ഫാദർ സെബാസ്റ്റ്യനെ കുറച്ചു നേരത്തേക്ക് സ്വപ്ങ്ങളുടെ താഴ്വരയിൽ താത്കാലികമായി ഉപേക്ഷിക്കേണ്ടി വന്നു  

- #മറിയക്കുട്ടി ഡയറീസ്

BLOSSOM - a Christmas Symphony